Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
ഇഡ്ഡലി മാവ് ഇനി പുളിച്ച് പോവില്ല, എത്ര ദിവസം വേണമെങ്കിലും സൂക്ഷിക്കാം: ഇഡ്ഡലി സൂപ്പര്‍ സോഫ്റ്റ്
ഇഡ്ഡലി ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്, എന്നാല്‍ ഇഡ്ഡലി മാവ് ഫ്രഷ് ആയി സൂക്ഷിക്കുക എന്നത് പലപ്പോഴും പലര്‍ക്കും തലവേദന ഉണ്ടാക്കുകയും ചെയ്യും. ഇഡ്ഡലി മാവ് ഫ്രഷ് ആയി സൂക്ഷിക്കുന്നതിനോടൊപ്പം തന്നെ അത് ദീര്‍ഘകാലം നിലനില്‍ക്കുന്നതാണ് എന്നതും ഉറപ്പ് വരുത്തണം. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നത് ശ്രദ്ധേയമാണ്. ഇഡ്ഡലിമാവ് ഫ്രഷ് ആയി സൂക്ഷിക്കുന്നത് വഴി അത് സോഫ്റ്റ് ആക്കി മാറ്റുന്നതിനും ശ്രദ്ധിക്കാം. പലപ്പോഴും രണ്ട് ദിവസത്തേക്കാണ് പല ഇഡ്ഡലി മാവുകളും നില്‍ക്കുന്നത്. മൂന്നാം ദിവസം പുളി കൂടുതലാവുകയോ ഇഡ്ഡലി തയ്യാറാക്കുമ്പോള്‍ അതിന്റെ മാര്‍ദ്ദവം നഷ്ടപ്പെടുകയോ ഒക്കെ ചെയ്യും.
എന്നാല്‍ ഇനി ഇഡ്ഡലി മാവ് കൂടുതല്‍ നാള് സൂക്ഷിക്കുന്നതിന് വേണ്ടിയും നല്ല മാര്‍ദ്ദവത്തോടെ സൂക്ഷിക്കുന്നതിന് വേണ്ടിയും ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൂടുതല്‍ കാലം ഇഡ്ഡലി മാവ് നല്ല സൂപ്പറായി സൂക്ഷിക്കാം. കൂടാതെ മാവിന്റെ ഗുണനിലവാരം ഒട്ടും കുറയാതെ തന്നെ സൂക്ഷിക്കുകയും ചെയ്യാം. അതിനായി ഇഡ്ഡലി ഇഷ്ടമുള്ള പാചകം ഇഷ്ടമുള്ളവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

മാവ് പുറത്തെടുക്കുമ്പോള്‍
മാവ് അരച്ച് കഴിഞ്ഞ് പലരും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു. ശരിയായ രീതിയില്‍ ഇവ നിങ്ങള്‍ സൂക്ഷിച്ചാല്‍ എത്ര ദിവസം വേണമെങ്കിലും പുളിക്കാതെ കേടാകാതെ ഇരിക്കും. വായു കടക്കാത്ത പാത്രത്തില്‍ വേണം സൂക്ഷിക്കുന്നതിന്. അതിന് കാരണം പലപ്പോഴും വായു കടക്കുന്ന പാത്രത്തിലെങ്കില് അത് ഫ്രിഡ്ജിലെ ദുര്‍ഗന്ധത്തെ ആഗിരണം ചെയ്യുന്നതിലേക്ക് എത്തിക്കുന്നു. മാത്രമല്ല ഇത് മാവിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് വഴി മാവിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നു. അതോടൊപ്പം തന്നെ മാവ് കോരാനായി ഉപയോഗിക്കുന്ന സ്പൂണ്‍ എപ്പോഴും ജലാംശം ഇല്ലാത്തതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് നല്ല കിടിലന്‍ ഇഡ്ഡലി തയ്യാറാക്കാന്‍ സാധിക്കൂ.
താപനില ശ്രദ്ധിക്കണം
ഫ്രിഡ്ജില്‍ മാവ് സൂക്ഷിക്കുമ്പോള്‍ എപ്പോഴും അനുയോജ്യമായ താപനിലയില്സൂക്ഷിക്കാന് ശ്രദ്ധിക്കണം. അനുയോജ്യമായ താപനില 4°C മുതല്‍ 5°C വരെയാണ്. ഇതിലും കൂടിയ ഊഷ്മാവില്‍ മാവ് സൂക്ഷിക്കുകയാണെങ്കില്‍, അത് അമിതമായി മാവ് പുളിച്ച് പോവുന്നതിന് കാരണമാകും. ഇത് ഇഡ്ഡലി കൂടുതല്‍ കട്ടിയുള്ളതാക്കുന്നു. എന്നാല്‍ മറുവശത്ത്, വളരെ താഴ്ന്ന താപനില മാവിനെ പുളിപ്പിക്കുന്ന പ്രക്രിയ മന്ദഗതിയിലാക്കുന്നു, ഇത് ഇഡ്ഡലിയുടെ മാര്‍ദ്ദവത്തേയും ബാധിക്കുന്നു. അതിനാല്‍, റഫ്രിജറേറ്ററിന്റെ താപനില ക്രമീകരിക്കേണ്ടത് ആവശ്യമായി വന്നേക്കാം.
മാവിന്റെ കട്ടി
എപ്പോഴും ഇഡ്ഡലി മാവ് സൂക്ഷിക്കുന്നതിനുമുമ്പ്, അത് വളരെ കട്ടിയുള്ളതല്ലെന്ന് ഉറപ്പാക്കുക. മാവ് വളരെ കട്ടിയുള്ളതെങ്കില്‍ പലപ്പോഴും അത് ശരിയായി പുളിക്കില്ല. ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുമ്പ് സ്ഥിരത ക്രമീകരിക്കുന്നതിന് കുറച്ച് വെള്ളം ചേര്‍ക്കുന്നത് നല്ലതാണ്. ഇഡ്ഡലിയില്‍ ആവശ്യമുള്ള മൃദുത്വം കൈവരിക്കുന്നതിന് ഈ ഘട്ടം അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചതിന് ശേഷം മാത്രമേ മാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടുകയുള്ളൂ.
മാവ് പുളിക്കുന്ന സമയം
ഫ്രിഡ്ജില്‍ വെക്കുന്നതിന് മുന്‍പ് എപ്പോഴും മാവ് പുളിക്കണം എന്നതാണ് ശ്രദ്ധേയമായ കാര്യം. അതിനായി അന്തരീക്ഷ ഊഷ്മാവില്‍ കുറഞ്ഞത് 8 മണിക്കൂറെങ്കിലും പുളിക്കാന്‍ അനുവദിക്കണം. കാലാവസ്ഥയെ ആശ്രയിച്ച് ഈ സമയം വ്യത്യാസപ്പെടാം. ചൂടുള്ള കാലാവസ്ഥയില്‍, മാവ് വേഗത്തില്‍ പുളിച്ചേക്കാം. മൃദുവായ ഇഡ്ലികള്ക്ക് മാവിന്റെ പുളി നിര്‍ണായകമാണ്, കാരണം ഇത് മാവിലേക്ക് വായു കടത്തി വിടുന്നു. ഇത് വഴി ഇഡ്ഡലി മാവ് കൂടുതല്‍ സോ്ഫ്റ്റ് ആവുകയും ചെയ്യുന്നു. എന്നാല്‍ അമിതമായി പുളിക്കാതെ ഇരിക്കുന്നതിനും ശ്രദ്ധിക്കണം.
ഉപ്പ് ചേര്‍ക്കുന്നത്
നിങ്ങള്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ മാവ് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാവ് പുളിച്ചതിന് ശേഷം മാത്രം ഒരു നുള്ള് ഉപ്പ് ചേര്‍ക്കുന്നത് നല്ലതാണ്. ഇത് മാവിന്റെ പുതുമ നിലനിര്‍ത്താന്‍ സഹായിക്കും. ഉപ്പ് ഒരു പ്രിസര്‍വേറ്റീവായി പ്രവര്‍ത്തിക്കുന്നു, മാത്രമല്ല അതിന്റെ രുചിയെയും ഘടനയെയും കാര്യമായി ബാധിക്കാതെ മാവിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അതോടൊപ്പം തന്നെ മാവില്‍ പുളി അല്പം കൂടുതലായി കണ്ടാല്‍ അത് ഉടന്‍ ഉപയോഗിക്കുക. പക്ഷേ മാവിന് ദുര്‍ഗന്ധമോ അല്ലെങ്കില്‍ പൂപ്പലോ കണ്ടെത്തിയാല്‍ ഒരിക്കലും അത് പിന്നീട് ഇഡ്ഡലി തയ്യാറാക്കാന്‍ ഉപയോഗിക്കരുത്.



Click it and Unblock the Notifications
