Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ദീപാവലിക്ക് പ്രകാശം പരത്താന്‍ റാന്തല്‍വിളക്കും

പഴമയെ സ്നേഹിക്കുന്നവരാണെങ്കില്‍ പഴയ രീതിയിലുള്ള റാന്തല്‍ വിളക്കു തന്നെ അലങ്കാരത്തിന് ഉപയോഗിക്കാം. ഭംഗിക്കായി വര്ണഗ്ലാസുകളുള്ള റാന്തല്‍വിളക്ക് വാങ്ങാം. ഇതിനുള്ളില്‍ മെഴുകുതിരിയാണ് സാധാരണ കത്തിക്കാറ്. ഇപ്പോള്‍ ഇലക്ട്രിക് ലൈറ്റുളള റാന്തല്‍വിളക്കും വിപണിയില്‍ ലഭ്യമാണ്.
പല ആകൃതികളിലും വലുപ്പത്തിലും റാന്തല്വിളക്കുകകളുണ്ട്. പേപ്പര്‍ കൊണ്ടുള്ള റാന്തല്‍ വിളക്കാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സമചതുരം, ഉരുണ്ടത്, സമകോണാകൃതി, ത്രികോണം തുടങ്ങിയ പല രീതികളും പരീക്ഷിക്കാം. പേപ്പര്‍ കൊണ്ട് ആവശ്യമുള്ള ആകൃതികള്‍ ഉണ്ടാക്കുവാനും എളുപ്പമാണ്. വലുപ്പമുള്ളതോ ചെറുതായതോ ഉണ്ടാക്കാം. തൂക്കിയിടാന്‍ പറ്റുന്ന രീതിയിലുളള റാന്തല്വിളക്കാണ് നല്ലത്. ആവശ്യത്തിനുളള വലുപ്പമില്ലെങ്കില്‍ ഉള്ളില്‍ ബള്‍ബിടാന്‍ ബുദ്ധിമുട്ടാകും. പേപ്പര്‍ വിളക്കുകളില്‍ മെഴുകുതിരിയേക്കാള്‍ നല്ലത് ഇലക്ട്രിക് ബള്‍ബാണ്. നക്ഷത്രാകൃതി പോലുള്ള വിളക്കുകള്‍ ക്രിസ്തുമസിന് മാറ്റി വയ്ക്കുന്നതായിരിക്കും നല്ലത്.
റാന്തല്‍ വിളക്ക് ഭാവനക്കനുസരിച്ച് വീടുകളിലും മുറികള്‍ക്കുള്ളിലും തൂക്കാം. പല വലുപ്പത്തില്‍ ഒന്നില്‍ കൂടുതല്‍ വിളക്കുകള്‍ സീലിംഗില്‍ ഉയര്‍ന്നും താഴ്ന്നും ഇടുന്നത് ത്രീഡി ഇഫക്ട് നല്‍കും.
കളിമണ്ണ്, പ്ലാസ്റ്റിക് എന്നിവ കൊണ്ടും റാന്തല്‍വിളക്ക് ഉണ്ടാക്കാറുണ്ട്. ഇവ താരതമ്യേന വില കൂടിയവയാണെങ്കിലും കൂടുതല്‍ കാലം ഉപയോഗിക്കുവാന്‍ സാധിക്കും.



Click it and Unblock the Notifications
