For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വപ്‌നഭവനത്തിന് നിറകളുടെ ചാര്‍ത്ത്

|

Sofa
വീടിന് ആത്മാവു ലഭിക്കണമെങ്കില്‍ അതിനു ചേര്‍ന്ന നിറങ്ങള്‍ നല്‍കണം. പലപ്പോഴും വീടിനടിക്കുന്ന പെയിന്റും ഫര്‍ണിച്ചറുകളുടെ നിറവും സംബന്ധിച്ച് പലര്‍ക്കും വ്യക്തമായ ധാരണയുണ്ടാകില്ല.

വീട്ടിലെ പെയിന്റിന്റെ നിറവും വീടിനു നല്‍കുന്ന അലങ്കാരവും ഫര്‍ണിച്ചറുകളും ഒരേ നിറത്തില്‍ വേണമെന്ന് നിര്‍ബന്ധമില്ല.

വീടിനുള്ള പെയിന്റ് തെരഞ്ഞെടുക്കുമ്പോള്‍ ഒരു നിറത്തിന്റെ തന്നെ ഷേഡുകള്‍ തെരഞ്ഞെടുക്കുന്നത് നല്ലതാണ്. ഈ കളറുകള്‍ കൂട്ടിച്ചേര്‍ത്താന്‍ വ്യത്യസ്തമായൊരു നിറം ലഭിക്കും.

വീടിന്റെ ചുവരുകള്‍ക്ക് ഇളം നിറമാണ് കൊടുക്കുന്നതെങ്കില്‍ ഫര്‍ണിച്ചറുകള്‍ കടുത്ത നിറത്തിലുള്ളതെടുക്കാന്‍ നോക്കുക. ഉദാഹരണത്തിന് ചുവരുകള്‍ക്ക് ഇളം ബ്രൗണ്‍ നിറമാണ് കൊടുക്കുന്നതെങ്കില്‍ കടുത്ത നീല, പച്ച, ചുവന്ന നിറങ്ങളിലുള്ള ഫര്‍ണിച്ചര്‍ നല്ലതായിരിക്കും. വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ക്കും ബ്രൗണ്‍ പശ്ചാത്തലം നന്നായിരിക്കും.

വീടിന്റെ ചുവരുകള്‍ക്ക് ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങള്‍ നല്‍കുന്നത് നന്നായിരിക്കും. അതേ നിറത്തില്‍ തന്നെയുള്ള ഫഌവര്‍വേസുകളും പൂക്കളും വക്കുന്നത് മുറിക്ക് കൂടുതല്‍ മാറ്റേകും. ഒരു മുറിയുടെ ചുവരുകള്‍ക്ക് പല നിറത്തിലുള്ള പെയിന്റടിക്കുന്നതും കൂടുതല്‍ വര്‍ണഭംഗിയേകും.

മുറികളുടെ നിറങ്ങള്‍ക്കനുസരിച്ചുള്ള ലൈറ്റുകള്‍ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

English summary

Home, Decor, Color, Schemes, വീട്, പെയിന്റ്, നിറം

Your dream house is now fully constructed. However, it's not complete if the decor is not done. But matching decor, choosing furniture and the right colours is something that leaves you totally confused. Only mixing and matching different colour schemes brings life to the various rooms in your house.
Story first published: Friday, September 23, 2011, 14:18 [IST]
X
Desktop Bottom Promotion