Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ആഘോഷങ്ങള്‍ക്ക് വീടൊരുക്കൂ

മുന്‍വാതിലില്‍ ഭംഗിയുളള തോരണങ്ങളിടുന്നത് വീടിനു മൊത്തം ഭംഗി നല്‍കും. അതിഥികളെ വരവേല്‍ക്കാനുള്ള നല്ലൊരു മാര്‍ഗം കൂടിയാണിത്. ചില സ്ഥലങ്ങളില്‍ മാവിലകള്‍ കൊണ്ടും വാഴപ്പിണ്ടി കൊണ്ടും മുന്‍വാതില്‍ അലങ്കരിക്കാറുണ്ട്. ഷെല്ലുകളും മുത്തുകളും പിടിപ്പിച്ച ഫാന്‍സി ഡോര്‍ കര്‍ട്ടനുകളും വീടിന് ഭംഗി നല്‍കും.
ആഘോഷങ്ങള്‍ക്കായി പുതിയ ഫര്‍ണിച്ചറുകളും സാധനങ്ങളും വാങ്ങണമെന്നില്ല. ഉള്ളവ പൊടി കളഞ്ഞ് വൃത്തിയാക്കി വച്ചാല്‍ മതിയാകും. ആഘോഷവേളകള്‍ക്കായി ഒരുക്കുന്ന പൂക്കളങ്ങളും രംഗോലിയും ചിരാതുകളും എല്ലാം തന്നെ ഉത്സവപ്രതീതി വരുത്തും.
സുഗന്ധമുള്ള ചന്ദനത്തിരികള്‍ കത്തിച്ചു വയ്ക്കുന്നത് നല്ലതാണ്. കര്‍പ്പൂരം, സാമ്പ്രാണി എന്നിവയും ഉത്സവഛായ വരുത്തും.
മധുരപലഹാരങ്ങളും ഓരോ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പലഹാരങ്ങളും നമുക്ക് ഒഴിവാക്കാനാവാത്തവയാണ്. ഇവ ഉണ്ടാക്കുകയോ വാങ്ങിക്കുകയോ മാത്രമല്ല, ഭംഗിയായി അലങ്കരിക്കുന്നതും പ്രധാനമാണ്. ഡൈനിംഗ് ടേബിളില്‍ ഇവ സില്‍വര്‍ പേപ്പറുകളിലോ ഭംഗിയുള്ള പാത്രങ്ങളിലോ സൂക്ഷിക്കാം. നല്ല ഭംഗിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം കാഴ്ചക്കാരന്റെ വിശപ്പു കൂട്ടും.



Click it and Unblock the Notifications
