Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
പൊങ്കാല സ്‌പെഷ്യല്‍ നെയ്പ്പായസവും തെരളിയപ്പവും മണ്ടപ്പുറ്റും വീട്ടിലുണ്ടാക്കാം; റെസിപ്പി ഇതാ
Attukal Pongala Special: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ദേവിക്ക് ഭക്തര്‍ നിവേദ്യമായി സമര്‍പ്പിക്കുന്ന പ്രത്യേക വിഭവങ്ങളാണ് ശര്‍ക്കരപ്പായസവും തെരളിയപ്പവും മണ്ടപ്പുറ്റുമെല്ലാം. വളരെ പ്രസിദ്ധമായ ഈ വിഭവങ്ങള്‍ വളരെ എളുപ്പത്തില്‍ നമുക്ക് വീട്ടില്‍ തയ്യാറാക്കാം. പൊങ്കാലയര്‍പ്പിക്കാന്‍ ആറ്റുകാലില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഭക്തിപൂര്‍വ്വം യഥാവിധി ഇവ വീട്ടില്‍ തയ്യാറാക്കി ദേവിക്ക് സമര്‍പ്പിക്കാം. ഭക്ഷണപ്രേമികളായ അല്ലാത്തവര്‍ക്കും വളരെ രുചികരമായ ഈ വിഭവങ്ങള്‍ വീട്ടില്‍ തയ്യാറാക്കി നോക്കാം.

എങ്ങനെയാണ് ഇവ തയ്യാറാക്കേണ്ടതെന്നും ആവശ്യമായ ചേരുവകള്‍ എന്തെല്ലാമാണെന്നും നോക്കാം.
മണ്ടപ്പുറ്റ്
അരിപ്പൊടിയും ചെറുപയര്‍ വറത്തുപൊടിച്ചതും ശര്‍ക്കരയുമാണ് മണ്ടപ്പുറ്റിലെ പ്രധാന ചേരുവകള്‍. ആദ്യം ആവശ്യത്തിന് പച്ചരി നാലുമണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് പിന്നീട് വെള്ളമൂറ്റി ഒരു തുണിയില്‍ പരത്തിയിട്ട് ഉണക്കാനിടുക. ഇനി മുക്കാല്‍ഗ്ലാസ്സോളം ചെറുപയര്‍ ഒരു ചീനച്ചട്ടിയില്‍ എണ്ണയൊന്നും ഒഴിക്കാതെ തവിട്ടുനിറം ആകുന്നത് വരെ വറുക്കുക. ഇത് തണുക്കാനായി മാറ്റിവെക്കുക. ഇനി ഉണങ്ങിയ പച്ചരി ഒരു മിക്‌സിയില്‍ നല്ലവണ്ണം പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത അരി ചീനച്ചട്ടിയില്‍ വറക്കുക. വേണമെങ്കില്‍ ഇത് ഒന്നുകൂടി മിക്‌സിയില്‍ അടിച്ച് തരിയില്ലാതെ പൊടിച്ചെടുക്കാം. അതിനുശേഷം വറുത്തുവെച്ചിരിക്കുന്ന ചെറുപയറും നന്നായി പൊടിച്ചെടുക്കാം. ഇനി മണ്ടപ്പുറ്റ് ഉണ്ടാക്കാന്‍ തുടങ്ങാം.
ചെറുപയര്‍ എടുത്ത അതേ ഗ്ലാസ്സില്‍ രണ്ട് ഗ്ലാസ് ശര്‍ക്കര ചീകിയതും രണ്ട് ഗ്ലാസ് തേങ്ങയും ഒരു പാത്രത്തിലേക്ക് എടുത്ത് നന്നായി കുഴയ്ക്കുക. ഇവ നന്നായി യോജിക്കുമ്പോള്‍ അതിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ നെയ്യും ഒരു ടീസ്പൂണ്‍ ഏലയ്ക്ക പൊടിയും ഒരു ടീസ്പൂണ്‍ ചുക്ക്‌പൊടിയും കൂടി ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ഇനി അതിലേക്ക് വറുത്തുപൊടിച്ച് വച്ചിരിക്കുന്ന അരിപ്പൊടി രണ്ട് ഗ്ലാസും ചെറുപയര്‍ പൊടിയും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കാം. തേങ്ങയും ശര്‍ക്കരയും ആവശ്യത്തിന് ചേര്‍ക്കുന്നത് കൊണ്ട് കുഴയ്ക്കാന്‍ വെള്ളം ചേര്‍ക്കേണ്ടതില്ല. ഇനി അഥവാ കുഴയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ കുറച്ച് തേങ്ങവെള്ളമോ വെള്ളമോ ചേര്‍ക്കാം. ഇതിനി കൈ കൊണ്ട് ഉരുട്ടി ഉരുളകളാക്കി ആവിപ്പാത്രത്തില്‍ വേവിച്ചെടുക്കാം. ആദ്യം തീ കൂട്ടി വെച്ച് ആവി വന്നതിന് ശേഷം തീ മീഡിയമാക്കി അരമണിക്കൂറോളം വേവിച്ചെടുത്താല്‍ മണ്ടപ്പുറ്റ് തയ്യാറായി. ഇത് തണുത്തതിന് ശേഷം കഴിക്കാം.
തെരളിയപ്പം
മണ്ടപ്പുറ്റിന് ഉണക്കിപ്പൊടിച്ച് വറുത്തുവെച്ചിരിക്കുന്ന അരിപ്പൊടി തന്നെ തെരളിയപ്പത്തിനും ഉപയോഗിക്കാം. ആദ്യം ഒരു പാത്രത്തില്‍ രണ്ട് ഗ്ലാസ് ശര്‍ക്കര ചീകിയതും കാല്‍ ഗ്ലാസ് വെള്ളവും ചേര്‍ത്ത് അടുപ്പില്‍ വെച്ച് ഉരുക്കിയെടുക്കുക. മറ്റൊരു പാത്രത്തില്‍ രണ്ട് ഗ്ലാസ് അരിപ്പൊടിയും രണ്ടേമുക്കാല്‍ഗ്ലാസ് തേങ്ങ ചിരകിയതും എടുത്ത് കുഴച്ചുവെക്കുക. ഇതിലേക്ക് ശര്‍ക്കരപ്പാനി ചൂടോടെ അരിച്ചൊഴിക്കുക. വേണമെങ്കില്‍ പാനിയാക്കാതെയും ശര്‍ക്കര ചേര്‍ത്ത് കുഴച്ചെടുക്കുക. ശര്‍ക്കരപ്പാനി ആവശ്യാനുസരണം ചേര്‍ക്കുക. ഒരു തവി ഉപയോഗിച്ച് ഇത് കുഴച്ചെടുക്കുക. ഇതിലേയ്യ് ഒരു ടീസപൂണ്‍ ഏലയ്ക്കപ്പൊടിയും ഒന്നര ടേബിള്‍സ്പൂണ്‍ നെയ്യും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. വെള്ളം കൂടിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചൂട് പോയതിന് ശേഷം കൈ കൊണ്ട് നന്നായി കുഴച്ച് മയമാക്കി അരമണിക്കൂര്‍ മാറ്റിവെക്കുക.
സാധാരണ വയനയിലയിലാണ് (വഷണയില) തെരളിയപ്പം ഉണ്ടാക്കുന്നത്. വൃത്തിയാക്കിയ ഇലയുടെ ഒരറ്റത്ത് കുറച്ച് മാവ് അടയ്ക്ക് ഉരുളയാക്കുന്നത് പോലെ കുറച്ച് നീളത്തില്‍ ഉരുളയാക്കി വെക്കുക ശേഷിക്കുന്ന ഭാഗത്ത് ഇതുപോലെ രണ്ടോ മൂന്നോ ഉരുളകള്‍ സ്ഥലം അനുസരിച്ച് വെച്ചുകൊടുക്കാം. ഇനി ഈര്‍ക്കില്‍ കുത്തി ഇത് ഒരു കെട്ടാക്കാം. ഇങ്ങനെ ഓരോ ഇലകളിലും മാവ് വെച്ച് കെട്ടുകളാക്കി എടുക്കാം. ശേഷം ഒരു ആവിപ്പാത്രത്തില്‍ വെച്ച് ആദ്യം നന്നായി ആവി വരുന്നത് വരെ വലിയ തീയിലും ശേഷം മീഡിയം തീയില്‍ അരമണിക്കൂറും വേവിച്ചെടുക്കാം.
ശര്‍ക്കരപ്പായസം/നെയ്പ്പായസം
പൊങ്കാലയ്ക്ക് ദേവിക്ക് പ്രധാനമായും നിവേദ്യമായി സമര്‍പ്പിക്കുന്നത് നെയ്പ്പായസമാണ്. ഇതും വളരെ എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം. അതിനായി ഒരു മണ്‍കലം അടുപ്പത്ത് വെച്ച് ആവശ്യത്തിന് വെള്ളമൊഴിച്ച് ചൂടാക്കുക. ഉണക്കലരിയോ ചെമ്പ പച്ചരിയോ ആണ് പായസത്തിനായി വേണ്ടത്. വെള്ളം ചൂടാകുമ്പോള്‍ അരി കഴുകി ഇടുക. അരി നന്നായി വേവുന്നത് വരെ തിളപ്പിക്കുക. ശേഷം മധുരം അനുസരിച്ച് ശര്‍ക്കര ചീകിയത് ഇട്ടുകൊടുക്കുക. ഒരു ഗ്ലാസ് അരിക്ക് രണ്ട് മുതല്‍ മൂന്നര ഗ്ലാസ് വരെ ശര്‍ക്കര ഇട്ടുകൊടുക്കാം. ഇത് നന്നായി അലിഞ്ഞ് യോജിച്ച് വരുമ്പോള്‍ സ്വാദ് അനുസരിച്ച് നെയ്യും തേങ്ങ ചിരകിയതും ഇട്ടുകൊടുക്കാം. വെള്ളം വറ്റി പായസം കട്ടിയായി വരുമ്പോള്‍ ഏലയ്ക്കപ്പൊടിയും ചേര്‍ക്കാം. സാധാരണയായി നിവേദ്യമായി സമര്‍പ്പിക്കുന്ന പൊങ്കാലപ്പായസത്തില്‍ ഉണക്കമുന്തിരിയോ അണ്ടിപ്പരിപ്പോ ഇടാറില്ല. വേണമെങ്കില്‍ ഇതുകൂടി നെയ്യില്‍ വറുത്ത് പായത്തില്‍ ചേര്‍ക്കാം. ഇനി ഇത് അടുപ്പില്‍ നിന്ന് മാറ്റാം.



Click it and Unblock the Notifications











