Latest Updates
-
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന്‍ മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
കറിവേപ്പില തഴച്ചുവളരും, പരിചരിക്കേണ്ട വിധവും സൂര്യപ്രകാശത്തിന്റെ അളവും ഇങ്ങനെ ആയിരിക്കണം
കറിയില്‍ ഒരു തണ്ട് കറിവേപ്പില ഇട്ടില്ലെങ്കില്‍ മിക്ക അമ്മമാര്‍ക്കും ഒരു തൃപ്തിയുണ്ടാകില്ല, അതിപ്പോള്‍ മീന്‍കറി ആയാലും ചിക്കന്‍ കറി ആയാലും മോരുകറി ആയാലും. കറിവേപ്പില പോലെ വലിച്ചെറിയാന്‍ എന്നൊക്കെ പറയുമെങ്കിലും അങ്ങനെ വലിച്ചെറിയേണ്ട സാധനമല്ലെന്നും രുചിയും മണവും മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും കറിവേപ്പിലക്കയ്ക്കുണ്ടെന്നും നമുക്കറിയാം. അതുകൊണ്ട് വീട്ടില്‍ ഒരു കറിവേപ്പില മരം ഉണ്ടാകുന്നത് വീട്ടമ്മമാരെ സംബന്ധിച്ചെടുത്തോളം അന്തസ്സും അഭിമാനവുമൊക്കെയാണ്.

പക്ഷേ ചില വീടുകളില്‍ എത്രയൊക്കെ നട്ടുവളര്‍ത്തിയാലും കറിവേപ്പില വേരുപിടിക്കുകയോ ഇനി അഥവാ വേരുപിടിച്ചാല്‍ ആരോഗ്യത്തോടെ വളരുകയോ ഇല്ല. മണ്ണും വെളിച്ചവും പരിപാലന രീതിയുമെല്ലാം അതിനുള്ള കാരണങ്ങളാണ്. കറിവേപ്പില ആരോഗ്യത്തോടെ തഴച്ചുവളരാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാം എന്നറിയാം.
സൂര്യപ്രകാശം എത്ര വേണം
കറിവേപ്പില മരങ്ങള്‍ക്ക് ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. ദിവസവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കണം. ഇങ്ങനെ സൂര്യപ്രകാശം ലഭിച്ചാല്‍ ചെടി ശക്തവും ആരോഗ്യകരവുമായി വളരും. ആ ചെടിയിലെ കറിവേപ്പിലകള്‍ക്ക് സുഗന്ധം നിറഞ്ഞ പച്ചനിറത്തിലുള്ള ഇലകള്‍ ഉറപ്പാണ്.
ഏത് ദിശയില്‍ നടണം
കറിവേപ്പില മരം കിഴക്കോട്ടോ തെക്കോട്ടോ അഭിമുഖമായി നടുന്നതാണ് അനുയോജ്യം. കാരണം ഈ ദിശകളില്‍ സാധാരണയായി രാവിലെയോ വൈകുന്നേരമോ ധാരാളം സൂര്യന്‍ ലഭിക്കും. ചൂടുള്ള പ്രദേശത്താണ് താമസിക്കുന്നതെങ്കില്‍, വെയിലേറ്റ് ഇല കരിയുന്നത് തടയാന്‍ കുറച്ച് തണല്‍ നല്‍കുന്നത് പരിഗണിക്കുക.
വീട്ടിനുള്ളിലും വളര്‍ത്താം
സ്ഥല പരിമിതി ഉണ്ടെങ്കില്‍ വീടിനുള്ളിലും കറിവേപ്പില വളര്‍ത്താം. നേരിട്ട് വെളിച്ചം ലഭിക്കുന്ന ജനാലയ്ക്ക് സമീപം വലിയ ചട്ടിയില്‍ ചെടി വയ്ക്കുക. ആവശ്യമെങ്കില്‍ ഇന്‍ഡോര്‍ ചെടികള്‍ക്ക് ഉപയോഗിക്കുന്ന ഗ്രോ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് പരിഗണിക്കാം.
നനവ്
സൂര്യപ്രകാശം കൂടാതെ, ശരിയായ നനവ് കറിവേപ്പിലയ്ക്ക് പ്രധാനമാണ്. മണ്ണില്‍ വെള്ളം കുറവാണെന്ന് കണ്ടാല്‍ ചെടി നനയ്ക്കുക. അമിതമായി നനയ്‌ക്കേണ്ടതില്ല. പ്രത്യേകിച്ച് ചട്ടിയില്‍ അല്ലാതെ മണ്ണില്‍ ഇറക്കിനട്ട ചെടി. ചട്ടിയിലാണ് നട്ടതെങ്കില്‍ ഡ്രെയിനേജ് ഉറപ്പാക്കുക. ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ ജൈവ കമ്പോസ്റ്റ് ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നത് ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.
പ്രൂണിംഗ്
റിവേപ്പില ഇടയ്ക്കിടയ്ക്ക് പ്രൂണ്‍ ചെയ്യുന്നത് വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.
എപ്പോള്‍ പ്രൂണ്‍ ചെയ്യണം
കറിവേപ്പില പ്രൂണ്‍ ചെയ്യുന്നതിനുള്ള ഏറ്റവും നല്ല സമയം ആഗസ്റ്റ്-സെപ്റ്റംബര്‍ മാസമോ വേനല്‍ക്കാലത്തിന്റെ തുടക്കത്തിലോ ആണ്. ഈ കാലയളവ് ചെടിയെ വേഗത്തില്‍ വളര്‍ച്ച വീണ്ടെടുക്കാനും പുതിയ ഇലകള്‍ തളിരിടാനും അനുവദിക്കുന്നു. മഞ്ഞുകാലത്ത് കമ്പുകള്‍ മുറിക്കാതിരിക്കുക. കാരണം ഈ സമയത്ത് ചെടിയുടെ വളര്‍ച്ച മന്ദഗതിയിലാകും.
എങ്ങനെ ചെയ്യണം
ഉണങ്ങിയും ആരോഗ്യക്കുറവുള്ളതുമായ ശാഖകള്‍ നീക്കം ചെയ്യാം. കമ്പിന്റെ അടിഭാഗത്ത് വെച്ച് തന്നെ വെട്ടാം ആവശ്യമായ കമ്പുകള്‍ വെട്ടിയതിന് ശേഷം, നിങ്ങളുടെ കറിവേപ്പില നന്നായി നനയ്ക്കുകയും സമീകൃതമായി വളം പ്രയോഗിക്കുകയും ചെയ്യുക. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഇത് നിര്‍ണായകമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications











