Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അടുക്കളക്ക് പുതിയ മുഖം നല്‍കൂ

അടുക്കളക്ക് ആവശ്യമുള്ള സ്ഥലം തീരുമാനിച്ച ശേഷം ഏതു മാതൃകയില്‍ വേണമെന്നാണ് ആദ്യം തീരുമാനിക്കേണ്ടത്. ഇക്കാര്യത്തില്‍ പലരുടേയും താല്പര്യങ്ങളും കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും. ഇതനുസരിച്ച് മനസിണങ്ങിയ മാതൃക നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്.
സ്ഥലമുണ്ടെങ്കില്‍ പടിഞ്ഞാറന്‍ രീതിയിലുള്ള ഐലന്റ് അടുക്കള എന്ന കാഴ്ചപ്പാട് സ്വീകരിക്കാനാവും. അടുക്കളക്ക് ആധുനിക മുഖം കൊടുക്കുക മാത്രമല്ലാ, അങ്ങോട്ടുമിങ്ങോട്ടും നടക്കാനുള്ള ദൂരവും ഇവ കുറക്കും. തുറന്ന അടുക്കള (ഓപ്പണ്‍ കിച്ചണ്‍) എന്ന സങ്കല്പം ഇപ്പോഴും കാലഹരണപ്പെട്ടിട്ടില്ല.
ആധുനിക അടുക്കളകളുടെ ഏറ്റവും വലിയ ഗുണം എല്ലാ സാധനകളും അടച്ചു സൂക്ഷിക്കാന്‍ കഴിയുന്ന ഷെല്‍ഫുകളാണ്. ക്യാബിനററ് എന്നറിയപ്പെടുന്ന ഇവ സ്ഥലം കളയാതെ സാധനങ്ങള്‍ അടുക്കിവക്കാന്‍ സഹായിക്കും. മരം കൊണ്ടോ ലാമിനേറ്റ് ചെയ്തോ ക്യാബിനററുകള് കിട്ടും. ക്യാബിനറ്റിന്റെ വാതിലുകള്‍ക്ക് ഭംഗിയുള്ള പെയിന്റടിച്ചാല്‍ അടുക്കള കൂടുതല്‍ മനോഹരമാകും.
മരം കൊണ്ടുള്ള ക്യാബിനറ്റ് തന്നെ പല തരത്തിലുണ്ട്. ലാമിനേറ്റ് ക്യാബിനുകളില്‍ കൂടുതല്‍ വ്യത്യസ്തതയും വര്‍ണങ്ങളും ലഭിക്കുമെന്നുള്ള വ്യത്യാസമുണ്ട്. ഇളം നിറങ്ങള്‍ നല്കി മാറ്റ് ഫിനിഷിലും കടുംനിറങ്ങള്‍ നല്കി ഇറ്റാലിയന്‍ രീതിയിലും ക്യാബിനറ്റുകളുണ്ടാക്കാം. ലാമിനേറ്റ് ക്യാബിനുകള്‍ വൃത്തിയാക്കാന്‍ അധികം ബുദ്ധിമുട്ടില്ല. മരം കൊണ്ടുള്ള ക്യാബിനറ്റിനെ അപേക്ഷിച്ച് ഏറെക്കാലം കേടുവരാതെ നില്‍ക്കുമെന്നതാണ് ലാമിനേറ്റ് ക്യാബിനുകളുടെ പ്രത്യേകത.
ലൈറ്റുകള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം.ട്രാക്ക് ലൈറ്റുകളേക്കാള്‍ സിനോണ്‍ ലൈററുകളാണ് ഇപ്പോഴത്തെ ഫാഷന്‍. അടുക്കളക്ക് തണുത്ത ഒരു പ്രതീതി നല്കുന്നുവെന്നതാണ് സിനോണ്‍ ലൈറ്റുകളുടെ പ്രത്യേകത.
അടുക്കളക്ക് രണ്ടോ മൂന്നോ തരം കടുംവര്‍ണങ്ങള്‍ കൊടുക്കുന്നതും ഇപ്പോഴത്തെ പരിഷ്കാരമാണ്. ഇളം നിറങ്ങളേക്കാള്‍ നീല, പച്ച തുടങ്ങിയ കടുത്ത നിറങ്ങള്‍ നല്കിയാല് അടുക്കളച്ചുമരുകള്‍ അഴുക്കായാലും പെട്ടെന്ന് അറിയില്ല.



Click it and Unblock the Notifications
