Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
World Hepatitis Day 2024: മഞ്ഞപ്പിത്തം കൂടുതല്‍ മഴക്കാലത്ത്, വരാതിരിക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണം
മഴക്കാലത്ത് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് പിടിപെടാനുള്ള സാധ്യത വളരെ അധികമാണ്. ജലജന്യ രോഗാണുക്കള്‍ കൂടുതലായി പെരുകുകയും എളുപ്പത്തില്‍ പകരുകയും ചെയ്യുന്നത് കൊണ്ടാണിത്. കനത്ത മഴയും വെള്ളക്കെട്ടുകളും കാരണം കുടിവെള്ളത്തില്‍ ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ കലരാറുണ്ട്. അതിനാല്‍ ശുചിത്വക്കുറവ്, വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യം കലരുന്നത് തുടങ്ങി കാരണങ്ങളാല്‍ മഴക്കാലത്ത് മഞ്ഞപ്പിത്തം പിടിപെടാനും പടരാനുമുള്ള സാധ്യത കൂടുതലാണ്.

രോഗഭീഷണി കുറയ്ക്കുന്നതിനായി ശുചിത്വം പാലിക്കാന്‍ വളരെയധികം ശ്രദ്ധിക്കുക. കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുക. വ്യക്തിശുചിത്വം പാലിക്കുക. മഞ്ഞപ്പിത്തത്തിനെതിരെ വാക്സിന് എടുക്കുന്നതും നല്ലതാണ്. മഴക്കാലത്ത് മഞ്ഞപ്പിത്തം വരാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കാമെന്ന് നോക്കാം.
കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക
മഴക്കാലത്ത്, വെള്ളം മലിനമാകുന്നത് സാധാരണമാണ്. അത് മഞ്ഞപ്പിത്ത സാധ്യത വര്‍ധിപ്പിക്കും. തിളപ്പിച്ചതും ഫില്റ്റല് ചെയ്തതുമായ വെള്ളം മാത്രം കുടിക്കുക. ഉറവിടം അറിയാത്ത വെള്ളം കുടിക്കാതിരിക്കാന്‍ ശ്രമിക്കുക. യാത്ര ചെയ്യുമ്പോഴും കുടിവെള്ളം കയ്യില്‍ കരുതുക.
ശുചിത്വം പാലിക്കുക
ഹെപ്പറ്റൈറ്റിസ് പ്രതിരോധിക്കുന്നതില്‍ കൈകളുടെ ശുചിത്വം വളരെ പ്രധാനമാണ്. പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ തടയുന്നതില്‍. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ സോപ്പ് ഇട്ട് കഴുകുക. ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകളില്‍ രോഗാണുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരുമായി ഇടപഴകിയതിന് ശേഷവും കൈ സോപ്പിട്ട് കഴുകുക.
ശുചിത്വമുള്ള ഭക്ഷണം മാത്രം കഴിക്കുക
തട്ടുകടകളില്‍ നിന്നും മറ്റും ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് വേവിക്കാത്തതും പച്ചയായതുമായ ഭക്ഷണങ്ങള്‍. കാരണം തുറസ്സായ അന്തരീക്ഷത്തില്‍ ഇവയില്‍ രോഗാണുക്കള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. പാകം ചെയ്തയുടനുള്ള ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകി തൊലി കളഞ്ഞ് കഴിക്കുക.
വാക്സിന് എടുക്കുക
ചില തരം ഹൈപ്പറ്റൈറ്റിസുകള്ക്കെതിരെ വാക്സിനുകള്‍ ഫലപ്രദമാണ്. ആരോഗ്യവിദഗ്ധരുമായി ആലോചിച്ചതിന് ശേഷം ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്കെതിരെയുള്ള വാക്സിനുകള്‍ (പ്രതിരോധ കുത്തിവെപ്പ്) എടുക്കുക. പ്രത്യേകിച്ച് രോഗസാധ്യത കൂടിയ സ്ഥലങ്ങളില്‍ വസിക്കുന്ന ആളുകള്‍.
വെള്ളക്കെട്ടുകളില്‍ നിന്ന് ഒഴിഞ്ഞ്നില്ക്കുക
മഴക്കാലത്ത് വെള്ളക്കെട്ടുകളില്‍ ഹെപ്പറ്റൈറ്റിസ് വൈറസുകള്‍ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് വെള്ളക്കെട്ടുകളില്‍ ചവിട്ടുകയോ കുളിക്കുകയോ ചെയ്യാതിരിക്കുക. ഇനി അഥവാ അത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അതിനുശേഷം ശരീരം നന്നായി സോപ്പിട്ട് കഴുകുക. മുറിവുകള്‍ ഉണ്ടെങ്കില്‍ സോപ്പിട്ട് കഴുകി, കീടാണുമുക്തമാക്കുക.
കൃത്യമായ മാലിന്യനിര്‍മാര്‍ജ്ജനം
മനുഷ്യവിസര്‍ജ്യം ഉള്‍പ്പടെ മാലിന്യങ്ങള്‍ കൃത്യമായി നിര്‍മാര്‍ജ്ജനം ചെയ്യുക. മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കുന്നതില്‍ ഇത് വളരെ പ്രധാനമാണ്. അഴുക്കുചാലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. മാലിന്യനിര്‍മാര്‍ജ്ജനം ശരിയായി നടക്കാത്ത ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക. തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടക്കുന്ന സ്ഥലങ്ങളില്‍ പോകാതിരിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
