Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
World Mental Health Day 2024: സ്ട്രെസ്സ് കുറയ്ക്കാൻ യോഗ മാത്രം പോര; ഈ ആഹാരങ്ങൾ പതിവാക്കാം
ഇന്ന് World Mental Health Day 2024. എത്ര പണം ഉണ്ടായാലും മനസ്സാമാധാനവും മാനസികാരോഗ്യവും ഇല്ലെങ്കിൽ ആ വ്യക്തിയുടെ ജീവിതം അർത്ഥവത്താവുകയില്ല. ഒരു വ്യക്തിയ്ക്ക് ജീവിതം ആസ്വദിക്കാൻ സാധിക്കണമെങ്കിൽ ആ വ്യക്തിയുടെ മാനസികാര്യം മികച്ചതായിരിക്കണം. എന്നാൽ, ഇന്ന് പലർക്കും ഇല്ലാതെ പോകുന്നതും ഈ മാനസികാരോഗ്യം തന്നെയാണ്.

അമിതമായിട്ടുള്ള ജോലി ഭാരവും, സ്ട്രെസ്സും, ടെൻഷനും മനുഷ്യനെ കാർന്ന് തിന്നാൽ തുടങ്ങിയതോടെ പലരുടെയും ഉറക്കം നഷ്ടപ്പെടുന്നു. ഇത് മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. ഈ സ്ട്രെസ്സും ഉറക്കകുറവും അകറ്റി, മാനസികാരോഗ്യം മെച്ചപ്പെടുത്താൻ വ്യായാമം മാത്രം പോര. നമ്മൾ കഴിക്കുന്ന ആഹാരത്തിലും കുറച്ച് ശ്രദ്ധവേണം. പ്രത്യേകിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ആഹാരങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
മഞ്ഞൾ
നമ്മൾ ആഹാരത്തിൽ ചേർക്കുന്ന മഞ്ഞളിൽ കർക്യുമിൻ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കും. കൂടാതെ, അമിതമായിട്ടുള്ള ഉത്കണ്ഠ പ്രശ്നങ്ങൾ ഇല്ലാതാക്കാനും മഞ്ഞൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ, മഞ്ഞളിൽ ആൻ്‍റിഓക്സിഡന്റ്സും ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലുണ്ടാകുന്ന വീക്കം കുറയ്ക്കുന്നു. അതുപോലെ, ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാനും സഹായിക്കുന്നുണ്ട്. അതിനാൽ ഒരു ഗ്രാം കർക്യുമിൻ ലഭിക്കുന്ന വിധത്തിൽ ദിവസേന മഞ്ഞൾ കഴിക്കുക. ഇത് സ്ട്രെസ്സ് കുറയ്ക്കും. നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും.
ഡാർക്ക് ചോക്ലേറ്റ്
എപികാറ്റേച്ചിൻ, കറ്റേച്ചിൻ എന്നിങ്ങനെ അറിയപ്പെടുന്ന ഫ്ലേവനോയ്ഡുകളാൽ സമ്പന്നമാണ് ഡാർക്ക് ചോക്ലേറ്റ്. ഇത് നല്ലൊരു ആന്റിഓക്സിഡന്റാണ്. അതിനാൽ തന്നെ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച്, തലച്ചോറിലേയ്ക്കുള്ള രക്തോട്ടം വർദ്ധിപ്പിക്കുന്നു. ഇത് തലച്ചോറിലേയ്ക്കും, ഞരമ്പുകളിലേയ്ക്കും ഓക്സിഡൻ കൃത്യമായി എത്തുന്നതിന് സഹായിക്കുന്നു. ഇത് തലച്ചോറിന്റഎ ആരോഗ്യം നിലനർത്താൻ സഹായിക്കും.
ദിവസേന ഒന്ന് അല്ലെങ്കിൽ 1.5 ഔൺസ് ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ ഇത് അമിതമായിട്ടുള്ള ഉത്കണ്ഠ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ, മൂഡ് വ്യതിയാനം ഇല്ലാതാക്കാനും ഡാർക്ക് ചേക്ലേറ്റ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് സ്ട്രെസ്സ് കുറയ്ക്കാനും വളരെയധികം സഹായിക്കും.
ഗ്രീൻ ടീ
സ്ട്രെസ്സ് ഹോർമോൺ ആയ കോർട്ടിസോൾ കുറയ്ക്കാൻ ഗ്രീൻ ടീ പതിവാക്കുന്നത് വളരെ നല്ലതാണ്. ഗ്രീൻ ടീയിൽ അമിനോ ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അമിതമായിട്ടുള്ള ഉത്കണ്ഠ കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കും. അതുപോലെ, സ്ട്രെസ്സ് കുറയ്ക്കാനും ഗ്രീൻ ടീ പതിവാക്കുന്നത് വളരെ നല്ലതാണ്.
മുട്ട
മുട്ട പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മുട്ടയിൽ ട്രിപ്റ്റഫൻ എന്ന ന്യൂറോട്രാസ്മിറ്റർ അടങ്ങിയിരിക്കുന്നു. ഇത് അമിതമായിട്ടുള്ള ഉത്കണ്ഠ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്. അതുപോലെ, സ്ട്രെസ്സ് കുറയ്ക്കാനും, മാനസികാരോഗ്യം മെച്ചപ്പെടുത്താനും മുട്ട പതിവാക്കുന്നത് വളരെ നല്ലതാണ്.
ബദാം
എന്നും മൂന്ന് അല്ലെങ്കിൽ നാല് ബദാം വീതം കഴിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. കാരണം, ബദാമിൻ വിറ്റമിൻ ഇ, ഹെൽത്തി ഫാറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനം കൃത്യമായി നടക്കുന്നതിന് സഹായിക്കും. ഇത് ഉത്കണ്ഠ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഇത് സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications