Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ദീപാവലിക്കു നിറക്കാഴ്ചയായി ചിരാതുകള്‍

ദീപങ്ങള്‍ കൊളുത്താനുള്ള ചിരാതുകള്‍ ദീപാവലിക്ക് ഏറ്റവും പ്രധാനമാണ്. ഇന്ന് വിപണിയില്‍ പല രൂപത്തിലും പല വര്‍ണത്തിലുമുള്ള ചിരാതുകള്‍ ലഭ്യമാണ്. കളിമണ്‍ ചിരാതുകളാണ് പരമ്പരാഗത രീതിയിലുള്ളവ. താല്പര്യമെങ്കില് വീട്ടില്‍ത്തന്നെ നമുക്ക് ചിരാതുകള്‍ ഉ ണ്ടാക്കാവുന്നതേയുള്ളൂ.
പോളിമര്‍ ക്ലേ, പശ, മുത്തുകള്‍, ടീസേഴ്സ്, മെഴുകുതിരി എന്നിവയാണ് ഇതിനാവശ്യമായത്.
ആദ്യം മണ്ണെടുത്ത് പാകത്തിന് വെളളം ചേര്‍ത്തുകുഴച്ച് ആദ്യം കണ്ണുനീര്ത്തുളളിയുടെ ആകൃതിയില്‍ ആക്കിയെടുക്കുക. ഇതിന്റെ വശങ്ങള് കൈകൊണ്ടു പതുക്കെ മുകളിലേക്കാക്കി ഒരു പാത്രത്തിന്റെ രൂപത്തിലാക്കിയെടുക്കുക. കൈവെള്ളയില്‍ പിടിക്കാവുന്ന വലുപ്പമേ ചിരാതിനുണ്ടായിരിക്കാവൂ. അതിനുളളില്‍ തിരിയിട്ട് എണ്ണയൊഴിക്കാനുളള സ്ഥലമുണ്ടാകണം. ചിലര്‍ തിരിക്കു പകരം മെഴുകുതിരിയും വക്കാറുണ്ട്. ചിരാത് പിന്നീട് വെയിലത്തു വച്ച് ഉണക്കിയെടുക്കണം.
ചിരാതുകള്‍ക്ക് നിറം കൊടുക്കുകയും അലങ്കരിക്കുകയും ചെയ്യുന്നത് അവയെ കൂടുതല്‍ മനോഹരമാക്കും. ഏതു നിറങ്ങള്‍ വേണമെങ്കിലും ചിരാതുകള്‍ക്ക് നല്‍കാം. ഒരു ചിരാതില്‍ തന്നെ ഒന്നിലധികം നിറങ്ങള്‍ നല്‍കാം. മുഴുവന്‍ നിറം നല്‍കാതെ ചില ഭാഗങ്ങള്‍ മാത്രം പെയിന്റ് ചെയ്യാം. ഭംഗിയുള്ള ചെറിയ ഡിസൈനുകളും വരച്ചു ചേര്‍ക്കാം. ചിരാതുകളിലെ പെയിന്റ് മുഴുവനായും ഉണങ്ങിയ ശേഷമെ ഇവ ഉപയോഗിക്കാവൂ.
ചെറിയ കണ്ണാടിക്കഷണങ്ങള്‍ ചിരാതില്‍ ഒട്ടിച്ചു ചേര്‍ത്താല്‍ കാണാന്‍ ഭംഗിയുണ്ടാകുമെന്നു മാത്രമല്ലാ, ദീപം തെളിയിക്കുമ്പോള്‍ ഈ ദീപത്തിന്റെ പ്രതിബിംബം കണ്ണാടികളില്‍ തെളിയുകയും ചെയ്യും. ഇതിനായി ചിരാതിന്റെ വശങ്ങളില് പശ പുരട്ടണം. പിന്നീടിതില്‍ കണ്ണാടികളും മുത്തുകളും ഷെല്ലുകളും ഒട്ടിക്കാം. ഇവയും ഇളകിപ്പോകാത്ത വിധം ഉണക്കിയെടുക്കണം.വിളക്കുകള്ക്കുള്ളില് തിരിയോ മെഴുകുതിരിയോ ഉറപ്പിക്കാം. ഇവയില്‍ എണ്ണയൊഴിച്ചു കത്തിക്കാം.
ചിരാതുകള്‍ ഉണ്ടാക്കുവാന്‍ മറ്റൊരു എളുപ്പമാര്ഗവുമുണ്ട്. ഗോതമ്പുമാവ് വെള്ളം ചേര്‍ത്തുകുഴച്ച് ആദ്യം ഉരുളകളാക്കുക. പിന്നീട് ഇവയ്ക്ക് ചിരാതിന്റെ രൂപം നല്‍കണം. ഇവ മോഡലായി ഉപയോഗിച്ച് ചിരാതുകള്‍ ഉണ്ടാക്കാം.വേണമെങ്കില്‍ ഗോതമ്പുമാവു കൊണ്ടു തന്നെ ചിരാതുകള്‍ ഉണ്ടാക്കുകയും ചെയ്യാം. ഗോതമ്പുമാവു കൊണ്ടുള്ള ചിരാതുകള്‍ തന്നെ ഉപയോഗിക്കുകയും ചെയ്യാം.ഗോതമ്പ് മാവിന്റെ കൂടെ കുറച്ച്
റോസാപ്പൂവിതളുകള്‍ കൂട്ടിച്ചേര്‍ത്ത് കുഴച്ചാല്‍ വ്യത്യസ്തമായ ചിരാതുകള്‍ കിട്ടും. മാത്രമല്ലാ, ഇവയ്ക്ക് നല്ല സുഗന്ധവുമുണ്ടാകും.



Click it and Unblock the Notifications
