World No Tobacco Day 2025: പുകവലി നിങ്ങളുടെ ശരീരത്തിനുള്‍വശത്തെ ഇഞ്ചിഞ്ചായി കൊല്ലുന്നതിങ്ങനെ

ഇന്ന് ലോക പുകയില വിരുദ്ധ ദിനം, ഇന്നത്തെ ദിവസം നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. നമുക്ക് ചുറ്റും നിരവധി പേരാണ് പുകവലിക്കുന്നവരും പുകയില ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരും. ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങള്‍ അറിഞ്ഞാലും ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അതുണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതം നിസ്സാരമല്ല എന്ന് നമ്മള്‍ മനസ്സിലാക്കണം. ബോധപൂര്‍വ്വമാണെങ്കിലും അല്ലെങ്കിലും പുകയിലയുടെ ഉപയോഗം നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ കൂടെയുള്ളവരിലും ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

പുകയില ഒരു വ്യക്തിയുടെ ശാരീരിക മാനസിക ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. പലപ്പോഴും പലരും വിചാരിക്കുന്നത് ഇത് വായയുടെ ആരോഗ്യത്തെ മാത്രമാണ് ബാധിക്കുന്നത് എന്നതാണ്. എന്നാല്‍ പലപ്പോഴും ആന്തരികാവയവങ്ങളെ മുഴുവനായി പ്രതിസന്ധിയിലാക്കുന്നതിന് പലപ്പോഴും പുകയി ഉത്പ്പന്നങ്ങള്‍ കാരണമാകുന്നു. ശ്വാസകോശം ഉള്‍പ്പടെയുള്ള ഭാഗങ്ങളെ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നതിന് പലപ്പോഴും പുകയില ഉത്പ്പന്നങ്ങള്‍ കാരണമാകുന്നു. എന്നാല്‍ ഇത് എപ്രകാരം നമ്മുടെ ശരീരത്തെ ബാധിക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. കൂടുതല്‍ അറിയാന്‍ വായിക്കൂ.

World No Tobacco Day 2025

തലച്ചോറിന് പ്രശ്‌നങ്ങള്‍
പലപ്പോഴും പുകയില ഉത്പ്പന്നങ്ങള്‍ ഉയര്‍ന്ന അളവില്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുള്ളതാണ്. ഇത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. നിങ്ങള്‍ പുകലിയ ഉപയോഗിക്കുന്ന വ്യക്തിയെങ്കില്‍ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന തരത്തിലേക്ക് ഇതിന്റെ പാര്‍ശ്വഫലം ഉണ്ടാവുന്നു. അതിന്റെ ഫലമായി സെറിബ്രല്‍ പാള്‍സി പോലുള്ള അപകടാവസ്ഥകള്‍ക്കുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം സാഹചര്യത്തില്‍ പുകയില ഉത്പ്പന്നങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് മാനസികാരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നു.

വായയുടെ ആരോഗ്യം
പുകവലി അല്ലെങ്കില്‍ പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം നിങ്ങളുടെ വായുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നു. ഏറ്റവും കൂടുതല്‍ ഇത് ബാധിക്കുന്നതും വായയെ തന്നെയാണ് എന്നതാണ് സത്യം. ഇത് ക്യാന്‍സര്‍, പല്ലുകളുടെ അനാരോഗ്യം, മോണരോഗം, രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നു. പലപ്പോഴും ഭക്ഷണം കഴിക്കുമ്പോള്‍ ചവയ്ക്കുന്നത് പോലും വേദനാജനകമായി മാറുന്നു. കൂടാതെ വായ്‌നാറ്റം പോലുള്ള പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. ഇതെല്ലാം പല്ല് നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാക്കും.

ഹൃദയാരോഗ്യം അവതാളത്തില്‍
ഇത്തരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം പലപ്പോഴും ഹൃദയാരോഗ്യത്തെ പോലും പ്രശ്‌നത്തിലാക്കുന്നു. രോഗാവസ്ഥയുള്ള വ്യക്തിയെങ്കില്‍ അത് ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുകയ കൂടാതെ ഇവയുടെ ഉപയോഗം നിങ്ങളുടെ ഹൃദയ ധമനികളെ ചുരുക്കുന്നു. കൂടാതെ ഇത് വഴി രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഹൃദയം തകരാറിലാവുമ്പോള്‍ അത് ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അപകടങ്ങളും പുകവലിക്കുന്നവരെ കാത്തിരിക്കുന്നു.

World No Tobacco Day 2025
Photo Credit: Wise Generated

ശ്വാസകോശ ആരോഗ്യം
പലപ്പോഴും ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയും നിങ്ങളിലുണ്ടാവുന്നു. ഇത് ഗുരുതരമായ പ്രത്യാഘാതവും ക്യാന്‍സര്‍ പോലുള്ള മാരകാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ശ്വാസകോശത്തിലെ കോശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിന്റെ ഫലമായി പലപ്പോഴും ടിബി, ആസ്ത്മ തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നു. അപകടാവസ്ഥയിലേക്ക് എത്തുന്നതിന് നിങ്ങള്‍ തന്നെ കാരണമാകുന്നു. ്അതുകൊണ്ട് ഇന്ന് തന്നെ പുകവലി ഉപേക്ഷിക്കൂ.

കരള്‍ പ്രശ്‌നങ്ങള്‍
പുകയിലയുടെ ഉപയോഗം കരള്‍ സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. പലപ്പോഴും ഫാറ്റി ലിവര്‍ പോലുള്ള രോഗാവസ്ഥകള്‍ നിങ്ങളെ പിടികൂടുന്നു. കൂടാതെ കരള്‍ രോഹം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയെല്ലാം തന്നെ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും എതെങ്കിലും രോഗാവസ്ഥയുള്ള വ്യക്തി ഇത്തരത്തില്‍ പുകയില ഉപയോഗിക്കുകയാണെങ്കില്‍ അത് കരളിന് അമിത സമ്മര്‍ദ്ദം ഉണ്ടാക്കുകയും ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ചര്‍മ്മത്തിന് ഹാനികരം
ശരീരത്തിന് അകത്ത് മാത്രമല്ല പുറത്തും ഇതേ പ്രശ്‌നങ്ങളുണ്ടാവുന്നു. പലപ്പോഴും ചര്‍മ്മത്തില്‍ വളരെ വേഗത്തില്‍ ചുളിവുകളും മറ്റും സംഭവിക്കും. ഇത് നിങ്ങളുടെ വാര്‍ദ്ധക്യ പ്രക്രിയയെ വളരെ വേഗത്തിലാക്കുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ആരോഗ്യം നശിക്കുന്നു. നാല്‍പ്പത് വയസ്സുള്ള വ്യക്തി പുകവലിക്കുന്ന ആളാണെങ്കില്‍ പലപ്പോഴും 70 വയസ്സിന് സമാനമായ ചര്‍മ്മമായിരിക്കും അയാള്‍ക്കുണ്ടാവുക. അത്രയധികം മാറ്റങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ പുകവലി ഉണ്ടാക്കുന്നു. സ്‌കിന്‍ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ളവയുടെ സാധ്യതയും വര്‍ദ്ധിപ്പിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Saturday, May 31, 2025, 8:30 [IST]
X
Desktop Bottom Promotion