Latest Updates
-
2026 നവംബർ 29: കേരളത്തിലെ ഇന്നത്തെ രാഹുകാലം, ഗുളികകാലം സമയക്രമം; ഡിജിറ്റൽ ഇടപാടുകളിൽ ജാഗ്രത വേണം -
2026 ഡിസംബർ മാസഫലം: 12 രാശിക്കാർക്കും ഈ മാസം ഭാഗ്യകാലമോ? അറിയാം വിശദമായി -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ബുധൻ വൃശ്ചിക രാശിയിലേക്ക്: ഡിസംബർ 2-ലെ ഈ മാറ്റം ശ്രദ്ധിക്കൂ, ഒപ്പം ഓൺലൈൻ തട്ടിപ്പുകളിൽ വീഴാതിരിക്കാൻ വഴികൾ -
ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്: സംക്രമണ സമയം കൃത്യമായി അറിയാം, ഒപ്പം ഈ തട്ടിപ്പുകളിൽ വീഴാതെ ശ്രദ്ധിക്കൂ! -
മണ്ഡല പുനർനിർണയം: കേരളത്തിന് 30 ലോക്സഭാ സീറ്റുകൾ? നിർണായക ബില്ലുമായി കേന്ദ്രം പാർലമെന്റിലേക്ക് -
ഇന്ന് രാത്രി ചന്ദ്രൻ രാശി മാറുന്നുണ്ടോ? ചിങ്ങം രാശിയിലേക്കുള്ള മാറ്റം നാളെ രാവിലെ, അറിയേണ്ടതെല്ലാം -
2026 നവംബർ 29: സർവാർത്ഥ സിദ്ധി യോഗം ഇന്ന്; ശുഭമുഹൂർത്തത്തിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഈ ജാഗ്രത വേണം -
പുതിയ തുടക്കങ്ങൾക്ക് ഇന്നത്തെ ശുഭമുഹൂർത്തം; കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ കൃത്യമായ സമയം -
രവിപുഷ്യ യോഗം: ഇന്ന് രാവിലെ 10:59 വരെ മാത്രം; സ്വർണ്ണവും സാധനങ്ങളും വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീട് വൃത്തിയാക്കാന്‍ മടിയാണോ, എങ്കിലിനി അതുണ്ടാകില്ല, ആ ജോലി എളുപ്പത്തിലാക്കാം
വീട് വൃത്തിയാക്കാന്‍ ഇഷ്ടമില്ലാത്തയാളാണോ. എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് ഈ ലേഖനം. വളരെ കുറഞ്ഞ ശതമാനം ആളുകള്ക്കൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് ഒരു ഭാരിച്ച ജോലിയാണ് വീട് വൃത്തിയാക്കല്‍. തിരക്ക് പിടിച്ച ജീവിതത്തില്‍ നാളെ നാളെ, എന്ന് നീട്ടിക്കൊണ്ടുപോകുന്ന ജോലികളില്‍ ഒന്നും വീട് വൃത്തിയാക്കലായിരിക്കും. കാരണം ദിവസവും വൃത്തിയില്‍ പരിപാലിക്കാത്ത വീടുകള്‍ ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരുദിവസം ഇരുന്ന് വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ദിവസം മുഴുവന്‍ അതിനായി കളയേണ്ടി വരും. അതുണ്ടാക്കുന്ന മടുപ്പും ക്ഷീണവും ചെറുതല്ല.

എങ്കില്‍ പിന്നെ വളരെ ഫലപ്രദമായി വീട് വൃത്തിയാക്കാന്‍ ചില വഴികള്‍ പരിയപ്പെട്ടാലോ. ഈ ക്ലീനിംഗ് ടീപ്സ് നിങ്ങള്‍ക്ക് ഉപയോഗപ്രദമാകുമെന്നതില്‍ സംശയമില്ല.
ടൈമര്‍ വെക്കുക
ചെയ്താലും ചെയ്താലും തീരാത്തത് കൊണ്ട് ഒറ്റയടിക്ക് വീട് വൃത്തിയാക്കുകയെന്നത് വ്യാമോഹമാണ്. പകരം വളരെ കുറഞ്ഞ സമയത്തേക്ക് ഒരു ടൈമര്‍ വെച്ച് ആ സമയത്ത് ക്ലീനിംഗ് ജോലികള്‍ മാത്രം ചെയ്യുക. പൊമൊഡോറോ രീതി എന്നാണ് ഇതറിയപ്പെടുന്നത്. വലിയ ജോലികള്‍ ചെറിയ ചെറിയ ദൗത്യങ്ങളാക്കി ആയാസരഹിതമാക്കുക എന്നതാണ് ഇതിന്റെ കാതല്‍. ഈ നിശ്ചിത സമയങ്ങളില്‍ ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുക. ഉദാഹരണത്തിന് 15 മിനിട്ട് നിശ്ചയിച്ച് തുണി മടക്കിവെക്കുക, അടുത്ത തവണ പുസ്തകങ്ങള്‍ അടുക്കിവെക്കുക അങ്ങനെ. ഇങ്ങനെ ചെയ്താല്‍ ഒരു ദിവസം പോയെന്ന നഷ്ടബോധമില്ലാതെ പതുക്കെ പതുക്കെ വീട് വൃത്തിയായി മാറുന്നത് കാണാനാകും.
ക്ലിനീംഗ് ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുക
മനുഷ്യാധ്വാനം വളരെ ആവശ്യമുള്ള, പ്രത്യേകിച്ച് വ്യക്തിപരമായ നേട്ടങ്ങളൊന്നും ഉണ്ടാകാത്ത ഒരു ജോലിയാണ് ക്ലീനിംഗ്. അതുകൊണ്ടുതന്നെ ക്ലീനിംഗ് റോബോട്ടുകളും ഉപകരണങ്ങളും യഥാര്‍ത്ഥത്തില്‍ മനുഷ്യാധ്വാനം കുറയ്ക്കുകയാണ്. അവ പരമാവധി ഉപയോഗപ്പെടുത്തുക. ഒട്ടുമിക്ക എല്ലാ ക്ലീനിംഗ് ജോലികളും നിര്‍വ്വഹിക്കുന്ന ക്ലീനിംഗ് ഉപകരണങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇവ നല്കുന്ന സമയലാഭം ചെറുതല്ല.
മൈക്രോഫൈബര്‍ ക്ലോത്ത്
പൊടി, അഴുക്ക്, മാലിന്യം എന്നിവ തുടച്ചെടുക്കാന്‍ മൈക്രോഫൈബര്‍ ക്ലോത്തുകള്‍ വളരെ മികച്ചവയാണ്. ഇവ നനച്ചുതുടക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ ഫലപ്രദമായി പൊടി നീക്കും. കഴുകി വീണ്ടും ഉപയോഗിക്കാം, പെട്ടെന്നൊന്നും ചീത്തയാകില്ല എന്നിവാണ് ഇതിന്റെ മറ്റൊരു മേന്മ.
ജോലികള്‍ പങ്കിടുക
എന്ത് ജോലിയും ഒറ്റയ്ക്ക് ചെയ്യുമ്പോഴാണ് അത് ഭാരിച്ചതാകുന്നത്. വീട് വൃത്തിയാക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അവര്‍ക്ക് ചെയ്യാനാകുന്ന ജോലികള്‍ നല്‍കുക. ഓരോത്തര്‍ക്കും സ്ഥിരമായി ചെയ്യാന്‍ ജോലികള്‍ നല്‍കുക. ഉദാഹരണത്തിന് ചെടി നനക്കല്‍ ഒരാളുടെ ജോലി വീട് അടിച്ചുവാരല്‍ മറ്റൊരാളുടെ തുണി വിരിച്ചിടല് അടുത്തയാളുടെ അങ്ങനെ. ഇത് ഒരാള്‍ മാത്രം ജോലി ചെയ്യുമ്പോഴുള്ള കഷ്ടപ്പാട് കുറയ്ക്കും. മറ്റുള്ളവര്‍ക്ക് ഇതിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാകുകയും ചെയ്യും.
പുതിയത് വരുമ്പോള്‍ പഴയത് കളയുക
നമ്മള് ശീലിക്കേണ്ട ഏറ്റവും വലിയ ശീലമാണ് ഇത്. വീട്ടില്‍ എത്ര ഒതുക്കിയാലും സാധനങ്ങള്‍ കുമിഞ്ഞുകൂടുന്നതിന്റെ പ്രധാനകാരണം പഴയ സാധനങ്ങള്‍ നീക്കം ചെയ്യാത്തതാണ്. പഴയതായാലും സാധനങ്ങള്‍ കളയാന്‍ നമുക്ക് മടിയാണ്. പക്ഷേ ആ ശീലം വീട് ഒരിക്കലും വൃത്തിയായിരിക്കാന്‍ സമ്മതിക്കില്ല. പുതിയ ഒരു ഉടുപ്പ് വാങ്ങിക്കൊണ്ടുവരികയാണെങ്കില്‍ പഴയ ഒരു ഉടുപ്പ് ഉപേക്ഷിക്കുക. അതുപോലെ എല്ലാ കാര്യങ്ങളിലും ആ ശീലം പാലിക്കുക.
പെട്ടെന്നുള്ള വൃത്തിയാക്കല്‍ ടിപ്സ്
സമയമില്ലാത്തപ്പോള്‍ പെട്ടെന്ന് വീട് വൃത്തിയാക്കാന്‍ സഹായിക്കുന്ന ക്ലീനിംഗ് ടിപ്സ് പരിശീലിക്കുക. വാക്വം ക്ലീനര്‍ പോലുള്ള ക്ലീനിംഗ് ഉപകരണങ്ങള്‍ പരമാവധി ഉപയോഗിക്കുക. അതിഥികള്‍ വരുന്നതിന്റെ ഭാഗമായാണ് ക്ലീനിംഗ് എങ്കില്‍ അവര്‍ വരാന്‍ ഇടമുള്ള സ്ഥലങ്ങള്‍ മാത്രം വൃത്തിയാക്കുക.
കഷ്ടപ്പെട്ടാല്‍ മാത്രം പോര അതിനുള്ള സമ്മാനവും വേണം
വൃത്തിയാക്കല്‍ ഒരു നിസ്സാര ജോലിയല്ല. ആ ജോലി ഒറ്റയ്ക്കാണെങ്കിലും കൂട്ടായാണെങ്കിലും ചെയ്തുതീര്ക്കുമ്പോള് ഒരു സമ്മാനം നല്‍കുന്നത് അതുണ്ടാക്കിയ മടുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
