Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
കരളിനെ സ്വയം കൊല്ലിക്കുന്ന അവസ്ഥ; മാനസിക സമ്മര്‍ദ്ദം സര്‍വ്വസാധാരണമെന്ന് കരുതണ്ട, കാരണങ്ങള്‍ നോക്കാം
World Liver Day 2025: നമ്മളുടെ ശരീരം ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ കരളിന്റെ പ്രവര്‍ത്തനം ആരോഗ്യകരമായിരിക്കണം. കരള്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് രക്തത്തില്‍ നിന്നും മാലിന്യങ്ങള്‍ ശുദ്ധീകരിക്കുകയുള്ളൂ. കൂടാതെ, നമ്മള് കഴിക്കുന്ന ആഹാരത്തില്‍ നിന്നും പോഷകങ്ങള്‍ ശരിയായ വിധത്തില്‍ നമ്മുടെ ശരീരത്തിലേയ്ക്ക് എത്തണമെങ്കില്‍ കരളിന്റെ പ്രവര്‍ത്തനം ആരോഗ്യകരം തന്നെയായിരിക്കണം.

എന്നാല്‍, നമ്മള് ശരിയായ വിധത്തില്‍ ആഹാരം കഴിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ക്ക് നിരന്തരം മാനസിക പിരിമുറുക്കം, മാനസിക സമ്മര്‍ദ്ദം എന്നിവ അനുഭവപ്പെടാറുണ്ടെങ്കില്‍ അവ കരളിനെ സാവധാനത്തില്‍ ഞെരുക്കുന്നതാണ്. കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. കരള്‍ രോഗങ്ങള്‍ വരാനും കാരണമാകുന്നു. എങ്ങനെയെന്ന് നോക്കാം.
എന്താണ് മാനസിക സമ്മര്‍ദ്ദം?
മാനസികപരമായി ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന അവസ്ഥയാണ് മാനസിക സമ്മര്‍ദ്ദം. ചെറിയ കാരണങ്ങള്‍ക്ക് പോലും ടെന്‍ഷന്‍ അടിക്കുന്നത്, അമിതമായി മറ്റുള്ളവരെ പേടിക്കുന്നത്, നിരന്തരം ഓരോ കാര്യങ്ങള്‍ ചിന്തിച്ച് കൂട്ടുന്നതുമെല്ലാം ഒരു വ്യക്തിയെ സാവധാനത്തില്‍ മാനസിക സമ്മര്‍ദ്ദത്തിലേയ്ക്ക് നയിക്കുന്നു.
മാനസിക സമ്മര്‍ദ്ദം ഒരിക്കലും നല്ല കാര്യമല്ല. ശരീരത്തിനെ സാവധാനത്തില്‍ രോഗങ്ങള്‍ക്ക് അടിമയാക്കുന്ന മാനസികാവസ്ഥകൂടിയാണ്. പ്രത്യേകിച്ച്, കരളിനെ ഇല്ലാതാക്കാനും മാനസിക സമ്മര്‍ദ്ദം ഒരു കാരണമാകുന്നുണ്ട് എന്നതാണ് വസ്തുത.
മാനസിക സമ്മര്‍ദ്ദം കരളിനെ ബാധിക്കുന്നത് എങ്ങനെ?
നിരന്തരം ഒരു വ്യക്തി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണെങ്കില്‍, ആ വ്യക്തിയില്‍ പ്രകൃതിദത്തമായി തന്നെ കരളിനെ കൊല്ലുന്ന കോശങ്ങള്‍ വളരുന്നു. കരളിലെ ആരോഗ്യകരമായ കോശങ്ങള്‍ ഇല്ലാതാക്കാനും കരള്‍ രോഗങ്ങള്‍ വരാനുമുള്ള സാധ്യത ഈ വ്യക്തിയില്‍ വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ കരള്‍ രോഗമുള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍, കരള്‍ രോഗം വര്‍ദ്ധിക്കാനും ഇവ കാരണമാകുന്നു. കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് രോഗപ്രതിരോധശഏഷിയെ ബാധിക്കുന്നു. സാവധാനത്തില്‍ മറ്റുപല അസുഖങ്ങളും ഈ വ്യക്തിയില്‍ ഉടലെടുക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
മാനസിക സമ്മര്‍ദ്ദം എങ്ങനെ കണ്ടെത്താം
ഒരു വ്യക്തി നിരന്തരം മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെങ്കില്‍, ആവ വ്യക്തി ചെറിയ കാര്യങ്ങള്‍ക്ക് പോലും ദേഷ്യപ്പെടാം. ഈര്‍ഷ്യ പ്രകടിപ്പിക്കാം. വികാരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ ഇവര്‍ക്കുതന്നെ അനുഭവപ്പെടാം. അതുപോലെ, മനസ്സിന് ഒരു സമാധാനവും ലഭിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. അമിതമായിട്ടുള്ള ക്ഷീണം, വിട്ടുമാറാത്ത തലവേദന, മനംപെരട്ടല്, മലബന്ധപ്രശ്നങ്ങള്‍, ദഹന പ്രശ്നങ്ങള്‍, നെഞ്ചുവേദന, ഉറക്കക്കുറവ്, ശാരീരിക ബന്ധത്തിനോടുള്ള താല്പര്യക്കുറവ്, പല്ലുകള്‍ കൂട്ടികടിക്കുന്ന സ്വഭാവം എന്നിവയെല്ലാം തന്നെ ഒരു വ്യക്തിയിലെ മാനസിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണ്‍.
മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ചെയ്യേണ്ടത്
കരളിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കേണ്ടത് വളരെ അനിവാര്യമാണ്. പ്രത്യേകിച്ച്, യോഗ, മെഡിറ്റേഷന്‍ എന്നീ വ്യായാമ മുറകള്‍ അഭ്യാസിക്കുന്നത് നല്ലതാണ്. മനസസ്സറിഞ്ഞ് ആഹാരം കഴിക്കുക. ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ ശീലിക്കുക. നല്ലതുപോലെ വെള്ളം കുടിക്കുക. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കാനും ശ്രദ്ധിക്കുക. ഒട്ടും നിയന്ത്രണ വിധേമല്ല എന്നുണ്ടെങ്കില്‍, ഒരു ഡോക്ടറുടെ സഹായം തേടുന്നതും നല്ലതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
