Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ജോലിത്തിരക്കിനിടയില്‍ പാചകം ഒരു തലവേദനയാണോ? പണി എളുപ്പമാക്കാന്‍ ചില കുറുക്കുവിദ്യകള്‍
വീട്ടിലെ പണി മിക്ക സ്ത്രീകള്‍ക്കും ഒരു തലവേദനയാണ്. പ്രത്യേകിച്ച്, ജോലിയ്ക്ക് പോകുന്ന സ്ത്രീകളാണെങ്കില്‍ പാചകം പലപ്പോഴും ഇവര്‍ക്ക് ഒരു തലവേദനയായി മാറുന്നു. പാചകം ചെയ്ത്, വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്ത് വരുമ്പോഴേയ്ക്കും ജോലിയ്ക്ക് പോകാനുള്ള വെപ്രാളവും വര്‍ദ്ധിക്കും. സമയം ഒട്ടും ഇല്ലാത്ത അവസ്ഥയും ഉണ്ടായേക്കാം. ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ, വളരെ എളുപ്പത്തില്‍ വീട്ടിലെ പണികള്‍ തീര്‍ക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അവ എന്തെല്ലാം എന്ന് നോക്കാം.

മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക
രാവിലെ എഴുന്നേറ്റ് എന്ത് തയ്യാറാക്കും എന്ന് ചിന്തിക്കുമ്പോഴാണ് പലപ്പോഴും സമയം പോകുന്നത്. എന്നാല്‍, ഒരാഴ്ച മുന്‍പേ ആ ആഴ്ചയിലേയ്ക്കുള്ള ആഹാരത്തിന്റെ ലിസ്റ്റ് തയ്യാറാക്കി വെച്ചാല്‍ അത് ജോലി ഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്. തിങ്കള്‍ മുതല്‍ അടുത്ത ഞായറാഴ്ച വരെ രാവിലെയും, ഇച്ചയ്ക്കും, വൈകീട്ടും എന്തെല്ലാം ആഹാരങ്ങളാണ് ഉണ്ടാക്കേണ്ടത്, അതുപോലെ, വീട്ടില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം എന്നതിനെക്കുറിച്ച് മുന്‍കൂട്ടി പ്ലാന്‍ ചെയ്യുക. പ്ലാന്‍ ചെയ്തിനനുസരിച്ച് കാര്യങ്ങള്‍ ഓരോന്നും ചെയ്യുന്നത് വളരെ നല്ലതായിരിക്കും. ഇത് ജോലി ഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്.
തലേദിവസം പാചകം ചെയ്യാം
രാവിലെ പാചകം ചെയ്യുക എന്നത് എല്ലാവര്ക്കും സാധിച്ചെന്ന് വരില്ല. എന്നാല്‍, തലേദിവസം രാത്രിയില്‍ പിറ്റേ ദിവസത്തേയ്ക്കായി ആഹാരം പാചകം ചെയ്ത് വെയ്ക്കാവുന്നതാണ്. ആഹാരങ്ങള്‍ ചൂടാറിയതിന് ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് പിറ്റേ ദിവസം ചൂടാക്കി കഴിക്കാവുന്നതാണ്. ഇത്തരത്തില്‍ ആഹാരം പാചകം ചെയ്യുന്നത് പണി എളുപ്പമാക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, പിറ്റേ ദിവസം പാചകം ചെയ്യാനുള്ള പച്ചക്കറികള്‍, മാവ് എന്നിവ തലേദിവസം റെഡിയാക്കി വെയ്ക്കുക. പച്ചക്കറികള്‍ അരിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. നാളികേരം ചിരകി സൂക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ സാധനങ്ങള്‍ സൂക്ഷിക്കുന്നതും പാചകം എളുപ്പമാക്കാന്‍ നിങ്ങളെ സഹായിക്കുന്നു.
പോഷക സമ്പന്നമായത്
പോഷക സമ്പന്നമായ വണ്‍ പോട്ട് മീല്‍സ് തയ്യാറാക്കി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച്, ഫ്രൈഡ്റൈസ്, ബിരിയാണി, പുലാവ് എന്നിങ്ങനെ തയ്യാറാക്കാന്‍ സാധിക്കുന്ന വണ്പോട്ട് മീല്‍സ് തയ്യാറാക്കിയാല്‍ ശരീരത്തിന് ആവശ്യമായ എല്ലാവിധ പോഷകങ്ങളും ലഭിക്കുന്നതാണ്. കൂടാതെ, പണി വളരെ വേഗത്തില്‍ തീര്‍ക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. അതുപോലെ, രണ്ട് നേരം കഴിക്കാന്‍ സാധിക്കുന്ന ആഹാരങ്ങള്‍ തയ്യാറാക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. എല്ലാവര്ക്കും ഇഷ്ടപ്പെട്ട ആഹാരങ്ങള്‍ തയ്യാറാക്കിയാല്‍ വളരെ വേഗത്തില്‍ ഭക്ഷണം പാഴാക്കാതെ തീര്‍ക്കാന്‍ സാധിക്കും.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
ഒറ്റയ്ക്ക് അടുക്കള കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം, കുടുംബത്തിലെ മറ്റുള്ളവരുടെ സഹായങ്ങള്‍ തേടുന്നത് വളരെ നല്ലതാണ്. ജോലിയ്ക്ക് പോകുന്ന ദിവസങ്ങളില്‍, വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ആഹാരങ്ങള്‍ തയ്യാറാക്കുക. ഇതും പണി ലാഭിക്കാന്‍ സഹായിക്കും. എല്ലാ ദിവസവും ആഹാരം പാചകം ചെയ്യുന്നതിന്റെ കൂടെ വീട് ക്ലീന്‍ ചെയ്യുന്നതെല്ലാം ബുദ്ധിമുട്ടായിരിക്കും. അതിനാല്‍, നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഓരോ കാര്യങ്ങളും മാനേജ് ചെയ്യാന്‍ ശീലിക്കുന്നത് നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
