Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ബൊമ്മക്കൊലു ഒരുക്കി നവരാത്രിയെ വരവേല്‍ക്കാം

വിവിധ തരത്തിലുള്ള പാവകളെ ഒരു മുറിയില്‍ നിരത്തി ബന്ധുക്കളേയും സുഹൃത്തുകളേയും ഇവ കാണാന്‍ ക്ഷണിക്കുന്നു. രണ്ട് പ്രധാന പാവകളുടെ വിവാഹവും നടത്തും. ഇവയെ പാവകളുടെ നടുവിലാണ് ഇരുത്തുക. പട്ടാടെ ഗോംബെ എന്നാണ് ഇതിനു പറയുക. കേരളത്തിലെ ബ്രാഹ്മണസമുദായത്തിലും ബൊമ്മക്കൊലു എന്ന പേരില്‍ നവരാത്രിക്ക് പാവകളെ നിരത്താറുണ്ട്
പാവകളുടെ ഭംഗിയും ആകര്‍ഷണീയതയുമാണ് ഈ ചടങ്ങിന് മാറ്റു കൂട്ടുന്നത്. അല്പം ക്ഷമയുണ്ടെങ്കില്‍ പ്രധാന പാവകളെ ബൊമ്മക്കൊലു ഒരുക്കി നവരാത്രിയെ വരവേല്ക്കൂ
ഭംഗിയായി അലങ്കരിക്കാം. ഇതിനായി സ്വര്‍ണ, വെളളി നിറങ്ങളിലുള്ള ലേസുകള്‍, വെല്‍വെററ് തുണി, മുത്തുമാലകള്‍, കറുത്ത മുടി, പൊട്ടുകള്‍, വിവിധ നിറങ്ങളിലുളള പേപ്പറുകള്‍, പച്ചയും വെളളയും ചുവപ്പും നിറങ്ങളിലുള്ള ബ്ലൗസ് തുണികള്‍ എന്നിവയാണ് വേണ്ടത്.
ഇനി പാവകളെ അലങ്കരിക്കാനുള്ള വേഷങ്ങള്‍ തയ്യാറാക്കാം. ഇതിനായി വെല്‍വെറ്റ് തുണി മുറിച്ച് രാജകുമാരിക്കായി ബ്ലസും രാജകുമാരനായി ഷെര്വാണിയുമുണ്ടാക്കാം. ഇത് പശയുപയോഗിച്ച് ഒട്ടിച്ച ശേഷം ഉണങ്ങാന്‍ വക്കണം. വേഷത്തിനുള്ള കൈകള്‍ വേറെ വെട്ടിയെടുത്ത് ഒട്ടിക്കുന്നതാണ് നല്ലത്. വെള്ളത്തുണിയുപയോഗിച്ചാണ ധോത്തിയുണ്ടാക്കേണ്ടത്. ആവശ്യത്തിനുള്ള തുണിയോ പേപ്പറോ വെട്ടിയെടുത്ത് രണ്ടുഭാഗങ്ങളും കൂട്ടിയൊട്ടിക്കണം. ഇത് ചരടുപയോഗിച്ച് പാവയെ ഉടുപ്പിക്കാം.
രാജകുമാരിക്കായി പച്ചനിറമുള്ള തുണിയില്‍ ഞൊറികളെടുത്ത് പശ വച്ച് ഒട്ടിച്ച് പിന് ചെയ്യാം. ഇതേ നിറമുള്ള തുണി കൊണ്ടു തന്നെ മുന്താണിയും വേറെ നിറമുളള തുണിയുപയോഗിച്ചു ബോര്‍ഡറും കൊടുക്കാം. ലേസുകള്‍ കൊണ്ട് അലങ്കാരവും മുത്തുകളുപയോഗിച്ച് മാലകളുമുണ്ടാക്കാം. മുഖമലങ്കരിക്കാനായി പൊട്ടുകളുപയോഗിക്കാം.



Click it and Unblock the Notifications
