Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വിരുന്നുകാര് വരുന്നുണ്ടോ, ഞൊടിയിടയില് വീടും പരിസരവും വൃത്തിയാക്കാം ഇതാ വഴികള്
Cleaning Tips: അപ്രതീക്ഷിതമായി എത്തുന്ന അതിഥികള് പല വീട്ടമ്മമാരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന കൂട്ടരാണ്. വീട് അലങ്കോലപ്പെട്ട് കിടക്കുകയാണെങ്കില് പ്രത്യേകിച്ച്. അവര് വീട്ടില് എത്തുന്നതിന് മുമ്പ് വീട് എങ്ങനെ വൃത്തിയാക്കുമെന്ന ടെന്ഷന് പറഞ്ഞറിയിക്കാന് പറ്റാത്ത ഒന്നാണ്. അടുക്കള, ലിവിംഗ് റൂം, ബാത്ത് റൂം, മുറികള് തുടങ്ങി എല്ലാ മുറികളും അതിഥികള്ക്കായി ഒരുക്കേണ്ടി വരും. അങ്ങനെ വൃത്തിയാക്കാന് നമ്മള് കഷ്ടപ്പെടേണ്ടതായും വരും.

അത്തരം അവസരങ്ങളില് നിങ്ങളുടെ വീട് വളരെ പെട്ടെന്ന് ഒരുക്കാന് സഹായിക്കുന്ന ചില ക്ലീനിംഗ് നുറുങ്ങുകള് ഇതാ.
പ്രധാന മേഖലകളില് ശ്രദ്ധ കേന്ദ്രീകരിക്കുക
ആദ്യം തന്നെ സ്വീകരണമുറിയില് നിന്ന് തുടങ്ങുക, കാരണം അതിഥികള് ആദ്യം കാണുന്നതും കൂടുതല് സമയം ചിലവഴിക്കുന്നതും അവിടെ ആയിരിക്കും. പെട്ടെന്ന് അവിടത്തെ തറ അടിച്ചുവാരുകയും പറ്റുമെങ്കില് തുടയ്ക്കുകയും ചെയ്യുക. ശേഷം ഇരിക്കാനുള്ള സോഫ മാറ്റുകള് വിരിച്ച് ഭംഗിയാക്കുക. സോഫയിലെ തലയണകള് വാരിവലിച്ചിടാതെ വൃത്തിയായി ക്രമീകരിക്കുക. സമയം കുറവാണെങ്കില്, കോഫി ടേബിളുകള്, ഷെല്ഫുകള് പോലെ പെട്ടെന്ന് കണ്ണുപോകുന്ന സ്ഥലങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുക.
ബാത്ത്റൂം വിട്ടുകളയരുത്
അതിഥികള് ടോയ്ലെറ്റ് ഉപയോഗിക്കാന് സാധ്യതയുള്ളതിനാല് ടോയ്ലെറ്റ് നിര്ബന്ധമായും വൃത്തിയാക്കണം. ടോയ്ലെറ്റിലെ വാഷ്ബേസിനും ക്ലോസറ്റും തുടയ്ക്കുക. ടോയ്ലെറ്റിലെ ടവ്വലുകള് മാറ്റിസ്ഥാപിക്കുക, ആവശ്യത്തിന് സോപ്പും ബക്കറ്റും മഗ്ഗും മറ്റും ഉണ്ടെന്ന് ഉറപ്പാക്കുക. വൃത്തിയുള്ള ഒരു ടോയ്ലെറ്റ് അതിഥികളില് നല്ല മതിപ്പ് നല്കുന്നു.
അടുക്കളയിലെ പെട്ടെന്നുള്ള അറ്റകുറ്റപ്പണികള്
അടുക്കളയില്, കൗണ്ടര്ടോപ്പുകള് വൃത്തിയാക്കി തുടച്ചിടുക. സമയക്കുറവുണ്ടെങ്കില് കഴുകാനുള്ള പാത്രങ്ങള് ഡിഷ്വാഷറിലോ സിങ്കിലോ വെക്കുക. വൃത്തിയുള്ള ഒരു അടുക്കള സ്വാഗതാര്ഹമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
തറ
സമയമുണ്ടെങ്കില്, തറ തുടയ്ക്കുകയും ചെയ്യാം. ഇല്ലെങ്കില് പെട്ടെന്ന് തൂത്തുവാരുകയോ വാക്വം ക്ലീനര് ഉപയോഗിക്കുകയോ ചെയ്യുക. അഴുക്ക് ഏറ്റവും കൂടുതല് കാണപ്പെടുന്ന സ്ഥലങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുക. വൃത്തിയുള്ള തറകള് മൊത്തത്തിലുള്ള വൃത്തിയില് വലിയ മാറ്റമുണ്ടാക്കും.
വെളിച്ചവും സുഗന്ധവും
ഊഷ്മളമായ അന്തരീക്ഷം സൃഷ്ടിക്കാന് ലൈറ്റ് ഇടുകയോ ജനാലകള് തുറന്നിടുകയോ ചെയ്യുക. നിങ്ങളുടെ വീടിന് മനോഹരമായ സുഗന്ധം പകരാന് എയര് ഫ്രെഷനറുകളോ സുഗന്ധമുള്ള മെഴുകുതിരികളോ ഉപയോഗിക്കുന്നത് പരിഗണിക്കുക.



Click it and Unblock the Notifications
