Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ദീപാവലിക്ക് വീടൊരുക്കാം

നന്നായി അലങ്കരിച്ച, വൃത്തിയാക്കിയ വീട്ടിലേ ലക്ഷ്മീദേവി ഐശ്വര്യവുമായെത്തുകയുളളൂ എന്നാണ് വിശ്വാസം. ദീപാവലിക്ക് വീട് വൃത്തിയാക്കുകയും ഒരുക്കുകയും അതുകൊണ്ടുതന്നെ പ്രധാനമാണ്.
ദീപാവലി പലരും, പ്രത്യേകിച്ച് ബിസിനസുകാര്‍ പുതുവര്ഷത്തുടക്കമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ പുതിയത് എന്നുള്ള സങ്കല്പം ദീപാവലിക്ക് ഏറെ യോജിക്കും. എന്നാല്‍ എല്ലാ തവണയും പുതിയ സാധനങ്ങള്‍ വീട്ടിലേക്കു വാങ്ങിക്കുകയെന്നത് പ്രായോഗികമല്ല. എന്നാല്‍ ചെയ്യാവുന്ന ഒരു കാര്യമുണ്ട്, വീട് പുതുതായ പെയിന്റ് ചെയ്യുക. ഇതോടെ വീടിനപ്പാടെ തന്നെ പുതുമ ലഭിക്കും. പച്ച, നീല തുടങ്ങിയ സ്വാഭാവിക നിറങ്ങള്‍ പെയിന്റ് ചെയ്യാനുപയോഗിക്കാം. സൂര്യപ്രകാശം കുറഞ്ഞ മുറികളാണെങ്കില്‍ ഇളം നിറങ്ങളായ പിങ്ക്, ഓറഞ്ച് തുടങ്ങിയവ ഉപയോഗിക്കാം.
അടുക്കളയിലെ അലമാരികളും വീട്ടിലെ മറ്റ് ഫര്‍ണിച്ചറുകളും പോളിഷ് ചെയ്യാന്‍ ദീപാവലിയുടെ അവസരം ഉപയോഗിക്കാം. ഫര്‍ണിച്ചറുകള്‍ സ്ഥലം മാറ്റിയിടുന്നതും വീടിന് പുതുമ നല്കാന് സഹായിക്കും.
വീട്ടിലെ മുക്കിലും മൂലയിലുമുള്ള ചിലന്തിവലകള്‍ നീക്കുക. ഫര്ണിച്ചറുകളിലേയും കാര്പെററുകളിലേയും പൊടി കളയുക എന്നിവ പ്രധാനമാണ്. ഫാന്‍, ജനലുകള്‍, വാതിലുകള്‍ എന്നിവ വൃത്തിയാക്കാം. കര്‍ട്ടനുകളും കിടക്കവിരികളും മേശവിരിപ്പുകളും കഴുകിത്തേച്ച് ഉപയോഗിക്കാം.
നാം വീട് വൃത്തിയാക്കുമ്പോള്‍ ആവശ്യമില്ലാത്ത ധാരാളം സാധനങ്ങള്‍ കയ്യില്‍ വന്നു ചേരും. അലമാരികളിലെ തുണികള്‍ ഒതുക്കിവയ്ക്കുമ്പോള്‍ ആവശ്യമില്ലാത്ത വസ്ത്രങ്ങളുണ്ടാകും. അടുക്കളയില്‍ ഉപയോഗിക്കാത്ത പാത്രങ്ങളും ബോട്ടിലുകളുമുണ്ടായിരിക്കും. കുട്ടിയുടെ മുറിയില്‍ കളിക്കാനുപയോഗിക്കാത്ത കളിപ്പാട്ടങ്ങളുണ്ടായിരിക്കും. ഇവ വേറെ മാറ്റി വയ്ക്കുക. ഇവയാവശ്യമുള്ള ആളുകള്‍ നമ്മുടെ ചുറ്റുവട്ടത്ത് ധാരാളമുണ്ട്. അവര്‍ക്കിത് നല്‍കാം. ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ വരെയുണ്ടാകും. ദീപാവലിക്കിത് ഒരു പുണ്യപ്രവൃത്തി കൂടിയാകും.
ദീപാവലിക്ക് വലിയ വില കൊടുക്കാതെ തന്നെ ലഭിക്കാവുന്ന നിരവധി അലങ്കാരവസ്തുക്കളുണ്ട്. പഴയ കേടായ സാധനങ്ങള്‍ മാറ്റി പകരം പുതിയവ വാങ്ങി വീടലങ്കരിക്കാം.
പൂന്തോട്ടത്തില്‍ പുതിയ ചെടികള്‍ വാങ്ങിവയ്ക്കുന്നത് നല്ലതാണ്. പൂന്തോട്ടം ചപ്പുചവറുകള്‍ നീക്കി വൃത്തിയാക്കാം.
വിപണിയില്‍ എല്ലാ വര്‍ഷവും പുതിയ ഡിസൈനിലുളള ചിരാതുകള്‍ ലഭ്യമാണ്. ഇവയില്‍ കുറച്ചെണ്ണം വാങ്ങി പഴയതും പുതിയതുമെല്ലാം ഇടകലര്‍ത്തി വയ്ക്കാം. കത്തിക്കുന്നതിനു മുന്‍പ് പഴയ ചിരാതുകള്‍ കഴുകിയോ തുടച്ചോ വൃത്തിയാക്കണം.
കഴിവതും ദീപാവലി വേളയില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചുണ്ടാകാന്‍ ശ്രമിക്കുക. ഇത് എല്ലാത്തിനേക്കാളുമുപരിയായ സന്തോഷം നല്‍കും. മനസിന്റെ സന്തോഷമാണ് എല്ലാററിലും വലുതെന്ന സത്യം തിരിച്ചറിയുക. കത്തി നില്ക്കുന്ന ദീപവെളിച്ചം നമ്മുടെ മനസിനേയും പ്രകാശമാനമാക്കണം.



Click it and Unblock the Notifications
