Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില്‍ ബുധാദിത്യ യോഗം: 12 രാശിക്കാര്‍ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കെമിക്കലുകള്‍ ചേര്‍ത്ത ക്ലീനറുകള്‍ വീട്ടില്‍ ഉപയോഗിക്കേണ്ട, പ്രകൃതിദത്ത ക്ലീനറുകള്‍ വീട്ടിലുണ്ടാക്കാം
വീട് എന്നും വൃത്തിയിലും പുതുമയിലും നിലനിര്‍ത്തുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ അതിനായി ശരീരത്തിന് ദോഷം ചെയ്യുന്ന രാസവസ്തുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ന് പലരും പ്രകൃതിദത്ത ക്ലീനറുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ ക്ലീനറുകള്‍ സുരക്ഷിതവും ഫലപ്രദവും നിര്‍മ്മിക്കാന്‍ എളുപ്പവുമാണ്. ആരോഗ്യകരമായ ജീവിത അന്തരീക്ഷം നിലനിര്‍ത്താന്‍ അവ നിങ്ങളെ സഹായിക്കും.
പ്രകൃതിദത്ത ക്ലീനറുകളില്‍ വിഷലിപ്തമായ രാസവസ്തുക്കള്‍ ഇല്ല. അവ വീട്ടിലുള്ളവര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും സുരക്ഷിതമാണ്. മാത്രമല്ല അവ പരിസ്ഥിതിക്കും നല്ലതാണ്. ഇത്തരം ക്ലീനറുകളില്‍ പ്രകൃതിദത്ത ചേരുവകളാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ മലിനീകരണവും മാലിന്യവും കുറവായിരിക്കും.

ചെലവ് ലാഭിക്കലാണ് പ്രകൃതിദത്ത ക്ലീനറുകള്‍ ഉപയോഗിക്കുന്നതിന്റെ മറ്റൊരു നേട്ടം. പല പ്രകൃതിദത്ത ക്ലീനറുകളിലും എന്നും വീട്ടില്‍ ലഭ്യമായ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇവ വാണിജ്യ ക്ലീനിംഗ് ഉല്‍പ്പന്നങ്ങളേക്കാള്‍ വിലകുറഞ്ഞതാണ്.
പ്രകൃതിദത്ത ക്ലീനറായി ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് വിനാഗിരി. ഗ്രീസും അഴുക്കും കളയാന്‍ ഇത് ഫലപ്രദമാണ്. ബേക്കിംഗ് സോഡയും ആളുകള്‍ ക്ലീനിംഗിനായി ആശ്രയിക്കുന്ന മറ്റൊരു വസ്തുവാണ്. ഉപരിതലങ്ങള്‍ സ്ക്രബ്ബ് ചെയ്യുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
സ്വാഭാവിക ക്ലീനറായി നാരങ്ങ നീരും ഉപയോഗപ്രദമാണ്. ഇതിന് ഉന്മേഷം നല്കുന്ന സുഗന്ധമുണ്ട്. കറ നീക്കം ചെയ്യാനും ഇവ ഫലപ്രദമാണ്. അതുപോലെ എസെന്‍ഷ്യല്‍ ഓയിലുകളും വീടിന് സുഗന്ധം നല്കാന് മികച്ച ഉല്പ്പന്നങ്ങളാണ. ഇവയ്ക്ക് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ടീ ട്രീ, ലാവെന്‍ഡര്‍, യൂക്കാലിപ്റ്റസ് എന്നിവയാണ് സാധാരണ എസെന്‍ഷ്യല്‍ ഓയിലുകള്‍.

DIY നാച്ചുറല്‍ ക്ലീനര്‍
പ്രകൃതിദത്ത ക്ലീനര്‍ സ്വന്തമായി വീട്ടില്‍ നിര്‍മ്മിക്കുന്നതും എളുപ്പമാണ്. എല്ലാതരം ക്ലീനിംഗ് ആവശ്യങ്ങള്‍ക്കുമായി തുല്യ അളവുകളില്‍ വെള്ളവും വിനാഗിരിയും കലര്‍ത്തുക. സുഗന്ധത്തിനായി കുറച്ച് തുള്ളി എസെന്‍ഷ്യല്‍ എണ്ണ ചേര്‍ക്കുക. ഈ ക്ലീനര്‍ മിക്ക പ്രതലങ്ങളും ഫലപ്രദമായി വൃത്തിയാക്കുന്നു.
ബാത്ത്റൂം ക്ലീനിംഗിന്, ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തെിലാക്കുക. സിങ്കുകള്‍, ടബ്ബുകള്‍, ടൈലുകള്‍ എന്നിവ സ്ക്രബ് ചെയ്യാന്‍ ഈ പേസ്റ്റ് ഉപയോഗിക്കുക. ഗ്ലാസ് ക്ലീനറിനായി, വെള്ളം, വിനാഗിരി, ചെറിയ അളവില്‍ ഡിഷ് സോപ്പ് എന്നിവ കൂട്ടിച്ചേര്‍ക്കുക.

സുരക്ഷിതമായി ഉപയോഗിക്കുക
സ്വാഭാവിക ക്ലീനറുകള്‍ സുരക്ഷിതമാണെങ്കിലും, അവ ശരിയായി ഉപയോഗിക്കുന്നത് ഇപ്പോഴും പ്രധാനമാണ്. നിങ്ങളുടെ വീട്ടിലുണ്ടാക്കുന്ന ക്ലീനറുകള്‍ എല്ലായ്പ്പോഴും വ്യക്തമായി ലേബല്‍ ചെയ്യുക. കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ശ്രദ്ധ എത്താത്ത വിധം അവ സംഭരിക്കുക.
പ്രതലങ്ങളില്‍ ഇവ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ആദ്യം ഒരു ചെറിയ സ്ഥലത്ത് പുതിയ ക്ലീനര്‍ പരീക്ഷിക്കുക. പ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്തെങ്കിലും പ്രശ്നങ്ങള്‍ കണ്ടാല്‍ ചേരുവകള്‍ വ്യത്യാസപ്പെടുത്തി വീണ്ടും പരീക്ഷിക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

