Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഹൈപ്പർതൈറോയ്ഡിസം ഹൃദ്‌രോഗത്തിന് കാരണമോ?
ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് തൈറോയ്ഡ്. സ്ത്രീകളിലും പുരുഷന്മാരിലും തൈറോയ്ഡ് രോഗങ്ങൾ കണ്ടുവരുന്നുണ്ട്. തൈറോയ്ഡ് രോഗം രണ്ട് തരത്തിലാണ് ഉള്ളത്. ഹൈപ്പർ തൈറോയ്ഡിസവും ഹൈപ്പോ തൈറോയ്ഡിസവും. ഇതിൽ ഹൈപ്പർ തൈറോയ്ഡിസം ഉള്ളവരിൽ ഹൃദ്‌രോഗങ്ങൾ വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്.

ഹൈപ്പർ തൈറോയ്ഡിസം വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്? ഇത് ഹൃദ്‌രോഗത്തിലേയ്ക്ക് നയിക്കുന്നത് എപ്പോൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്ന് നോക്കാം.
എന്താണ് ഹൈപ്പർ തൈറോയ്ഡിസം?
നമ്മുടെ കഴുത്തിൽ ഒരു ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഈ തൈറോയ്ഡ് ഗ്രന്ഥി തൈറോയ്ഡ് ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നു. ഈ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകളാണ് ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഊർജം ഏത് വിധത്തിൽ വിനിയോഗിക്കണം എന്ന് നിയന്ത്രിക്കുന്നത്.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുകയും, ഹോർമോൺ ഉൽപാദനം കുറയുകയും ചെയ്യുമ്പോഴാണ് ഹൈപ്പോതൈറോയ്ഡിസം ഉണ്ടാകുന്നത്. എന്നാൽ മറിച്ച്, തൈറോയ്ഡ് ഗ്രന്ഥി അമിതമായി തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം.
ലക്ഷണങ്ങൾ
ഹൈപ്പർ തൈറോയ്ഡിസം വന്നാൽ ശരീരം നമുക്ക് കാണിച്ചു തരുന്ന ചില ലക്ഷണങ്ങളുണ്ട്. എത്ര കഴിച്ചാലും ശരീരഭാരം വർദ്ധിക്കാതിരിക്കുക, ഇടയ്ക്കിടയ്ക്ക് വിശപ്പ്, ശ്വാസിക്കാനുള്ള ബുദ്ധിമുട്ട്, ക്രമാതീതമായ ഹൃദയമിടിപ്പ്, അമിതമായി ചൂട് അനുഭവപ്പെടുന്നത്, ഉറങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം തന്നെ ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങളാണ്.
ഹൃദ്‌രോഗത്തിലേയ്ക്ക് നയിക്കുന്നത് എപ്പോൾ?
ഹൈപ്പർ തൈറോയ്ഡിസം ഉള്ളവർ കൃത്യമായി രോഗം കണ്ടുപിടിക്കാതിരിക്കുകയും, ഇതിന് ചികിത്സിക്കാതിരിക്കുകയും ചെയ്യുന്നത് ഹൃദയത്തിന്റെ ആരേഗ്യത്തിന് നല്ലതല്ല എന്നാണ് ഹാർവാർഡ് മെഡിക്കൽ സ്കൂൾ പ്രസിദ്ധീകരിച്ച 'ഹൈപ്പർതൈറോയ്ഡിസം ആന്റ് യുവർ ഹാർട്ട്' എന്ന ലേഖനത്തിൽ പറയുന്നത്. ഇത് ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിപ്പിക്കുന്നു. അതുപോലെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവ രണ്ടും ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല.
നിലവിൽ ഹൃദ്‌രോഗമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ നെഞ്ചിൽ വേദന അനുഭവപ്പെടാനും ഇത് കാരണമാകും. കാരണം, ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നത് ഹൃദയത്തിലേയ്ക്കുള്ള രക്തോട്ടം വർദ്ധിപ്പിക്കുന്നു. ഹൃദയധമനികളിൽ ബ്ലോക്ക് ഉണ്ടെങ്കിൽ രക്തം കൃത്യമായി കടന്ന് പോകാതിരിക്കുകയും, ഇത് നെഞ്ചിൽ വേദന അനുഭവപ്പെടുന്നതിലേയ്ക്കും നയിക്കും.
അമിതമായി രക്തം ഹൃദയത്തിലേയ്ക്ക് എത്തുന്നത്, ഹൃദയമിടിപ്പ് വർദ്ധിക്കുന്നതും ഹൃദയത്തിന് അമിതമായി ഭാരം നൽകുന്നു. കൂടുതൽ പ്രവർത്തിക്കാൻ നിർബന്ധിക്കുന്നു. ഇത് ചിലപ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുന്നു. ഹൃദയം കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ ശരീരത്തിലേയ്ക്ക് ആവശ്യമായ രക്തം ലഭിക്കാതിരിക്കുന്നതിനും കാരണമാകുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഹൈപ്പർ തൈറോയ്ഡിസത്തിന്റെതായ ലക്ഷണങ്ങൾ ശരീരത്തിൽ കണ്ടാൽ ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. അതുപോലെ, ഡോക്ടർ നിർദ്ദേശിക്കുന്ന അളവിൽ കൃത്യമായ മരുന്നും ഡയറ്റും പിന്തുടരുക. ഇടയ്ക്ക് പരിശോധന നടത്തുന്നതും നല്ലതാണ്. അതിനനുസരിച്ച് മരുന്നിന്റെ ഡോസിലും മാറ്റം വരുത്തുക. നല്ല ചിട്ടയായ ജീവിതരീതി പിന്തുടരുക. വ്യായാമം ചെയ്യുക. ഇത്രയും കാര്യങ്ങൾ കൃത്യമായി ചെയ്താൽ ഹൈപ്പർ തൈറോയ്ഡ് നിങ്ങൾക്ക് നിയന്ത്രിച്ച് നിർത്താൻ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
