Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
ആപ്പിൾ സിഡെർ വിനെഗറിൻ്റെ പവർ ! വീടിന്റെ ഓരോ കോണും വൃത്തിയാക്കാന്‍ ഏറ്റവും മികച്ച ഉല്‍പ്പന്നം
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ (ACV) ആളൊരു മിടുക്കനാണ്. പാചകത്തിന് മാത്രമല്ല, വൃത്തിയാക്കാനും ഇത് മികച്ചതാണ്. ഈ പ്രകൃതിദത്ത ക്ലീനറിന് ഒരു വീട്ടിലെ പല ജോലികളും കൈകാര്യം ചെയ്യാന്‍ കഴിയും. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ചുള്ള ചില ഫലപ്രദമായ ക്ലീനിംഗ് ടിപ്പുകള്‍ ഇതാ.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് തുടച്ചാല്‍ ജനലുകളും കണ്ണാടികളും തിളങ്ങും. ഒരു സ്പ്രേ ബോട്ടിലില്‍ എസിവിയും വെള്ളവും തുല്യമായി കലര്‍ത്തുക. ഗ്ലാസ് പ്രതലങ്ങളില്‍ ഈ ലായനി തളിച്ച് ലിന്റ് ഫ്രീ തുണി ഉപയോഗിച്ച് തുടയ്ക്കുക. ഈ രീതി ഗ്ലാസുകളിലെ വരകള്‍ നീക്കം ചെയ്യുകയും വ്യക്തമായ ഫിനിഷ് നല്‍കുകയും ചെയ്യുന്നു.

പരവതാനികളുടെ പാടുകള്‍ നീക്കം ചെയ്യാന്‍ വളരെ പ്രയാസമാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഇവിടെയും നമ്മെ സഹായിക്കും. എസിവിയും വെള്ളവും യഥാക്രമം 1:2 അനുപാതത്തില്‍ കലര്‍ത്തുക. ഒരു തുണി അല്ലെങ്കില്‍ സ്പോഞ്ച് ഉപയോഗിച്ച് കറയില്‍ ഉപയോഗിക്കുക. കറ മാറുന്നത് വരെ അവിടം പതിയെ ഉരയ്ക്കാം. ശേഷം അത് ഉണങ്ങാന്‍ അനുവദിക്കുക.
അടുക്കള വൃത്തിയാക്കുന്നു
അടുക്കള പ്രതലങ്ങളില്‍ അണുക്കളും അഴുക്കും ഉണ്ടാകാം. അവ ഫലപ്രദമായി വൃത്തിയാക്കാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കാം. ഒരു സ്പ്രേ ബോട്ടിലില്‍ എസിവിയും വെള്ളവും തുല്യ ഭാഗങ്ങളില്‍ കലര്‍ത്തുക. കൗണ്ടര്‍ടോപ്പുകള്‍, കട്ടിംഗ് ബോര്‍ഡുകള്‍, മറ്റ് ഉപരിതലങ്ങള്‍ എന്നിവയില്‍ ഇത് തളിക്കുക. വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചാല്‍ അടുക്കള മിന്നുന്നത് കാണാം.

ഡ്രെയിനുകളിലെ ദുര്‍ഗന്ധം നീക്കാന്‍
ഡ്രെയിനുകള്ക്ക് കാലക്രമേണ അസുഖകരമായ ഗന്ധം ഉണ്ടാകാം. ആപ്പിള്‍ സിഡെര്‍ വിനെഗറിന് ഇവയിലെ ദുര്‍ഗന്ധം അകറ്റാന്‍ കഴിയും. അര കപ്പ് ബേക്കിംഗ് സോഡ ഡ്രെയിനിലേക്ക് ഒഴിക്കുക, തുടര്‍ന്ന് ഒരു കപ്പ് എസിവിയും. ഇത് ഏകദേശം 15 മിനിറ്റ് നേരം നില്ക്കട്ടെ, എന്നിട്ട് ചൂടുവെള്ളത്തില്‍ കഴുകുക.
ബാത്ത്റൂം ഫിക്ചറുകള്‍ വൃത്തിയാക്കുന്നു
ടാപ്പുകളും ഷവര്ഹെഡുകളും പോലെയുള്ള ബാത്ത്റൂം ഫര്‍ണിച്ചറുകളില്‍ ക്രമേണ കുമ്മായം, സോപ്പ് സ്കം എന്നിവ ശേഖരിക്കും. ആപ്പിള്‍ സിഡെര്‍ വിനെഗറിന് ഇവ ഫലപ്രദമായി വൃത്തിയാക്കാന്‍ കഴിയും. നേര്‍പ്പിക്കാത്ത എസിവിയില്‍ ഒരു തുണി മുക്കി ഫിക്ചറിന് ചുറ്റും പൊതിയുക. ഒരു മണിക്കൂര്‍ അങ്ങനെവിടുക, തുടര്‍ന്ന് ബ്രഷ് ഉപയോഗിച്ച് സ്ക്രബ് ചെയ്ത് കഴുകിക്കളയുക.
അലക്കിയ തുണികള്‍ക്ക് ഫ്രഷ്നെസ്
ആപ്പിള്‍ സിഡെര്‍ വിനെഗറിന് നിങ്ങളുടെ തുണികള്‍ക്ക് പുതുമ നല്‍കാനും കഴിയും. തുണി കഴുകുന്ന സമയത്ത് വാഷിംഗ് മെഷീനില്‍ അര കപ്പ് എസിവി ചേര്‍ക്കുക. കെമിക്കല്‍ ഫാബ്രിക് സോഫ്റ്റനറുകള്‍ ഉപയോഗിക്കാതെ തന്നെ വസ്ത്രങ്ങള്‍ക്ക് സുഗന്ധം നല്‍കാനും വസ്ത്രങ്ങള്‍ സോഫ്റ്റ് ആക്കാനും ഇത് സഹായിക്കുന്നു.

നിലം വൃത്തിയാക്കുന്നു
കൂടുതല്‍ ആളുകള്‍ ഉള്ള സ്ഥലങ്ങളില്‍, നിലങ്ങള്‍ പെട്ടെന്ന് മലിനമാകും. ടൈല്‍, ലാമിനേറ്റ് എന്നിവയുള്‍പ്പെടെ മിക്ക ഫ്ളോറുകള്‍ക്കും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സുരക്ഷിതമാണ്. അര കപ്പ് എസിവി ഒരു ബക്കറ്റ് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തുക. ഈ ലായനി ഉപയോഗിച്ച് നിലം തുടയ്ക്കുക.
വുഡ് ഫര്‍ണിച്ചറുകള്‍ പോളിഷ് ചെയ്യാന്‍
വുഡ് ഫര്‍ണിച്ചറുകള്‍ക്ക് തിളക്കം നിലനിര്‍ത്താന്‍ പതിവായി പോളിഷിംഗ് ആവശ്യമാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഈ ആവശ്യത്തിനും ഉപയോഗിക്കാം. ഒരു ഭാഗം എസിവിക്കൊപ്പം രണ്ട് ഭാഗം ഒലിവ് ഓയില്‍ കലര്‍ത്തുക. മൃദുവായ തുണി ഉപയോഗിച്ച് മരം ഉപരിതലത്തില്‍ മിശ്രിതം പ്രയോഗിക്കുക.
മൈക്രോവേവ് വൃത്തിയാക്കല്‍
മൈക്രോവേവില്‍ പലപ്പോഴും ഭക്ഷണ അവശിഷ്ടങ്ങള്‍ തെറിക്കുന്നു. ആപ്പിള്‍ സിഡെര്‍ വിനെഗറിന് ഇത് എളുപ്പത്തില്‍ വൃത്തിയാക്കാന്‍ കഴിയും. എസിവിയും വെള്ളവും തുല്യമായി എടുത്ത് ഒരു മൈക്രോവേവ്-സേഫ് ബൗളില്‍ നിറയ്ക്കുക. അഞ്ച് മിനിറ്റ് ഉയര്‍ന്ന താപനിലയില്‍ മൈക്രോവേവ് ചെയ്യുക. തുടര്‍ന്ന് നനഞ്ഞ തുണി ഉപയോഗിച്ച് ഇന്റീരിയര്‍ തുടയ്ക്കുക.

പൂപ്പല്‍ നീക്കം ചെയ്യുന്നു
പൂപ്പല്‍ അനിയന്ത്രിതമായി വിട്ടാല്‍ ദോഷകരമാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഈ ഫംഗസുകള്‍ക്കെതിരെ ഫലപ്രദമാണ്. ബാത്ത്റൂം ടൈലുകളോ ഷവര്‍ കര്‍ട്ടനുകളോ പോലുള്ള പൂപ്പര്‍ ബാധിത ഇടങ്ങളില്‍ നേര്‍പ്പിക്കാത്ത ACV സ്പ്രേ ചെയ്യുക. ഇത് ഒരു മണിക്കൂര്‍ ഇരിക്കട്ടെ, എന്നിട്ട് നന്നായി സ്ക്രബ് ചെയ്ത് കഴുകുക.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ക്ലീനിംഗ് ഏജന്റായി എത്രമാത്രം ഫലപ്രദമാണെന്ന് ഈ നുറുങ്ങുകള്‍ കാണിക്കുന്നു. മാത്രമല്ല ചെലവ് കുറഞ്ഞ ക്ലീനിംഗ്ഏജന്റായ എസിവി ഉപയോഗിക്കാനും വളരെ എളുപ്പമാണ്.



Click it and Unblock the Notifications
