Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പൊന്നോമനക്കായി മുറിയൊരുക്കൂ

കൈക്കുഞ്ഞിന് കാര്യങ്ങള് തിരിച്ചറിയാനാകില്ലെന്നു കരുതുന്നത് തെറ്റാണ്. കിടത്തുന്ന മുറി കുഞ്ഞിനെ പലവിധത്തില് സ്വാധീനിക്കും. അതുകൊണ്ടു തന്നെ ഈ മുറി ഒരുക്കുമ്പോള് ചില കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്.
കുഞ്ഞിന്റെ മുറിയില് തൊട്ടിലാണ് പ്രധാനമായും ഉണ്ടാകേണ്ടത്. സുരക്ഷിതത്വം കൂടി കണക്കിലെടുത്ത് നല്ല ഉറപ്പുള്ള തൊട്ടില് തെരഞ്ഞെടുക്കുക. തൊട്ടിലിന്റെ മുകളില് ഏതെങ്കിലും കളിപ്പാട്ടം തൂക്കിയിടുന്നത് നല്ലതാണ്.
കുഞ്ഞിന്റെ മുറിയിലെ ചുവരില് പകുതി ഭാഗത്തെങ്കിലും വിനൈല് കവറിംഗ് ഉണ്ടാകുന്നത് നല്ലതാണ്. വളരുമ്പോള് ചുവരില് വരക്കാനുളള പ്രവണത കുഞ്ഞുങ്ങള്ക്കുണ്ടാകും. വിനൈലുളള ചുവരാണെങ്കില് കുഞ്ഞ് ചുവരില് വരക്കുന്നതും എഴുതുന്നതും മാച്ചുകളയാനാകും.
ചുവരില് വാള്പേപ്പറൊട്ടിക്കുന്നുണ്ടെങ്കില് കാര്ട്ടൂണ് ചിത്രങ്ങളുള്ളവ തെരഞ്ഞെടുക്കുന്നത് കുഞ്ഞിന് സന്തോഷവും താല്പര്യവും പകരും. കാര്ട്ടൂണ് ചിത്രങ്ങള് നോക്കിയിരിക്കുന്നത് ഭാവന വളര്ത്താന് സഹായിക്കും.
മുറിക്കു പെയിന്റ് ചെയ്യുമ്പോള് മഞ്ഞയോ ബേബി പിങ്കോ നിറങ്ങള് നല്ലതാണ്. കടുത്ത നിറങ്ങള് പ്രകാശം കുറയ്്ക്കുമെന്നുള്ളതുകൊണ്ട് ഇവ ഒഴിവാക്കുക.
കളിക്കാനുളള സ്ഥലവും കുഞ്ഞിനുളള മുറിയിലൊരുക്കുക. കളിപ്പാട്ടങ്ങള് വയ്ക്കുവാനായി ഒരു ഭാഗത്ത് ചെറിയ റാക്കുകളുണ്ടാക്കുന്നത് നല്ലതാണ്. കുഞ്ഞിന്റെ പ്രായത്തിനനുസരിച്ച കളിപ്പാട്ടങ്ങള് ഇവിടെ അടുക്കിവക്കാം.
മുറിയില് ഉപയോഗിക്കുന്ന ലൈറ്റുകള് നല്ല പ്രകാശമുള്ളവയായിരിക്കണം. എന്നാല് കുഞ്ഞുങ്ങളുടെ കണ്ണില് തുളച്ചുകയറുന്ന വിധത്തിലുള്ള ലൈററുകള് ഉപയോഗിക്കരുത്.
കുഞ്ഞിന്റെ മുഷിഞ്ഞതും അഴുക്കായതുമായ വസ്ത്രങ്ങളിടാനുള്ള തുണിബാഗ് മുറിയിലുണ്ടാകണം. മടക്കിവയ്ക്കാവുന്ന തരം തുണിബാഗാണ് നല്ലത്.



Click it and Unblock the Notifications
