Latest Updates
-
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ
ദീപാവലിക്ക് വൈദ്യുത അലങ്കാരം

വൈദ്യുത ലൈറ്റുകള് ഉപയോഗിക്കുന്നത് കൊണ്ട് പ്രയോജനങ്ങളേറെയുണ്ട്. പുകയില് നിന്നും അന്തരീക്ഷത്തെ വിമുക്തമാക്കാമെന്നത് ഒരു മാര്ഗം. ഇത്തരം ലൈറ്റുകള് കൈകാര്യം ചെയ്യാനും ഏറെ എളുപ്പമാണ്. ഒന്ന് സ്വിച്ചിടുകയോ ഓഫാക്കുകയോ മാത്രമേ വേണ്ടൂ. തീയില് നിന്നുള്ള അപകടം ഒഴിവാക്കാന് ഏറ്റവും പറ്റിയ മാര്ഗമാണ്ഇത്തരം ലൈററുകള്. ആളുകളുടെ, പ്രത്യേകിച്ച് കുട്ടികളുടെ വസ്ത്രങ്ങളില് തീ പിടിക്കുമെന്നുളള ഭയം ഒഴിവാക്കാം. പല ഇനം ലൈറ്റുകളും പല നിറങ്ങൡല് ലഭ്യമാണ്.
വൈദ്യത അലങ്കാരം മനോഹരമാക്കാനുളള ചില വഴികളിതാ;
ചെറിയ ബള്ബുകളും വ്യത്യസ്ത വര്ണങ്ങളുമുള്ള ലൈററുകള് ദീപാവലി അലങ്കാരത്തിന് ഉപയോഗിക്കാം. ഇവയില് തന്നെ വ്യത്യസ്ത തരങ്ങള് ലഭ്യമാണ്. മിന്നുകയും കെടുകയും ചെയ്യുന്നവ, ഒന്നു കഴിഞ്ഞ് മറ്റൊന്നു കത്തുന്നവ തുടങ്ങിയ ലൈറ്റുകള് ആരെയും ആകര്ഷിക്കുന്ന വിധത്തിലുള്ളവയാണ്. ഡിസ്കോ ലൈറ്റുകളും അലങ്കാരത്തിന് ഉപയോഗിക്കാവുന്നവയാണ്.
ദീപാവലിക്ക് റാന്തല് വിളക്കു കൊണ്ടുള്ള അലങ്കാരവും പ്രധാനമാണ്. പേപ്പര്, ഗ്ലാസ് വിളക്കുകളില് ബള്ബുകളിട്ടാണ് ഇപ്പോള് പലരും ഉപയോഗിക്കാണ്. പേപ്പര് വിളക്കുകള്ക്ക് വില കുറവാണെന്ന പ്രയോജനവുമുണ്ട്. പല വലുപ്പത്തിലും പല ആകൃതിയിലും ഇവ ലഭ്യമാണ്. സാധാരണ ഇലക്ട്രിക് ലൈററുകള്ക്കിടയില് റാന്തല് വിളക്കുകള് ഉപയോഗിക്കുന്നത് ഭംഗിയും വ്യത്യസ്തതയുമാകും.
സാധാരണ ബള്ബുകളില് വെളിച്ചം കടത്തിവിടാന് കഴിവുള്ള വര്ണക്കടലാസ് പൊതിയുന്നതും വൈദ്യുത അലങ്കാരത്തിനുള്ള മറ്റൊരു വഴിയാണ്. ഈ പേപ്പറുകളില് ഇടയ്ക്ക് ദ്വാരങ്ങളിടുകയാണെങ്കില് വെളിച്ചവും നിഴലും ഇട കലര്ന്നു വരുന്ന പ്രതീതിയുമുണ്ടാകും. വേണമെങ്കില് ദീപാവലിക്ക് ഇത്തരം വൈദ്യുതഅലങ്കാരങ്ങളും പരീക്ഷിക്കാം.



Click it and Unblock the Notifications
