Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടില്‍ തയ്യാറാക്കിയ വൈന്‍ ക്രിസ്മസ് കഴിഞ്ഞും ഫ്രഷായിരിക്കും
ക്രിസ്മസിന് വൈന്‍ ഇല്ലാതെ എന്ത് ആഘോഷം അല്ലെ? പുറത്ത് നിന്നും വൈന്‍ വാങ്ങുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്, വീട്ടില്‍ തന്നെ നല്ല ഒന്നാന്തരം വൈന്‍ തയ്യാറാക്കുന്നതാണ്. എന്നാല്‍ വീട്ടില്‍ തയ്യാറാക്കുന്ന വൈന്‍ വേഗത്തില്‍ ചീത്തയാകുന്നു എന്നതാണ് പലരുടെയും പരാതി. കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഏത് വൈനും ക്രിസ്മസ് കഴിഞ്ഞും നല്ല ഫ്രഷായി ഇരിക്കും. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

സൂര്യപ്രകാശം
വൈന്‍ വേഗത്തില്‍ ചീത്തയാകുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് വെളിച്ചം. അമിതമായി വെളിച്ചം തട്ടുന്നത് വൈന്‍ ക്വാളിറ്റി കുറയ്ക്കുന്നു. കൂടാതെ, വൈന്‍ വേഗത്തില്‍ ചീത്തയാകുന്നതിനും കാരണമാകുന്നുണ്ട്. അതിനാല്‍, വൈന്‍ തയ്യാറാക്കിയാല്‍, വെളിച്ചം ഒട്ടും തട്ടാത്ത വിധത്തില്‍ ഇരുട്ടുള്ള സ്ഥലത്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, ചൂട് തട്ടുന്ന സ്ഥലത്ത് വൈന്‍ സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നല്ല തണുപ്പുള്ളതും, എന്നാല്‍ ഇരുട്ട് നിറഞ്ഞതുമായ സ്ഥലത്ത് വൈന്‍ സൂക്ഷിക്കാം. ഇതിനായി അടച്ചുറപ്പുള്ള അലമാരകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ, വൈന്‍ ഇത്തരം അലമാരകളില്‍ സൂക്ഷിക്കുമ്പോള്‍ വായ് ഭാഗം നല്ല വൃത്തിയുള്ള തുണികൊണ്ട് അടച്ച് മൂടി കെട്ടുക. അതിനുശേഷം നല്ലപോലെ അടച്ചതിന് ശേഷം ഇരുട്ടുമുറിയില്‍, അല്ലെങ്കില്‍ അലമാരയില്‍ സൂക്ഷിക്കാവുന്നതാണ്.
ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്
വൈന്‍ തയ്യാറാക്കിയതിന് ശേഷം ചീത്തയാകാതിരിക്കാന്‍ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ചിലര്‍, ഫ്രിഡ്ജില്‍ വൈന്‍ സൂക്ഷിക്കുന്നത് കാണാം. എന്നാല്‍, ഇത് തെറ്റായ ഒരു രീതിയാണ്. സാധാരണ ആഹാരങ്ങള്‍ ചീത്തയാകാതിരിക്കാന്‍ സൂക്ഷിക്കുന്നത് പോലെ ഒരിക്കലും വൈന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. കാരണം, വൈന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റു ആഹാര സാധനങ്ങളുടെ മണവും രുചിയും വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ, വേഗത്തില്‍ ചീത്തയാകാനും സാധ്യത കൂടുതലാണ്.
വായു സഞ്ചാരം
എത്ര ഇരുട്ടുള്ള സ്ഥലത്ത് സൂക്ഷിച്ചാലും വൈന്‍ സൂക്ഷിക്കുന്ന സ്ഥലത്ത് നല്ലപോലെ വായു സഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമായ കാര്യമാണ്. നല്ല വായു സഞ്ചാരം ഉള്ള സ്ഥലത്ത് വൈന്‍ സൂക്ഷിച്ചാല്‍, ദീര്‍ഘകാലം വൈന്‍ സൂക്ഷിക്കാന്‍ സാധിക്കും. വൈന്റെ വീര്യം നഷ്ടപ്പെടാതെ ദീര്‍ഘകാലം സൂക്ഷിക്കാന്‍ ഇത് സഹായിക്കും. വായു സഞ്ചാരം ഉറപ്പാക്കുമ്പോള്‍ ഒരിക്കലും ചൂട് കടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, പ്രകാശം കടക്കാതിരിക്കാനും ശ്രദ്ധിക്കുക. വേണമെങ്കില്‍ വൈന്‍ സൂക്ഷിച്ചിരിക്കുന്ന ഭാഗത്ത് ചെറിയ ഫാന്‍ വെയ്ക്കാവുന്നതാണ്.
വൃത്തിയുള്ള ഏരിയ
വൈന്‍ സൂക്ഷിക്കുന് പാത്രത്തിന്റെ വൃത്തി നോക്കുന്നത് പോലെ തന്നെ, വൈന്‍ സൂക്ഷിക്കുന്ന സ്ഥലത്തെ വൃത്തിയും വളരെ പ്രധാനപ്പെട്ടതാണ്. വൈന്‍ സൂക്ഷിക്കുന്ന സ്ഥലം ഇടയ്ക്ക് വൃത്തിയാക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, വൃത്തിയാക്കാന്‍ ഒരിക്കലും മണമുള്ളതും, അതുപോലെ, കെമിക്കലുകള്‍ അമിതമായി അടങ്ങിയതുമായ സാധനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. അതുപോലെ, വൃത്തിയാക്കാന്‍ വൈന്‍ പാത്രം നീക്കി വെയ്ക്കുമ്പോള്‍ ലീക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, സൂര്യപ്രകാശം അടിക്കാതിരിക്കാനും ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
