Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ബാത്ത്റൂമിൽ പഴുതാരയോ? അകറ്റാൻ 5 വഴികൾ
വിഷമുള്ള ജീവിയാണ് പഴുതാര. നമ്മൾ അറിയാതെ ഒന്ന് ചവിട്ടിയാൽ തിരിച്ച് ചിലപ്പോൾ തിരിച്ച് കുത്താനും സാധ്യത കൂടുതലാണ്. പഴുതാര കുത്തിയാൽ അതിന്റെ വിഷം ശരീരത്തിൽ എത്തുകയും, പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായും വരാം. എല്ലാ വീട്ടിലും പഴുതാരയെ കാണാറുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ കാണുന്നത് ബാത്ത്റൂമിലാണ്.

ബാത്ത്റൂമിൽ എന്തുകൊണ്ടായിരിക്കും പഴുതാര വരുന്നത്? ഇത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
പഴുതാര വരാനുള്ള കാരണങ്ങൾ
ബാത്ത്റൂമിൽ പഴുതാര വരുന്നതിന് പിന്നിലെ കാരണങ്ങൾ പലതാണ്. കൃത്യമായി ബാത്ത് റൂം വൃത്തിയാക്കാതിരിക്കുന്നത് ബാത്ത്റൂമിൽ ചെറിയ കീടങ്ങൾ പെരുകുന്നതിന് കാരണാകുന്നു. ഇവയെ ആഹാരമാക്കാൻ പഴുതാര വരാം. അതുപോലെ, ബാത്ത്റൂം എല്ലായ്‌പ്പോഴും ഈർപ്പമില്ലാത്ത വിധത്തിൽ ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. എല്ലായ്‌പ്പോഴും ഈർപ്പം നിലനിൽക്കുന്നത് പഴുതാര വരുന്നതിന് കാരണമാണ്.
ബാത്ത്റൂമിലെ ടൈലിൽ വിള്ളലുകളുണ്ടെങ്കിൽ അതിലൂടെ പഴുതാര വരാൻ സാധ്യത കൂടുതലാണ്. ഇവ ഇത്തരം വിടവുകൾക്കിടയിൽ കയറി ഇരിക്കുകയും ഇടയ്ക്ക് പുറത്തേയ്ക്ക് വരികയും ചെയ്യും. അതുപോലെ, പുറത്ത് നല്ല തണുപ്പ് ഉണ്ടാകുമ്പോൾ ചൂട് ലഭിക്കുന്നതിനായും പഴുതാര ബാത്ത്റൂമിൽ കയറാം. ഇവ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
നാഫ്തലിൻ ബോൾ
ബാത്ത്റൂമിലെ ഓരോ മുക്കിലും വെള്ളം പോകുന്ന സിങ്കിലും ഓരോ നാഫ്തലിൻ ബോൾ വീതം ഇടുക. ഇതിന്റെ മണം പഴുതാരകൾക്ക് പറ്റില്ല. അതിനാൽ , പഴുതാകൾ ബാത്ത്റൂമിൽ കയറാനുള്ള സാധ്യത കുറയ്ക്കുന്നു. നിലവിൽ പഴുതാര ഉണ്ടെങ്കിൽ അവ പോകാനും ഇത് സഹായിക്കും.
വൃത്തി
ബാത്ത്റൂം എല്ലായ്‌പ്പോഴും നല്ല വൃത്തിയിൽ കൊണ്ടുനടക്കാൻ ശ്രദ്ധിക്കുക. ഏതെങ്കിലും നല്ല മണമുള്ള ലോഷൻ ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നത് പഴുതാര വരാതിരിക്കാൻ സഹായിക്കും. അതുപോലെ, ബാത്ത്റൂമിൽ ടൈലുകൾക്കിടയിൽ വടവുകളുണ്ടെങ്കിൽ അത് അടക്കേണ്ടത് അനിവാര്യമാണ്.
ഈർപ്പം
ബാത്ത്റൂമിൽ ഈർപ്പം ഇല്ലാതിരിക്കാൻ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുക. ബാത്ത്റൂം തുടച്ച് വൃത്തിയാക്കി ഇടാവുന്നതാണ്. ഇല്ലെങ്കിൽ, ബാത്ത്റൂമിലേയ്ക്ക് വായു സഞ്ചാരം ഉണ്ടാകും വിധത്തിൽ വാതിൽ തുറന്നിടാം. ഇത് ജലാംശം ഇല്ലാതാക്കാൻ സഹായിക്കും.
മാലിന്യങ്ങൾ
വീട്ടിൽ മാലിന്യങ്ങൾ കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഈ മാലിന്യങ്ങൾക്കിടയിൽ ഷുദ്രജീവികൾ പെരുകുന്നു. ഇവയെ ഭക്ഷിക്കാൻ പഴുതാരകൾ വരാം. ഇവ ബാത്ത്റൂമിൽ കയറാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ വീടിന്റെ വൃത്തിയും പ്രധാനപ്പെട്ടതാണ്.
ലീക്ക്
ബാത്ത്റൂമിൽ പൈപ്പിന് ലീക്ക് ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് അടക്കുക. ഇല്ലെങ്കിൽ ബാത്ത്റൂമിൽ അമിതമായി ഈർപ്പം നിലനിൽക്കുന്നതിന് ഇത് കാരണമാകുന്നു. ഇത് പഴുതാര വരുന്നതിനും കാരണമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
