Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
World Kidney Day 2025: വൃക്കയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലോ? അറിയേണ്ടതെല്ലാം
ഇന്ന് ലോക വൃക്ക ദിനം, എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത്. വൃക്കകളെക്കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നമ്മളെ ബോധ്യപ്പെടുത്തുന്ന ഒരു ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും കൃത്യമായ അവബോധം ഇല്ലാത്തതാണ് പല ആരോഗ്യ പ്രശ്നങ്ങളുടേയും അടിസ്ഥാനം. നിങ്ങളുടെ വൃക്കകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതില്‍ വൃക്ക വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അതുകൊണ്ട് തന്നെ പെട്ടെന്ന് രോഗാവസ്ഥകളും അനാരോഗ്യവും പിടികൂടുന്നതിന് കാരണമാകുകയും ചെയ്യും. വൃക്കരോഗികള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്താണ് അതിന്റെ കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ തരത്തിലുള്ള പരിശോധനകള്‍ നടത്തണം എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ഈ കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തതാണ് രോഗാവസ്ഥ വഷളാക്കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പരിശോധന ആരിലെല്ലാം?
നിങ്ങളുടെ വൃക്കകള്‍ രണ്ടും പ്രവര്‍ത്തന ക്ഷമമാണോ എന്നത് ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. ഇന്നത്തെ കാലത്ത് വൃക്കരോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ രോഗസാധ്യതയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക എന്നതാണ് ആദ്യത്തെ കാര്യം. ലക്ഷണങ്ങള്‍ പലതും പ്രകടമാവാതെയായിരിക്കും രോഗാവസ്ഥ ശരീരത്തില്‍ മൂര്‍ച്ഛിക്കുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് കൃത്യമായ പരിശോധന തന്നെയാണ് ആദ്യത്തെ കാര്യം.
പ്രമേഹ രോഗികള്‍
നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍ നിങ്ങള്‍ക്ക് വൃക്ക രോഗം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രമേഹം മാത്രമല്ല ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇതിന് പിന്നിലെ പ്രധാന കാരണം തന്നെയാണ്. ഇവ രണ്ടും പതിയേ നിങ്ങളുടെ വൃക്കകളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. പലപ്പോഴും രോഗാവസ്ഥയുടെ തുടക്കത്തില്‍ യാതൊരു വിധത്തിലുള്ള പ്രകടമായ ലക്ഷണങ്ങളും പുറത്തേക്ക് വരുന്നില്ല. എന്നാല്‍ കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇത് മനസ്സിലാക്കാന്‍ സാധിക്കുന്നു.
പാരമ്പര്യം പ്രധാനം
പാരമ്പര്യമായി വൃക്ക രോഗാവസ്ഥയുണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ രോഗമുണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പതിവായി നടത്തുന്ന പരിശോധനയിലൂടെ മാത്രമേ രോഗാവസ്ഥ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം പ്രകടമാവാത്ത ലക്ഷണങ്ങള്‍ രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നതിന് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ഹൃദ്രോഗവും പക്ഷാഘാതവും ഒരു ഘടകം
ഹൃദ്രോഗസാധ്യതയുള്ളവരില് പലപ്പോഴും വൃക്കകളുടെ പ്രവര്‍ത്തന ക്ഷമത കുറയുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട്തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. ശരീരത്തിലേക്ക് വേണ്ട രക്തം പമ്പ് ചെയ്ത് എത്തിക്കുന്നതില്‍ ഹൃദയം പരാജയപ്പെടുമ്പോള്‍ അത് വൃക്കകളുടെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇവരില്‍ വൃക്കരോഗം വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
പ്രായം ഒരു ഘടകം
വൃക്കരോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രായം ഒരു പ്രധാന ഘടകം തന്നെയാണ്. പലപ്പോഴും അതിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല എന്നതാണ് സത്യം. വൃക്കരോഗത്തിന്റെ സങ്കീര്‍ണത വര്‍ദ്ധിപ്പിക്കുന്നത് പലപ്പോഴും അറുപതിന് ശേഷമാണ്. ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെച്ച് ഇടക്കിടക്ക് പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം ലക്ഷണങ്ങള്‍ പ്രകടമാക്കാത്തിടത്തോളം രോഗാവസ്ഥകള്‍ ഗുരുതരമായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതെല്ലാം തന്നെ പ്രതികൂലാവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.
അമിതവണ്ണം
അമിതവണ്ണമുള്ള വ്യക്തികളെങ്കില്‍ ഇവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇവരില്‍ മെറ്റബോളിസത്തിലെ ഏറ്റക്കുറച്ചിലുകള്‍ മറ്റ് രോഗാവസ്ഥകള്‍ ജീവിത ശൈലി രോഗങ്ങള്‍ എന്നിവക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട്തന്നെ ഇത് പലപ്പോഴും നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. അത് ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതാണ് സത്യം. ഇവരും ഇടക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തുന്നതിന് ശ്രദ്ധിക്കണം.
മൂത്രത്തില്‍ കല്ല്
പലരും പ്രയാസപ്പെടുന്ന രോഗാവസ്ഥകളില്‍ ഒന്നാണ് വൃക്കയിലെ കല്ല് അഥവാ കിഡ്നി സ്റ്റോണ്‍. ഇത് ഗുരുതരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതോടൊപ്പം തന്നെ അണുബാധകളും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇതും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍
പലപ്പോഴും എന്തെങ്കിലും തരത്തിലുള്ള മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്ന വ്യക്തികളെങ്കില്‍ അവരും ശ്രദ്ധിക്കണം. തലവേദന വന്നാലും പനി വന്നാലും സ്വയം ചികിത്സ നടത്തുന്നവരും ശ്രദ്ധിക്കണം. കാരണം ഇതെല്ലാം വൃക്കകളുടെ ആരോഗ്യത്തെ തടസ്സത്തിലാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇടക്ക് നടത്തുന്ന പതിവ് പരിശോധനയിലൂടെ രോഗാവസ്ഥയെ തിരിച്ചറിയുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications