Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
നല്ല മൊരിഞ്ഞ റെസ്റ്റോറന്റ് സ്റ്റൈല്‍ ദോശ വീട്ടിലുണ്ടാക്കാന്‍ മൂന്ന് സ്റ്റെപ്
പലപ്പോഴും വീട്ടില്‍ ദോശയുണ്ടാക്കുമ്പോള്‍ അത്രയ്ക്കങ്ങട് പലര്‍ക്കും ഇഷ്ടപ്പെടില്ല. എന്നാല്‍ അതേ ദോശ തന്നെ പുറത്ത് ഹോട്ടലില്‍ പോയി കഴിക്കുമ്പോള്‍ പക്ഷേ അപാര രുചിയായിരിക്കും. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ രഹസ്യം എന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ വീട്ടില്‍ തയ്യാറാക്കുന്ന അതേ അരിയും ഉഴുന്നും തന്നെയാണ് അവിടേയും ചേര്‍ക്കുന്നത്, പക്ഷേ ഹോട്ടല്‍ ദോശ നല്ല രുചിയും നിങ്ങളുണ്ടാക്കുന്ന ദോശ കല്ലിലൊട്ടിപ്പിടിക്കുകയും കരിയുകയും ചെയ്യുന്നു. പക്ഷേ ഇനി ഈ അടുക്കള രഹസ്യം നമുക്കും കണ്ടെത്താം. ഹോട്ടലിലുണ്ടാക്കുന്നത് പോലെ തന്നെ നല്ല കിടിലന്‍ ദോശ വീട്ടിലും തയ്യാറാക്കാം.
ചില ലളിതമായ നുറുങ്ങുകള്‍ ഉപയോഗിച്ച്, നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ റെസ്റ്റോറന്റ് നിലവാരമുള്ള ദോശ തയ്യാറാക്കാന്‍ സാധിക്കും. അതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അരിയും ഉഴുന്നും എടുക്കുമ്പോള്‍ ഉള്ള അനുപാതം തന്നെയാണ്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിനെ ആശ്രയിച്ചാണ് ദോശ ക്രിസ്പിയാവുന്നതും നല്ല രുചിയുള്ളതാകുന്നതും. കൂടുതല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.

ദോശ മാവ് തയ്യാറാക്കാം
ആദ്യം തന്നെ ദോശമാവ് തയ്യാറാക്കുന്നതാണ് പ്രധാന കാര്യം. അതിനായി എപ്പോഴും അരിയും ഉഴുന്നും തയ്യാറാക്കുന്ന അനുപാതം വളരെയധികം ശ്രദ്ധിക്കണം. അരിയും ഉഴുന്നും 3:1 എന്ന അനുപാതത്തില്‍ വേണം എപ്പോഴും മിക്സ് ചെയ്യുന്നതിന്. ഏകദേശം ആറ് മണിക്കൂര്‍ എങ്കിലും ഇത് കുതിര്‍ക്കേണ്ടതാണ്. ആവശ്യാനുസരണം വെള്ളം ചേര്‍ത്ത് മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇത് രാത്രി മുഴുവന്‍ വെച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അരി അരയ്ക്കുമ്പോള്‍ അല്പം ഉലുവയും കുതിര്‍ത്ത് അരയ്ക്കണം. അത് കൂടാതെ ഇതിനോടൊപ്പം അല്പം ചോറ് കൂടി ചേര്‍ത്ത് അരച്ചാല്‍ ദോശ ക്രിസ്പിയാവും.
സ്ഥിരത പ്രധാനമാണ്
ക്രിസ്പിയായ ദോശയ്ക്ക് എപ്പോഴും മാവിന്റെ സ്ഥിരത പ്രധാനപ്പെട്ടതാണ്. ഇത് വളരെ കട്ടിയുള്ളതോ വളരെ നേര്‍ത്തതോ ആയിരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വെള്ളം കൂടുതലായാല്‍ അത് ദോശയുടെ രുചിയും സ്ഥിരതയും നഷ്ടപ്പെടുത്തും. എന്നാല്‍ വെള്ളം കുറവായാലും അത് തന്നെയാണ് സംഭവിക്കുന്നത്. അതുകൊണ്ട് കൃത്യമായ സ്ഥിരത നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. പാചകം ചെയ്യുന്നതിന് മുമ്പ് ആവശ്യമെങ്കില്‍ വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പാനിന്റെ ചൂടിനേയും ആശ്രയിച്ചിരിക്കും. ഇത് വഴി നിങ്ങള്‍ക്ക് നല്ല കിടിലന്‍ ദോശ ചുട്ടെടുക്കാം.
പാന്‍ തിരഞ്ഞെടുക്കുമ്പോള്‍
ദോശ ചുടാനായി പാന്‍ തിരഞ്ഞെടുക്കുമ്പോള്‍ നോണ്‍സ്റ്റിക് അല്ലെങ്കില്‍ ഇരുമ്പിന്റെ പാന്‍ ആണ് നല്ലത്. ഇത് ചൂടായതിന് ശേഷം മാത്രം മാവ് ഒഴിക്കാന്‍ പാടുകയുള്ളൂ. പക്ഷേ അധികമായി ചൂടാവുന്നത് ശ്രദ്ധിക്കണം. ഇത് അറിയുന്നതിന് വേണ്ടി അല്പം വെള്ളം ഒഴിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇത് ബാഷ്പീകരിക്കപ്പെട്ടതിന് ശേഷം മാത്രം വേണം മാവ് ഒഴിക്കുന്നതിന്. അല്ലെങ്കില്‍ മാവും വെള്ളവും ചേര്‍ന്ന് മിശ്രിതമാവുന്നു. അത് മാത്രമല്ല വെള്ളം പൂര്‍ണമായും തുടച്ച് മാറ്റിയതിന് ശേഷം മാത്രം വേണം മാവ് ഒഴിക്കാന്‍.
മാവ് ഒഴിക്കുമ്പോഴും ശ്രദ്ധിക്കാം
പാനിന്റെ മധ്യഭാഗത്ത് ഒരു കലശം മാവ് ഒഴിക്കുക. കലശയുടെ പിന്‍ഭാഗം ഉപയോഗിച്ച് വൃത്താകൃതിയില്‍ തുല്യമായി പരത്തുക. അരികുകളില്‍ എണ്ണ ഒഴിച്ച് ഇടത്തരം തീയില്‍ സ്വര്‍ണ്ണ തവിട്ട് നിറമാകുന്നതുവരെ വേവിക്കുക. പാകം ചെയ്തുകഴിഞ്ഞാല്‍, ഒരു സ്പാറ്റുല ഉപയോഗിച്ച് അരികുകള്‍ പതുക്കെ ഉയര്‍ത്തി മടക്കി എടുക്കണം. അതിനോടൊപ്പം തന്നെ ചട്ണിയോ സാമ്പാറോ ഉപയോഗിച്ച് ഉടന്‍ വിളമ്പുക. ദോശ എപ്പോഴും തണുക്കുന്നതിന് മുന്‍പ് തന്നെ കഴിക്കേണ്ടതാണ്. തണുത്തതിന് ശേഷം കഴിക്കുമ്പോള്‍ അതിന്റെ രുചിയിലും മാറ്റം വരുന്നു.



Click it and Unblock the Notifications