Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
പ്രായമാകുന്നവരില്‍ കണ്ടുവരുന്ന പ്രധാന രോഗം, തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം നിസ്സാരമല്ല
World Parkinson's Disease Day 2025: പ്രായമാകുമ്പോള്‍ മനുഷ്യന് രോഗങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഷുഗറും, കൊളസ്ട്രോളും മാത്രമല്ലാതെ, മനുഷ്യന്റെ തലച്ചോറിനെ പതിയെ ഇല്ലാതാക്കുന്ന ചില രോഗങ്ങളും കടന്നുകൂടാന്‍ ആരംഭിക്കും. അത്തരത്തില്‍ 60കള്‍ പിന്നിടുന്നതോടെ നമ്മളെ തേടി ത്തെുന്ന ഒരു പ്രധാന രോഗമാണ് പാര്ക്കിന്സണ് രോഗം.

ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ പ്രധാനമായും ബാധിക്കുന്ന രോഗമാണ് പാർക്കിൻസൺസ് രോഗം. തുടക്കത്തില്‍ ലക്ഷണങ്ങള്‍ നിസ്സാരമെന്ന് തോന്നാം. പേശികളില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെടാം. ചിലപ്പോള്‍ ബാലന്‍സ് ചെയ്യാന്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ, ചലനങ്ങളില്‍ പ്രശ്നങ്ങള്‍ എന്നിവയെല്ലാം തന്നെ പാര്ക്കിന്സണ് രോഗത്താല്‍ ഒരു രോഗിയില്‍ ലക്ഷണങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. ഇവ കൂടാതെ, മാനസികാരോഗ്യത്തെയും ഈ രോഗം കാര്യമായി ബാധിക്കുന്നു.
തലച്ചോറിനെ ബാധിക്കുന്നത് എങ്ങനെ?
തലച്ചോറിലെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു രോഗമാണ് പാർക്കിൻസൺസ്. സാധാരണ രീതിയില്‍ 60 വയസ്സ് കഴിഞ്ഞ വ്യക്തികളിലാണ് പാർക്കിൻസൺസ് രോഗം സാധാരണയായി കണ്ടുവരുന്നത്. വളരെ വിരളമായി 20 വയസ്സ് എത്തിയവരിലും പാർക്കിൻസൺസ് രോഗം കാണാറുണ്ട്. ഇന്നത്തെ കാലത്ത് പ്രായമാകുന്നവരില്‍ കണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളില്‍ ഒന്നുകൂടിയാണ് പാര്ക്കിന്സണ് രോഗം.
തലച്ചോറിലെ ചില നാഡീകോശങ്ങളെ തകരാറിലാക്കുന്നതുവഴി ശരീരചലനങ്ങളെ നിയന്ത്രിക്കുന്ന ഡോപാമിന്‍ എന്ന രാസവസ്തുവിന്റെ ഉല്പാദനം കുറയുന്നു. ഇതിലൂടെ ശാരീരിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ, തലച്ചോറിലേയ്ക്ക് ശരിയായ വിധത്തില്‍ സിഗ്നലുകള്‍ എത്താത്ത അവസ്ഥയും ഉണ്ടാകുന്നു. ഇതുമൂലം ഓര്‍മ്മക്കുറവ് സര്‍വ്വസാധാരണമാകുന്നു. മസ്തിഷ്ക കോശങ്ങളില്‍ നിന്നും ന്യൂറോണുകള്‍ ഇല്ലാതാകുന്നതിലേയ്ക്കും ഈ അവസ്ഥ സാവധാനത്തില്‍ ഒരു വ്യകതിയെ കൊണ്ടെത്തിക്കുന്നു.
ലക്ഷണങ്ങള്‍
പാർക്കിൻസൺസ് രോഗം ഉള്ള ഒരു വ്യക്തിയില്‍ അനവധി ലക്ഷണങ്ങള്‍ സര്‍വ്വസാധാരണയായി കണ്ടുവരുന്നു. ഇത്തരം വ്യക്തികളില്‍ വിറയല്‍ അമിതമായി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കാല്, കൈ എന്നിവിടങ്ങളില്‍ വിറയല്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. പകല്‍ സമയങ്ങളില്‍ ഈ വിറയല്‍ അനുഭവപ്പെടുകയും, എന്നാല്‍ ഉറങ്ങുമ്പോള്‍ വിറയല്‍ ഇല്ലാത്ത അവസ്ഥയും വരാം. അതുപോലെ, പേശികള്‍ വലിഞ്ഞ് മുറുകുന്ന അവസ്ഥ ഇത്തരം രോഗികളില്‍ അനുഭവപ്പെടാം. ഇവ കൂടാതെ, സ്വമേധയാ നടക്കാനോ, ചലിക്കാനോ സാധിക്കാത്ത അവസ്ഥയും, വിചാരിച്ച രീതിയില്‍ ശരീരത്തെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയും പാര്ക്കിന്സണ് രോഗികളില്‍ പ്രധാനമായും കണ്ടുവരുന്നു. കൂടാതെ, ശരിയായ വിധത്തില്‍ നടക്കാനും, ശരീരഘടന ശരിയായ വിധത്തില്‍ നിലനിര്‍ത്താനും ഈ രോഗികള്‍ക്ക് സാധിക്കുകയില്ല.
മറ്റു ലക്ഷണങ്ങള്‍
രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ രോഗികളില്‍ വിഷാദം അമിതമായിരിക്കും. അതുപോലെ, ഉത്കണ്ഠ പ്രശ്നങ്ങളും ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. മാനസികവും വൈകാരികവുമായ ആരോഗ്യ പ്രശ്നങ്ങളും ഇവര്‍ നേരിട്ടേക്കാം. അതുപോലെ, വിഴുങ്ങാനും ചവയ്ക്കാനും ഇവരില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്. സ്വയം ആഹാരങ്ങള്‍ ചവച്ചരച്ച് കഴിക്കാന്‍ ഇവരില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്. രോഗത്തിന്റെ അവസാന ഘട്ടത്തില്‍ സ്വന്തമായി ഉമിനീര് ഇറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടേയക്കാം.
ചില രോഗികളില്‍ സംസാര വൈകല്യം കണ്ടുവരാറുണ്ട്. വളരെ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നതും, പറയുന്ന കാര്യങ്ങള്‍ തിരിയാത്ത അവസ്ഥ, വളരെ വേഗത്തില്‍ സംസാരിക്കുക, അല്ലെങ്കില്‍ സാവധാനത്തില്‍ സംസാരിക്കുക എന്നിവയെല്ലാം ഉണ്ടായേക്കാം. ഇവ കൂടാതെ, മൂത്രാശയ പ്രശ്നങ്ങളും മലബന്ധ പ്രശ്നങ്ങളും ഇവരില്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ചര്‍മ്മ പ്രശ്നങ്ങളും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. മുഖത്ത് എണ്ണമയം വര്‍ദ്ധിക്കുന്നതാണ്. അതുപോലെ, ഉറക്കക്കുറവ് വര്‍ദ്ധിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. രാത്രിയില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ട്, പേടിസ്വപ്നം കാണുക, അതുപോലെ, പകല്‍ സമയത്ത് ഉറക്കം എന്നിവയെല്ലാം ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങളുടെ കൂടെ ഡിമെന്‍ഷ്യ പോലെയുള്ള ഓര്‍മ്മക്കുറവ് രോഗങ്ങളും ഈ രോഗികളില്‍ സര്‍വ്വസാധാരണമാണ്. ഓര്‍ത്തോസ്റ്റാറ്റിക് ഹൈപ്പോടെന്ഷന് അതായത്, ഒരു വ്യക്തി ഇരിക്കുന്ന സ്ഥാനത്ത് നിന്നോ, അല്ലെങ്കില്‍ കിടക്കുന്ന സ്ഥാനത്ത് നിന്നോ എഴുന്നേല്‍ക്കാത്ത സാധിക്കാത്ത അവസ്ഥ, അല്ലെങ്കില്‍ എഴുന്നേറ്റാല്‍ രക്തസമ്മര്‍ദ്ദത്തിലുണ്ടാകുന്ന വ്യതിയാനത്താല്‍ തലകറങ്ങുന്ന അവസ്ഥയാണ് ഇത്. കൂടാതെ, ഇവരില്‍ അമിതമായിട്ടുള്ള ക്ഷീണം ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications