Latest Updates
-
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
ഓരോ രോമകൂപത്തില്‍ നിന്ന് മരണം വരെ രക്തസ്രാവം: കടിയേറ്റാല്‍ മരണമുറപ്പിക്കാം
World Snake Day 2024: പാമ്പിന് വിഷം നമ്മുടെ ശരീരത്തെ എത്രത്തോളം ഗുരുതരമായി ബാധിക്കും എന്നത് നമുക്കെല്ലാവര്‍ക്കും അറിയാം. വിഷമുള്ളതാണെങ്കിലും വിഷമില്ലാത്തതാണെങ്കിലും പാമ്പ് കടിച്ച് കഴിഞ്ഞാല്‍ ഉണ്ടാവുന്ന ഭയമാണ് പലരേയും അപകടത്തിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ യഥാസമയം നടത്താത്ത ചികിത്സയും മരണത്തിലേക്ക് എത്തിക്കുന്നു. ഈ ലേഖനത്തില്‍ അതികഠിനമായ വിഷമുള്ള ബൂംസ്ലാങ് എന്ന പാമ്പിനെക്കുറിച്ചാണ് പറയുന്നത്.
കാര്യം കക്ഷി നമ്മുടെ നാട്ടില്‍ ഇല്ലെങ്കിലും ബൂംസ്ലാങ് പാമ്പ് എത്രത്തോളം അപകടകാരിയാണ് എന്ന് അറിഞ്ഞ് വെക്കുന്നത് നല്ലതാണ്. ആഫ്രിക്കന്‍ മരുഭൂമിയിലാണ് ബൂംസ്ലാങ് പാമ്പിനെ സാധാരണയായി കാണുന്നത്. കടിയേറ്റയുടനേ ചികിത്സിച്ചില്ലെങ്കില്‍ മരണമുറപ്പിക്കാവുന്ന ഒന്നാണ് ബൂംസ്ലാങ് പാമ്പ്. അത്രയേറെ അപകട സാധ്യതകളാണ് ഇത് വെളിവാക്കുന്നത്.

പാമ്പിനെ തിരിച്ചറിയാം
ഒട്ടേറെ പാമ്പ് വര്‍ഗ്ഗങ്ങള്‍ നമ്മുടെ ലോകത്തുണ്ട്. അതില്‍ നിന്ന് ബൂംസ്ലാങ് പാമ്പിനെ എപ്രകാരം തിരിച്ചറിയാം എന്ന് നോക്കാം. വലിയ കണ്ണുകളും മെലിഞ്ഞ ശരീരവും തന്നെയാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തില്‍ തിരിച്ചറിയാം. ഇതിന്റെ നീളം സാധാരണയായി 1 മുതല്‍ 1.6 മീറ്റര്‍ വരെയാണ്. നിറത്തിന്റെ കാര്യത്തിലും അല്പം വ്യത്യസ്തമാണ്. പച്ച മുതല്‍ തവിട്ട് നിറത്തിലുള്ളവയുണ്ട്. ഇത് ആവാസവ്യവസ്ഥക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് കണ്ടുപിടിക്കുക എന്നത് അല്പം അപകടകരമായ കാര്യമാണ്.
കാണപ്പെടുന്നത്
പലപ്പോഴും ബൂംസ്ലാങ് പാമ്പുകള്‍ ഭൂരിഭാഗവും തീരപ്രദേശങ്ങളിലെ കാടുകളിലാണ് കാണപ്പെടുന്നത്. പലപ്പോഴും മരങ്ങളിലാണ് ഇവയുണ്ടാവുന്നത്. ഒരു പാമ്പില്‍ ആണിനും പെണ്ണിനും വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പെണ്പാമ്പുകള് സാധാരണയായി തവിട്ട് നിറത്തിലാണ് കാണപ്പെടുന്നത്. ആണ് പാമ്പുകള്‍ പച്ചയും, മഞ്ഞയും, പിങ്കും ഉള്‍പ്പടെയുള്ള നിറത്തില്‍ കാണപ്പെടുന്നു. തലയുടെ വലിയൊരു ഭാഗം മുഴുവന്‍ കണ്ണുകളാണ്. കാണുമ്പോള്‍ തന്നെ ഒരു വശ്യ സൗന്ദര്യം നമുക്ക് മനസ്സിലാക്കാം. ഇവയുടെ കണ്ണുകള്‍ പച്ചനിറത്തിലുള്ളതാണ്.
നിരുപദ്രവകരം എന്ന ചിന്ത
വിഷമില്ലാത്ത പാമ്പാണ് എന്നാണ് ആദ്യ കാലങ്ങളില്‍ കരുതിയിരുന്നത്. എന്നാല്‍ ലോകപ്രശസ്ത ഹെര്‍പ്പറ്റോളജിസ്റ്റ് കാള്‍ പി. ഷ്മിഡ് ആണ് ഈ പാമ്പിന്റെ വഷത്തെക്കുറിച്ച് മനസ്സിലാക്കിയത്. 1957-ലാണ് ബൂംസ്ലാംഗ് ഷ്മിത്തിന്റെ തള്ളവിരലില്‍ കടിക്കുന്നത്. എന്നാല്‍ വിഷമില്ലാത്തതാണ് എന്ന ചിന്തയില്‍ ഇതിനെ അത്രത്തോളം ഗൗരവതരമായി കണക്കാക്കിയില്ല. എന്നാല്‍ അടുത്ത ദിവസം തന്നെ ശ്വാസതടസ്സവും സെറിബ്രല്‍ ഹെമറേജും മൂലം അദ്ദേഹം മരണപ്പെടുകയായിരുന്നു. പിന്നീടാണ് ഇത് എത്രത്തോളം അപകടകരവും മാരകവുമാണ് എന്ന് മനസ്സിലാക്കിയത്. മാത്രമല്ല ഇവയുടെ വിഷം ഒരു വ്യക്തിയില്‍ അപകടമുണ്ടാക്കാന്‍ അവ 170ഡിഗ്രിയില്‍ വായ തുറക്കേണ്ടതായി വരുന്നു.
പാമ്പിന് വിഷം ശരീരത്തില്‍ എത്തുന്നത്
ഈ പാമ്പിന് വിഷം ശരീരത്തില്‍ എത്തുന്നത് വഴി സംഭവിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം. പാമ്പിന് വിഷം ഹിമടോക്സിക് ആണ്. അതായത് ഈ വിഷം ശരീത്തില്‍ എത്തിയാല്‍ ഉടനേ അത് രക്തത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്ന പ്രക്രയയില്‍ തടസം സൃഷ്ടിക്കുകയും മറ്റ് അവയവങ്ങള്‍ പതുക്കേ പ്രവര്ത്തനരഹിതമാവുന്നതിന് കാരണമാകുന്നു. അതിന് ശേഷം കടിയേറ്റ വ്യക്തിക്ക് അതികഠിനമായ രീതിയില്‍ രക്തസ്രാവം സംഭവിക്കുകയും ചെയ്യുന്നു. ശരീരത്തിലെ ആന്തരാവയവങ്ങളില്‍ വരെ രക്തസ്രാവം സംഭവിക്കുകയും കടിയേറ്റ വ്യക്തിയുടെ ശരീരം നീലനിറമായി മാറുകയും ചെയ്യുന്നു. ചിലരില്‍ പെട്ടെന്ന് മരണം സംഭവിക്കുന്നു. എന്നാല്‍ ചിലരില്‍ അഞ്ച് ദിവസത്തിനുള്ളില്‍ മരണം സംഭവിക്കുന്നു. അതുകൊണ്ട് തന്നെ അടിയന്തര വൈദ്യസഹായം ആവശ്യമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
Image courtesy: Wikipedia



Click it and Unblock the Notifications