Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ദീപാവലിക്ക് വര്‍ണങ്ങള്‍ പെയ്തിറങ്ങട്ടെ

ദീപാവലിക്ക് വടക്കേയിന്ത്യയിലെ മിക്കവാറും വീടുകളുടെ മുറ്റത്തു തന്നെ പല നിറങ്ങളിലും പല രൂപങ്ങളിലുമുള്ള രംഗോലികള്‍ കാണാം. എന്നാല്‍ കേരളത്തിലെ ചുരുക്കം ചില സമുദായങ്ങളുടെ ഇടയിലല്ലാതെ ദീപാവലിക്ക് രംഗോലി അത്ര പ്രാധാന്യമര്‍ഹിക്കുന്ന ഒന്നല്ല.
രംഗോലിക്കായി താമര, മത്സ്യം, പാമ്പുകള്‍ തുടങ്ങിയ പല രൂപങ്ങളും അവലംബിക്കാറുണ്ട്. സൂര്യന്, ചന്ദ്രന്, സോഡിയാക് തുടങ്ങിയവയും രംഗോലിക്കു വിഷയങ്ങളാകാറുണ്ട്. ലക്ഷ്മീദേവിയെ കാണിക്കുന്ന താമരയാണ് കൂടുതല്‍ പേരും സ്വീകരിക്കാറ്.
പരമ്പരാഗതമായ രംഗോലി ഡിസൈനില്‍ രണ്ടു ത്രികോണങ്ങള്‍ വരക്കുന്നു. ഒരു ത്രികോണത്തിന്റെ ഉളളില്‍ തലതിരിച്ചാണ് അടുത്ത ത്രികോണം വരയ്ക്കുക. ഇതിനെ ചുറ്റി 24 ഇതളുകളുള്ള ഒരു താമരപ്പൂവുണ്ടാകും. താമരയുടെ ചുറ്റും ലക്ഷ്മീദേവിയുടെ കാല്പാദങ്ങള് തീര്‍ക്കുന്നു. അല്പം മോടി കൂട്ടാനായി ത്രികോണങ്ങളും കാല്പാദങ്ങളുടെ രൂപത്തില്‍ തീര്‍ക്കാറുണ്ട്. വടക്കന്‍ ബീഹാറില്‍ മുന്വാതിലിലും ലക്ഷ്മീദേവിയുടെ കാല്പാദങ്ങളെന്നു സങ്കല്പിച്ച് ചിത്രം വരയ്ക്കാറുണ്ട്. ലക്ഷ്മീദേവി വീടിനുള്ളിലേക്കു കടക്കുന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
ആന്ധ്രയില്‍ എട്ടിതളുകളുള്ള താമരപ്പൂവാണ് (അഷ്ടദല കമലം) രംഗോലിക്കു വരയ്ക്കുന്നത്. തമിഴ്നാട്ടിലാണെങ്കില്‍ വരയ്ക്കുന്ന കോലത്തെ ഹൃദയകമലമെന്നാണ് പറയുന്നത്. മഹാരാഷ്ട്രയിലും താമര തന്നെയാണ് ദീപാവലി രംഗോലിക്കുണ്ടാക്കുന്നത്. അതിന്റെ പേര് ശംഖ കമലമെന്നാണ്. ഗുജറാത്തിലാകട്ടെ, രംഗോലിക്കു വരക്കാന്‍ 1001 തരം താമരകളുണ്ടത്രെ.
കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ദീപാവലിക്കുള്ള രംഗോലി അത്ര പ്രാധാന്യമര്‍ഹിക്കുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ അറിയാവുന്ന ഏതു രൂപത്തിലും രംഗോലിയുണ്ടാക്കാം.
സാധാരണയായി അരിമാവും മഞ്ഞള്‍പ്പൊടിയുമാണ് രംഗോലിയുണ്ടാക്കാന് ഉപയോഗിക്കുക. തമിഴ്നാട്ടിലും കേരളത്തിലുമാണ് ഇവ പ്രധാനമായും ഉപയോഗിക്കുക. വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ പല നിറങ്ങള്‍ ഉപയോഗിച്ചാണ് രംഗോലിയുണ്ടാക്കുക.
സ്വന്തമായി വേണമെങ്കില്‍ ദീപാവലിക്ക് നിങ്ങളുടേതായ ശൈലിയില്‍ തന്നെ രംഗോലിയുണ്ടാക്കാം. ഇതിനായി ആദ്യം ഒരു ഡിനൈന്‍ തെരഞ്ഞെടുക്കുക. ലളിതമായ ഡിസൈനുകളായിരിക്കും ഇടാന്‍ എളുപ്പവും കാണാന്‍ ഭംഗിയും. മനസിലെ ഡിസൈന്‍ ആദ്യം പേപ്പറിലേക്കു പകര്‍ത്തുക. എവിടെ ഏതൊക്കെ നിറങ്ങളിടണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാനും ഇത് എളുപ്പമാക്കും. പിന്നീട് നിലം വൃത്തിയായി തുടച്ച് ഉണക്കി ചോക്കുപയോഗിച്ച് ചിത്രം വരയ്ക്കാം. വെള്ള നിറത്തിന് അരിമാവും മഞ്ഞനിറത്തിന് മഞ്ഞള്‍പൊടിയും ഉപയോഗിക്കാം. വ്യത്യസ്തമായി വര്‍ണങ്ങള്‍ വേണമെങ്കില്‍ വിപണിയില്‍ നിന്ന് ഇതിനുള്ള പൊടികള്‍ വാങ്ങുന്നതായിരിക്കും നല്ലത്. ചോക്കിന്റെ വര പുറത്തു കാണാത്ത വിധം ഡിസൈനില്‍ കൂടി ഭംഗിയായി പൊടികളിടാം. രണ്ടുവിരലുകള്ക്കുള്ളില് പൊടിയെടുത്ത് ഇടണം.
രംഗോലിക്കു ഭംഗി കൂട്ടാന്‍ ഇടയ്ക്ക് പൂവിതള്‍ കൊണ്ട് അലങ്കരിക്കാം. ഇത് വ്യത്യസ്തമായൊരു രീതിയാവുകയും ചെയ്യും. ചിരാതില്‍ ദീപങ്ങള്‍ തെളിയിച്ച് രംഗോലിക്കു ചുററുമോ നടുവിലോ വച്ച് രംഗോലിക്ക് പത്തരമാറ്റു പകരുകയുമാകാം.



Click it and Unblock the Notifications
