Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചുവരലങ്കാരത്തിന് ഇതാ ചില വഴികള്

ആദ്യമായി വേണ്ടത് നിങ്ങള്ക്കിഷ്ടമുള്ള പ്രമേയം തെരഞ്ഞടുക്കുകയെന്നതാണ്. ഈ വിഷയത്തെ അടിസ്ഥാനമാക്കി ആകാവുന്നത്ര സാധനങ്ങള് ശേഖരിക്കണം. ഉദാഹരണത്തിന് ചുവരില് ആകാശത്തിന്റെ വിഷയം കൊടുക്കാനാണ് ആഗ്രഹിക്കുന്നതെങ്കില് നക്ഷത്രങ്ങളുടേയും ചന്ദ്രന്റേയും ചിത്രങ്ങളോ സ്റ്റിക്കറുകളോ സംഘടിപ്പിക്കണം. ചിത്രം വരക്കാന് അറിയുന്നയാളാണ് നിങ്ങളെങ്കില് കാര്യങ്ങള് കൂടുതല് എളുപ്പമായി. നല്ല ഭംഗിയുളള നിറപ്പകിട്ടാര്ന്ന ചിത്രങ്ങള് നിങ്ങള്ക്കു തന്നെ വരച്ചുണ്ടാക്കാം.
ഫോട്ടോകള് ചുവരലങ്കാരത്തിന് ഏറെ പ്രയോജനപ്പെടുന്നവയാണ്. നിങ്ങളുടെ പഠനകാലത്തെ ഫോട്ടോകളോ മറ്റോ കാര്ഡ്ബോര്ഡിലോ ബുള്ളറ്റിന് ബോര്ഡിലോ ഒട്ടിച്ച് എന്തെങ്കിലും അലങ്കാരപ്പണികള് ചെയ്ത് ചുവരില് വയ്്ക്കാവുന്നതാണ്.
കുട്ടികളുടെ ഫോട്ടോകളുണ്ടെങ്കില് അവയ്ക്ക് ലളിതമായ എന്തെങ്കിലും ബോര്ഡര് കൊടുത്ത് ചുവരലങ്കരിക്കാം. സ്റ്റിക്കറുകളും വാട്ടര്കളറുകളും തിളക്കമുമണ്ടാക്കുന്ന പേപ്പറുകളുമൊട്ടിച്ച് ബോര്ഡറുണ്ടാക്കാവുന്നതേയുള്ളൂ. ഇത്തരം ഫോട്ടോകള് കുട്ടികളുടെ മുറികളുടെ ചുവരില് തൂക്കിയിടുന്നത് അവര്ക്കും ഏറെ താല്പര്യമായിരിക്കും.
പണം ചെലവാക്കാന് മടിയില്ലാത്തവര്ക്ക് കടകളില് നിന്നും കണ്ണാടി, ക്ലോക്ക് തുടങ്ങിയവ വാങ്ങാവുന്നതാണ്. എന്നാല് ഇവ വാങ്ങുമ്പോള് കുറച്ചു വ്യത്യസ്തമായവ നോക്കി വാങ്ങാന് ശ്രദ്ധിക്കണം. പഴയ കാലത്തെ ഡിസൈന് ഒാര്മിപ്പിക്കുന്ന ക്ലോക്കോ സാധാരണ ചതുരരൂപത്തില് നിന്നും വ്യത്യാസമായ കണ്ണാടിയോ വാങ്ങിക്കണം. മുറിക്ക് വലുപ്പക്കൂടുതല് തോന്നാനും കണ്ണാടി സഹായിക്കും.
ഭംഗിയും വ്യത്യസ്തവുമായ ക്ഷണക്കത്തുകള് എറിഞ്ഞുകളയാതെ സൂക്ഷിച്ചുവച്ചാല് അലങ്കാരപ്പണിക്ക് എപ്പോഴെങ്കിലുംഉപകരിക്കും.
ചുവര് മാത്രമല്ലാം, മുറിയുടെ സീലിംഗും പല വര്ണങ്ങളില് അലങ്കരിക്കാം. ഒന്നിലേറെ നിറങ്ങളുള്ള സീലിംഗ് നോക്കിക്കിടക്കുന്നത് നിങ്ങളുടെ മനസിലെ ശൂന്യതയകറ്റാനും സഹായിക്കും.



Click it and Unblock the Notifications
