Latest Updates
-
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ
പാറ്റശല്യം ഉണ്ടോ, കെമിക്കല്‍ വേണ്ട ഫലപ്രദമായ മരുന്ന് വീട്ടില്‍ തന്നെ ഉണ്ടാക്കാം
അടുക്കളയില്‍, ഊണ്മുറിയില്, അടഞ്ഞുകിടക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയില്‍ എന്നുവേണ്ട വീട്ടിലെ ഒട്ടുമിക്ക മൂലകളിലും ക്ഷണിക്കപ്പെടാതെ വന്ന് താമസമാക്കുന്ന, പെരുകി പെരുകി വീട്ടില്‍ ആധിപത്യം സ്ഥാപിക്കുന്ന രണ്ട് ജീവികളില്‍ ഒന്ന് പാറ്റയാണ്. മറ്റേത് പല്ലിയാണെന്നതിലും സംശയമില്ലല്ലോ. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ ഇവ രണ്ടിനെയും വീട്ടില്‍ നിന്നും പൂര്‍ണ്ണമായി പറഞ്ഞയക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇവരെ വിളിക്കാം.

കാണുമ്പോഴുള്ള അസഹനീയത മാത്രമല്ല, പല തരത്തില്‍ പാറ്റശല്യം ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. രോഗാണുക്കളെ വീട്ടിനുള്ളില്‍ എത്തിക്കുകയും അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പാറ്റകള്‍ പാത്രകളിലും ഭക്ഷണസാധനങ്ങളിലും തുണികളിലുമെല്ലാം അരിച്ചുനടക്കുകയും ദുര്‍ഗന്ധമുണ്ടാക്കുകയും ചെയ്യും.
പാറ്റകള്‍ ചില്ലറക്കാരല്ല
ലോകത്ത് 4,000 പാറ്റ വര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. എങ്കിലും അവയില്‍ വളരെ കുറച്ചെണ്ണം മാത്രമേ കീടങ്ങളായിട്ടുള്ളു. ഇതില്‍ നമ്മുടെ മുഖ്യശത്രുക്കള്‍ മിക്കപ്പോഴും വിദേശികളായ ജര്‍മ്മന്‍ പാറ്റയും, അമേരിക്കന്‍ പാറ്റയും ഓസ്ട്രേലിയന്‍ പാറ്റയുമൊക്കെയാണ്.
പാറ്റയെ വീട്ടില്‍ നിന്ന് ഓടിക്കാന്‍ സര്‍വ്വവഴികളും പരീക്ഷിക്കുന്നതിന് മുമ്പായി ചെയ്യേണ്ട ഒരു കാര്യമുണ്ട്. എന്താണ് പാറ്റകളെ വീട്ടിലേക്ക് ആകര്‍ഷിക്കുന്ന ഘടകമെന്ന് കണ്ടുപിടിക്കല്. ഇതറിഞ്ഞാല്‍ പാറ്റശല്യം എന്നന്നേക്കുമായി വീട്ടില്‍ നിന്നും ഒഴിവാക്കാന്‍ പറ്റും. പെട്ടെന്ന് കിട്ടുന്ന ഭക്ഷണങ്ങള്‍ തന്നെയാണ് പാറ്റകളെ വീടുകളിലേക്ക് ആകര്‍ഷിക്കുന്നത്. അത് മനുഷ്യര്‍ കഴിക്കുന്നവയുടെ അവശിഷ്ടങ്ങളാകാം, വളര്ത്തുമൃഗങ്ങളുടേതാകാം, എന്തിന് കാര്‍ബോര്‍ഡ് പെട്ടികളും പശയും സോപ്പും വരെയാകാം.
ഭക്ഷണാവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായി നീക്കം ചെയ്യുക, എച്ചില് പാത്രങ്ങള്‍ അപ്പപ്പോള്‍ കഴുകിവെക്കുക, മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങള്‍ നല്ലവണ്ണം അടച്ചുവെക്കുക, വീട്ടുപകരണങ്ങളുടെ അടിഭാഗം എല്ലാ ദിവസവും തുടയ്ക്കുക എന്നിവയെല്ലാം ശ്രദ്ധിച്ചാല്‍ പാറ്റശല്യം കുറയ്ക്കാം. വീട്ടില്‍ വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി വെക്കുക, പ്രത്യേകിച്ച് രാത്രിയില്‍. ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ സ്ഥലങ്ങളാണ് പാറ്റകള്‍ക്ക് ഇഷ്ടം. അതുകൊണ്ടാണ് കുളിമുറികളിലും അടുക്കളയിലും ഇവ അധികമായി കാണുന്നത്. അടുക്കളയിലെ സിങ്കിലും വെള്ളം പോകുന്ന പൈപ്പിലും ലീക്കുകള്‍ ഇല്ലെന്ന് ഉറപ്പാക്കുക.
പാറ്റകളെ എങ്ങനെ തുരത്താം
അത്ര പെട്ടെന്നൊന്നും പാറ്റകളെ തുരത്താനാവില്ലെന്ന് അനുഭവത്തിലൂടെ പലര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടാകും. എങ്കിലും പാറ്റകളെ കൊല്ലാനുള്ള കെമിക്കലുകള്‍ അടങ്ങിയ സ്്പ്രേകളും കെണികളും ഗുളികകളുമെല്ലാം കടകളില്‍ കിട്ടും. ഇവ വിഷമാണെന്നതിനാല് വളരെ സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാന്‍.
ഇവ കൂടാതെ പാറ്റകളെ ഓടിക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില മരുന്നുകളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ബേക്കിംഗ് സോഡ പഞ്ചസാര മിശ്രിതം - ബേക്കിംഗ് സോഡയും പഞ്ചസാരയും തുല്യ അളവില്‍ എടുത്ത് ഒരു പാത്രത്തിലാക്കി പാറ്റകള്‍ കൂടുതലായി കാണുന്ന ഇടങ്ങളില്‍ വെക്കുക. പഞ്ചസാരക്ക് പകരം തേനോ മധുരമുള്ള മറ്റെന്തെങ്കിലുമോ ഉപയോഗിക്കാം. ബേക്കിംഗ് സോഡ പാറ്റകളെ കൊല്ലും. വീട്ടില്‍ കുട്ടികളോ വളര്‍ത്തുമൃഗങ്ങളോ ഉണ്ടെങ്കിലും ഇവ ഉപയോഗിക്കുന്നത് കൊണ്ട് ദോഷമില്ല.
ബൊറാക്സ് പഞ്ചസാര മിശ്രിതം - 1 :3 അളവില്‍ യഥാക്രമം പഞ്ചസാരയും ബൊറാക്സും എടുത്ത് നേരത്തെ പറഞ്ഞതുപോലുള്ള മിശ്രിതം തയ്യാറാക്കി പാറ്റകള്‍ ഉള്ള ഇടങ്ങളില്‍ വെച്ചാല്‍ കടകളില്‍ വാങ്ങിക്കാന്‍ കിട്ടുന്ന പാറ്റ സ്പ്രേകളെ പോലെ ഫലം ചെയ്യും. പാറ്റകളുടെ ബാഹ്യ സംരക്ഷണ കവചത്തെ ഉണക്കുകയാണ് ബൊറാക്സ് ചെയ്യുന്നത്. ബേക്കിംഗ് സോഡയേക്കാള്‍ വില കുറവാണെന്നതും വേഗത്തില്‍ ഫലം തരുമെന്നതും ഇവയുടെ ഗുണമാണ്. പരിസ്ഥിതി സൗഹൃദമാണെങ്കിലും കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും അരികില്‍ വെക്കരുത്.
എസെന്‍ഷ്യല്‍ ഓയിലുകള്‍- പാറ്റശല്യം ഇല്ലാതാക്കാന്‍ കെമിക്കലുകള്‍ ഇല്ലാത്ത, പ്രകൃതിദത്തമായ മറ്റൊരുവഴിയാണ് എസെന്‍ഷ്യല്‍ ഓയിലുകള്‍. ഒരു സ്േ്രപ ബോട്ടിലില്‍ സൈപ്രസ് എണ്ണ, ടീ ട്രീ എണ്ണ, സിട്രോണെല്ല അല്ലെങ്കില്‍ കര്‍പ്പൂര തുളസിയെണ്ണ എന്നിവ സമാസമം എടുത്ത് പാറ്റകളില്‍ നേരിട്ടും അവ വരുന്ന ഇടങ്ങളിലും അടിക്കുക.



Click it and Unblock the Notifications











