Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
തൈറോയ്ഡ് പ്രശ്നമോ, ദിനവും ശീലമാക്കാം മഞ്ഞള്‍പ്പാല്‍ ഉള്‍പ്പടെ ഈ പാനീയങ്ങള്‍
നമ്മുടെ ശരീരത്തിലെ നല്ലൊരു ശതമാനം പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളെ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ആണ്. കഴുത്തിന് മുന്‍വശത്തായി ചിത്രശലങത്തിന്റെ അകൃതിയില്‍ കാണപ്പെടുന്ന ഈ ഗ്രന്ഥി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ അനിവാര്യമായ പങ്ക് വഹിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ മാത്രമല്ല ആരോഗ്യത്തിന് ഗുണകരമായി മാറുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളിലും വളരെ വലിയ പങ്ക് വഹിക്കുന്നു. എന്നാല്‍ ചിലപ്പോഴെങ്കിലും ഇതുകൊണ്ടുണ്ടാവുന്ന ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ അപകടകരമായ അവസ്ഥ സൃഷ്ടിക്കാറുണ്ട്.
ശരീരത്തിന് ആവശ്യമായ അളവില്‍ തൈറോയ്ഡ് ഉത്പ്പാദിപ്പിക്കാത്ത അവസ്ഥ പലപ്പോഴും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ ഹൈപ്പോ തൈറോയ്ഡിസം എന്നാണ് പറയുന്നത്. ഡോക്ടറെ കാണേണ്ട അവസ്ഥയില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. നമ്മള് ദിനവും കുടിക്കുന്ന ചില പാനീയങ്ങളിലൂടെ തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം. ലോക തൈറോയ്ഡ് ദിനത്തില്‍ പിസിഓഎസ് ആന്റ് ഗട്ട് ഹെല്‍ത്ത് ന്യൂട്രീഷണിസ്റ്റ് അവന്തി ദേശ്പാണ്ഡേ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഈ പാനീയങ്ങളെക്കുറിച്ച് പറയുന്നു.

മഞ്ഞള്‍പ്പാല്‍
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ് മഞ്ഞള്‍പ്പാല്‍ എന്നതില്‍ സംശയം വേണ്ട. അത്രയേറെ ഗുണകരമായ ഒന്നാണ് മഞ്ഞള്‍പ്പാല്‍, ഇത് പാലില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ ശരീരത്തിലെ നീര്‍ക്കെട്ട് കുറയുകയും തൈറോയ്ഡ് പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യുന്നു. അതിന് കാരണമാകുന്നത് മഞ്ഞളിലെ കുര്ക്കുമിന് ആണ്. അതുകൊണ്ട് തന്നെ ഇത് ഏറ്റവും കൂടുതല്‍ അടങ്ങിയ മഞ്ഞള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. നിങ്ങള്‍ക്ക് ദിനവും മഞ്ഞള്‍പ്പാല്‍ കുടിക്കാവുന്നതാണ്. ഇതിലൂടെ തൈറോയ്ഡിനെ നിയന്ത്രണ വിധേയമാക്കാവുന്നതാണ്.
ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നമുക്ക് ഇത്തരത്തതില്‍ തൈറോയ്ഡ് നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എപ്പോഴും നമ്മുടെ രക്തത്തിലെ ഷുഗറിന്റെ അളവിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിനവും ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ നമുക്ക് പല ഗുണങ്ങളും നേടി തരുന്നു. തൈറോയ്ഡ് പ്രതിസന്ധി മൂലം ഉണ്ടാവുന്ന പ്രശ്നങ്ങളെ എല്ലാം പ്രതിരോധിക്കുന്നതിന് ഇതിലൂടെ നമുക്ക് സാധിക്കുന്നു.

മോര് വെള്ളം
വേനല്‍ ചൂടിനെ ചെറുക്കാന്‍ ഏറ്റവും മികച്ചത് എന്ന് കണ്ണടച്ച് പറയാവുന്നതാണ് മോര് വെള്ളം. ഇത് നല്ലൊരു പ്രോബയോട്ടിക് പാനീയമാണ് എന്നതില്‍ സംശയം വേണ്ട. ഹൈപ്പോതൈറോയ്ഡിസം എന്ന പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് മോര് വെള്ളം എന്നതില്‍ തര്‍ക്കം വേണ്ട. ആരോഗ്യകരമായ ദഹനത്തിനും വയറ്റിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ച വേഗത്തിലാക്കുന്നതിനും സഹായിക്കുന്നു മോര് വെള്ളം. എല്ലാ ദിവസവും ഒരു ഗ്ലാസ്സ് കുടിച്ചാല്‍ ഏത് ക്ഷീണവും പമ്പ കടക്കുകയും ശരീരത്തിന് ഊര്‍ജ്ജം ലഭിക്കുകയും ചെയ്യുന്നു.

ബീറ്റ്റൂട്ട് കാരറ്റ് ജ്യൂസ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ് ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ് എന്നതില്‍ തര്‍ക്കമില്ല. കാരണം ഇവയില്‍ ധാരാളം ഫൈറ്റോന്യൂട്രിയന്റുകളും ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഫൈബര്‍ കലവറയായതിനാല്‍ അത് തൈറോയ്ഡ് എന്ന വില്ലനേയും അടക്കി നിര്‍ത്തുന്നു. ദിവസവും ഒരു ഗ്ലാസ്സ് ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ് ശീലമാക്കുന്നതിലൂടെ ആരോഗ്യം നിങ്ങളെ തേടി എത്തുന്നു. എല്ലാ വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ക്കും മികച്ചതാണ് ഈ മിശ്രിതം എന്നതില്‍ സംശയം വേണ്ട.

നട്സ് മില്‍ക്
നമ്മളില്‍ പലരും നട്സ് മില്‍ക്ക് കഴിക്കാന്‍ താല്‍പ്പര്യപ്പെടുന്നതാണ്. ചിലരില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നീര്‍ക്കെട്ട് എന്നിവ പാല് മാത്രം കുടിക്കുന്നതിലൂടെ ഉണ്ടാവുന്നു. എന്നാല്‍ സാധാരണ പാലിന് പകരം നട്സ് ഉപയോഗിച്ച് നമുക്ക് പാല് തയ്യാറാക്കാവുന്നതാണ്. കശുവണ്ടി, ബദാം എന്നിവയെല്ലാം മിക്സ് ചെയ്താണ് നട്സ് മില്‍ക്ക് തയ്യാറാക്കുന്നത്. ഇത് നിങ്ങളുടെ തൈറോയ്ഡിന് നിയന്ത്രിക്കുന്നു.
ഹെര്‍ബല്‍ ചായ
പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും അവസാന വാക്കാണ് ഹെര്‍ബല്‍ ചായ. ഇത് നിങ്ങളില്‍ തൈറോയ്ഡ് നിയന്ത്രിക്കുന്നതിനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. പ്രത്യേകിച്ച് ഹൈപ്പോതൈറോയ്ഡിസത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു ഹെര്‍ബല്‍ ചായ. ഇതിലുള്ള ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ തന്നെയാണ് ആരോഗ്യത്തെ സഹായിക്കുന്നു. കാപ്പിയും ചായയും ദിനവും കുടിക്കുന്നവര്‍ക്ക് ഈ ഹെര്‍ബല്‍ ടീ ശീലമാക്കാവുന്നതാണ്. പ്രത്യേകിച്ച് വെറും വയറ്റില്‍ കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
