World Liver Day 2025: മദ്യപാനം മാത്രമല്ല അറിയാതെ കരളിനെ കൊല്ലുന്ന ശീലങ്ങളില്‍ ഇവയും

World Liver Day: ഇന്ന് ലോക കരള്‍ ദിനം, ഈ ദിനത്തില്‍ നമ്മളില്‍ പലരും വളരെയധികം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ഇന്നത്തെ കാലത്ത് കരള്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍ മദ്യപാനം മാത്രമാണ് അതിനുള്ള കാരണം എന്ന തെറ്റിദ്ധാരണ ഒഴിവാക്കണം. കരള്‍ തകരാറുകള്‍ ഏറ്റവും ഗുരുതരമായ രോഗാവസ്ഥകളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല കൃത്യമായ സമയത്ത് പരിഹരിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്കും ചിലപ്പോള്‍ മരണത്തിലേക്കും എത്തിച്ചേക്കാം. അത്രയധികം ഗുരുതര പ്രത്യാഘാതങ്ങളാണ് കരള്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നത്.

എന്നാല്‍ പലപ്പോഴും ശ്രദ്ധേയമായ പ്രകടമായ ലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ രോഗാവസ്ഥ നിങ്ങളെ പിടികൂടാം. ഇത്തരം അവസ്ഥകള്‍ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. പലപ്പോഴും മദ്യത്തിന്റെ ഉപയോഗം തന്നെയാണ് രോഗാവസ്ഥകളെ വഷളാക്കുന്നതും. ഇത് അറിയപ്പെടുന്ന കാരണമാണെങ്കിലും അറിയപ്പെടാത്ത ചില കാരണങ്ങളും രോഗാവസ്ഥകളെ ഗുരുതരമാക്കുന്നുണ്ട്. അത് എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

World Liver Day 2025

ധാരാളം പഞ്ചസാര കഴിക്കുന്നത്
മധുരം ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ഇത് അമിതവണ്ണത്തിനും പ്രമേഹത്തിനും മാത്രമല്ല കാരണമാകുന്നത്. ഇത് കരളിന് കേടുപപാടുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയിലേക്കും നിങ്ങളെ എത്തിക്കുന്നു. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്ന അവസ്ഥയിലേക്ക് എത്തുന്നതിന് ഉള്ള സാധ്യതയുണ്ട്. അത് മാത്രമല്ല നോണ്‍-ആല്‍ക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് അല്ലെങ്കില്‍ NASH പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് തന്നെ അമിതമായി മധുരം കഴിക്കുന്നവരെങ്കില്‍ അല്‍പമൊന്ന് ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും മധുരപലഹാരങ്ങളിലും പാനീയങ്ങളിലും കാണപ്പെടുന്ന ഫ്രക്ടോസ് കരളാണ് പ്രോസസ്സ് ചെയ്ത് മാറ്റുന്നത്. ഇത് അമിതമാവുമ്പോള്‍ അത് കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിലേക്ക് നയിക്കുന്നു എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ഉയര്‍ന്ന കൊളസ്‌ട്രോള്‍
ഇന്നത്തെ കാലത്തെ ജീവിത ശൈലി രോഗങ്ങളില്‍ മുന്നിലാണ് പലപ്പോഴും കൊളസ്‌ട്രോള്‍. അത് കൂടുതല്‍ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവക്കൊപ്പം പലരും ചേര്‍ത്ത് വായിക്കുന്നതാണ് കൊളസ്‌ട്രോളും. എന്നാല്‍ നിയന്ത്രണാതീതമായ കൊളസ്‌ട്രോളിന്റെ അളവ് കരളിന്റെ ആരോഗ്യത്തേയും പ്രതിസന്ധിയില്‍ ആക്കുന്നു. അതിനെ നിയന്ത്രിക്കുന്നതിനും കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി അമിതമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി ധാരാളം പഴങ്ങളും പച്ചക്കറികളും പ്രോട്ടീനും എല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

മരുന്നുകള്‍
പലരും ചോക്ലേറ്റ് കഴിക്കുന്നത് പോലെ മരുന്ന് കഴിക്കുന്നവരാണ് എന്നതാണ് സത്യം. ചെറിയൊരു വേദനയ്ക്കും ഡോക്ടറുടെ നിര്‍ദ്ദേശമോ കുറിപ്പടിയോ ഇല്ലാതെ മരുന്ന് കഴിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ചില മരുന്നുകള്‍ കരളിന്റെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും മദ്യപിക്കുന്നവരില്‍ ഇത്തരം ഒരു ശീലം ഉണ്ടെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ സ്വയം ചികിത്സ ഒഴിവാക്കി എപ്പോഴും ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം.

ഓട്ടോ ഇമ്മ്യൂണ്‍ രോഗം
നിങ്ങള്‍ക്ക് ചില ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുണ്ടെങ്കില്‍, അത് കരള്‍ പ്രതിസന്ധികൡലേക്ക് എത്തിച്ചേക്കാം. പലപ്പോഴും നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം കരളിലെ കോശങ്ങളെ തന്നെ പ്രതിസന്ധിയിലാക്കുകയും അത് കരള്‍ രോഗം മറ്റ് കേടുപാടുകള്‍ എന്നിവയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ തുടക്കത്തിലേ മനസ്സിലാക്കി ചികിത്സിച്ചില്ലെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നു. കൃത്യമായി രോഗനിര്‍ണയം നടത്തുക എന്നതാണ് ആദ്യത്തെ കാര്യം.

ആവര്‍ത്തിച്ചുള്ള അണുബാധകള്‍
ആവര്‍ത്തിച്ചുള്ള വൈറല്‍ അണുബാധകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതിനെ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും കരള്‍ തകരാറിന് കാരണമാകും.പ്രത്യേകിച്ച്, ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ തുടങ്ങിയ വൈറസുകള്‍ മൂലമുണ്ടാകുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്ന രോഗാവസ്ഥ വളരെ പെട്ടെന്നാണ് കരളിനെ ബാധിക്കുന്നത്. ഇത് നിങ്ങളില്‍ ഇത് കരള്‍ വീക്കം, കരളിന് കേടുപാടുകള്‍ എന്നിവയിലേക്ക് നയിക്കുന്നു. ഇത് കൂടാതെ മറ്റ് ചില വൈറല്‍ അണുബാധകളും കരളിന്റെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും. അതുകൊണ്ട് തന്നെ കരുതലോടെ വേണം ഓരോ ചുവടും ആരോഗ്യത്തിന്റെ കാര്യത്തില്‍ മു്ന്നോട്ട് വെക്കുന്നതിന്.

Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Saturday, April 19, 2025, 10:29 [IST]
X
Desktop Bottom Promotion