Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
വീട്ടിലേക്ക് ഭാഗ്യവും പോസിറ്റീവ് എനര്‍ജിയും കടന്നുവരാന്‍ ഈ ഇടങ്ങള്‍ വൃത്തിയാക്കണം
സാധനങ്ങള്‍ കുമിഞ്ഞുകൂടിയ അടുക്കും ചിട്ടയും വൃത്തിയും ഇല്ലാത്ത ഇടങ്ങള്‍ കാണാന്‍ മാത്രമല്ല അഭംഗി. അത്തരം ഇടങ്ങള്‍ ടെന്‍ഷനും ഉത്കണ്ഠയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. അലങ്കോലമായി കിടക്കുന്ന സ്ഥലങ്ങള്‍ വീട്ടിലേക്കുള്ള പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് തടസ്സപ്പെടുത്തും. ഇത് ഭാഗ്യക്കേടുകള്ക്ക് വഴിവെക്കും. വീട് മുഴുവന്‍ അടുക്കോടെയും ചിട്ടയോടെയും വെക്കുന്നത് നല്ലൊരു ശീലം മാത്രമല്ല മാനസിക, ശാരീരിക ഉണര്‍വും പോസിറ്റീവ് എനര്‍ജിയും നല്കുന്ന കാര്യമാണ്. എന്നാല്‍ എന്നും അതിന് സാധിക്കാത്തവര്‍ ചുരുങ്ങിയത് വീട്ടിലെ ഈ ആറ് ഇടങ്ങള്‍ എന്നും ചിട്ടയോടെയും വൃത്തിയോടെയും സൂക്ഷിച്ചാല്‍ ഭാഗ്യക്കേട് ഒഴിവാകുകയും മാനസിക, ശാരീരിക സുഖം കൈവരുകയും പോസിറ്റീവ് വികാരങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കുകയും ചെയ്യും.

പ്രവേശന കവാടം
പ്രവേശന കവാടമാണ് ഒരു വീടിനെ കുറിച്ചുള്ള ആദ്യത്തെ മതിപ്പ് സൃഷ്ടിക്കുന്ന സ്ഥലം. നല്ല ചിന്തകളും തോന്നലുകളും വരേണ്ടതും ഈ വഴിയാണ്. പ്രവേശന കവാടം അലങ്കോലമായി കിടന്നാല്‍ സൗഭാഗ്യം പടികടന്ന് വരില്ല. ഇവിടം ചെരുപ്പുകളും കോട്ടുകളും ബാഗുകളുമെല്ലാം കൊണ്ടുവന്നിട്ട് അലങ്കോലമാക്കാതിരിക്കുക. ഇവിടുത്തെ വാതിലും നിലവും മാറ്റും എപ്പോഴും വൃത്തിയാക്കിവെക്കുക. കോളിംഗ് ബെല്ലും വാതില്പ്പൂട്ടും ശരിയായി തന്നെ പ്രവര്‍ത്തിക്കുന്നില്ലേ എന്ന് ഉറപ്പ് വരുത്തുക. ചെടികളും പൂക്കളും നിറച്ച് ഈ പ്രവേശന കവാടത്തിന് എപ്പോഴും സ്വാഗതമരുളുന്ന പ്രതീതി നല്‍കുക.
കുളിമുറി
കുളിമുറി വെള്ളവുമായി ബന്ധപ്പെട്ടുള്ള സ്ഥലമാണ്. വെള്ളം സമ്പത്ത് പ്രതിനിധാനം ചെയ്യുന്നു. പക്ഷേ ഇവിടം അലങ്കോലമായി കിടന്നാല്‍ അത് സാമ്പത്തിക സ്ഥിതിയെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. കുളിമുറിയിലെ മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറ്റിയിടുകയും ചോരുന്ന പൈപ്പുകളോ മറ്റോ ഉണ്ടെങ്കില്‍ അവ ശരിയാക്കുകയും ചെയ്യുക. കുളിമുറിയിലെ പഴയ സാധനങ്ങള്‍ യഥാസമയം മാറ്റുക. അവിടുത്തെ എല്ലാ സാധനസാമഗ്രികളും അടുക്കോടെയും ചിട്ടയോടെയും വെക്കുക. ചെടികളും മെഴുകുതിരികളും ക്രിസ്റ്റലുകളും മറ്റും വെച്ച് അലങ്കരിച്ച് ഇവിടം പരിശുദ്ധമാക്കി വെക്കുന്നതും നല്ലതാണ്.
കിടപ്പുമുറി
സന്തോഷത്തിന്റെ പ്രണയത്തിന്റെയും നിമിഷങ്ങളാണ് കിടപ്പുമുറി സമ്മാനിക്കുന്നത്. ഇവിടം അലങ്കോലമായി കിടന്നാല്‍, അത് ഉറക്കത്തെയും മൂഡിനെയും ബന്ധങ്ങളെയും ദോഷകരമായി ബാധിക്കും. ജോലി ചെയ്യുന്ന സാധനങ്ങളും ഉപകരണങ്ങളും ഉള്‍പ്പെടെ ആവശ്യമില്ലാത്ത എല്ലാ സാധനങ്ങളും കിടപ്പുമുറിയില്‍ നിന്നും മാറ്റുക. കിടക്കയുടെയും കട്ടിലിന്റെയും അടിഭാഗത്തുള്ള അനാവശ്യ സാധനങ്ങളും മാറ്റുക. ഇവിടം അലങ്കോലമായി കിടക്കുന്നത് നെഗറ്റീവ് എനര്‍ജിയെ ക്ഷണിച്ച് വരുത്തും. കണ്ണിന് സുഖം നല്കുന്ന നിറങ്ങളുള്ള വിരികള്‍ കൊണ്ട് കിടക്ക വിരിക്കുക. തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിക്കാതിരിക്കുക. മുറിയില്‍ സുഗന്ധം നിറയ്ക്കുന്ന പൂക്കളോ സുഗന്ധദ്രവ്യങ്ങളോ ഉപയോഗിക്കുക.
അടുക്കള
അടുക്കളയാണ് ഒരു വീടിന്റെ ഹൃദയതാളം. ഭക്ഷണം പാകം ചെയ്യുക മാത്രമല്ല, പ്രിയപ്പെട്ടവരുമായി നല്ല നിമിഷങ്ങള്‍ പങ്കുവെക്കുന്ന ഇടം കൂടിയാണ് അടുക്കള. അടുക്കള വൃത്തികേടായി കിടന്നാല്‍, അത് ദഹനപ്രശ്നങ്ങളും വിശപ്പും സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടാക്കും. അടുക്കള വൃത്തിയാക്കുന്നതിന്, കേടുവന്ന പാത്രങ്ങളും ഉപകരണങ്ങളും പഴകിയ ഭക്ഷണവും അവിടെ നിന്ന് നീക്കം ചെയ്യുക. സ്റ്റൗവ്വും കൗണ്ടറുകളും എന്നും വൃത്തിയാക്കി വെക്കുകയും അവിടെയുള്ള സാധനങ്ങള്‍ അടുക്കിപ്പെറുക്കി വെക്കുകയും ചെയ്യുക. അഗ്നി, ജലം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട ഇടമാണ് അടുക്കള. ഫ്രഷ് ആയ പഴങ്ങള്‍, പൂക്കള്‍ എന്നിവ അടുക്കളയില്‍ വെക്കുന്നത് പോസിറ്റീവ് എനര്‍ജിയും സമൃദ്ധിയും കൊണ്ടുവരും.
ലിവിംഗ് റൂം
കുടുംബാംഗങ്ങള്‍ റിലാക്സ് ചെയ്യുകയും നല്ല നിമിഷങ്ങള്‍ പങ്കിടുകയും ചെയ്യുന്ന ഇടമാണ് ലിവിംഗ് റൂം. വീട്ടില്‍ ഏറ്റവും ഭംഗിയാക്കി വെക്കാന്‍ പറ്റുന്ന ഇടവും ഇതാണ്. ലിവിംഗ് റൂം അലങ്കോലമായി കിടന്നാല്‍, വീട്ടിലെ അന്തരീക്ഷത്തെ അശുഭമായി മാറാം. പഴയ പത്രം, വാരിക, കളിപ്പാട്ടങ്ങള്‍ തുടങ്ങി ആവശ്യമില്ലാത്ത സാധനങ്ങള്‍ ഇവിടെ നിന്നും മാറ്റുക. ലിംവിംഗ് റൂമിലൂടെ സുഖമായി നടക്കാന്‍ പറ്റുന്ന രീതിയില്‍ ഇവിടെയുള്ള ഫര്‍ണിച്ചറുകള്‍ ക്രമീകരിക്കുക. ജനലുകളും വാതിലുകളും അടയുന്ന രീതിയില്‍ ഒന്നും വെക്കാതിരിക്കുക. കലാപരമായ സാധനങ്ങളും ഫോട്ടോഗ്രാഫുകളും വെച്ച് അലങ്കരിക്കുക. ലിവിംഗ് റൂമിനായി നല്ല നിറങ്ങള്‍ തിരഞ്ഞെടുക്കുക.
വീട്ടിലെ ഓഫീസ്മുറി
മിക്ക വീടുകളിലും ജോലി ചെയ്യുന്നതിനും പഠിക്കുന്നതിനും കലാപരമായ കാര്യങ്ങള്‍ ചെയ്യുന്നതിനും പ്രത്യേകമായി ഒരു മുറി ഉണ്ടാകും. വിജയവും ഉല്‍പ്പാദനക്ഷമതയും നേടുന്നതിനുള്ള ഉത്തമസ്ഥലമാണ് ഇത്. എന്നിരുന്നാലും ഇവിടം അലങ്കോലമായാല്‍ അത് ഏകാഗ്രതയും പ്രചോദനവും നശിപ്പിക്കാന്‍ കാരണമാകും. ഇവിടം വൃത്തിയാക്കുന്നതിന് ആവശ്യമില്ലാത്ത പേപ്പറുകളും കവറുകളും എല്ലാം കളഞ്ഞ് ഡെസ്കുകളും ഷെല്ഫുകളും അടുക്കിപ്പെറുക്കി വെക്കുക. എപ്പോഴും ഉപയോഗിക്കേണ്ടി വരുന്ന സാധനങ്ങള്‍ മാത്രം ഇവിടെ വെക്കുക. ചെടികള്‍, പുസ്കതങ്ങള്‍ എന്നിവയെല്ലാം ഇവിടെ വെക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും.
വീട് വൃത്തിയാക്കുകയെന്നാല് ആവശ്യമില്ലാത്ത സാധനങ്ങള്‍ കളയുക എന്നുമാത്രമല്ല, ജീവിതം തന്നെ ചിട്ടയാക്കുകയെന്നും പോസിറ്റീവ് എനര്‍ജിക്കും സൗഭാഗ്യങ്ങള്‍ക്കും വരാനുള്ള അന്തരീക്ഷം വീട്ടില്‍ ഒരുക്കുക എന്നുകൂടിയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications