Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഹൃദയസ്തംഭനവും ഹൃദയാഘാതവും ഒന്നല്ല ഡോ. രാജീവ് എബ്രഹാം
ഹൃദയസ്തംഭനം വന്ന് ഒരാൾ മരിച്ചു, അല്ലെങ്കിൽ ഹൃദയാഘാതം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നെല്ലാം നമ്മൾ കേട്ടിരിക്കും. എന്നാൽ ഇവ എന്താണെന്നും ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും പലർക്കും അറിയാൻ സാധ്യത കുറവാണ്.

ഇവ വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, ഏതാണ് കൂടുതൽ അപകടകാരി? ഇന്ന് കുഴഞ്ഞ് വീണ് മരണങ്ങൾക്കെല്ലാം ഏറ്റവും കൂടുതൽ കാരണമാകുന്നത് ഏത് രോഗാവസ്ഥയാണ്. ഇതിനെക്കുറിച്ച് വിശദീകരിക്കുകയാണ് പാലാ മാർസ്ലീവാ മെഡിസിറ്റിയിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. രാജീവ് എബ്രഹാം.
ഹൃദയാഘാതം
ഹൃദയത്തിലെ രക്തധമനികളിൽ ഉണ്ടാകുന്ന ബ്ലോക്ക് മൂലം രക്തം കൃത്യമായി ഹൃദയത്തിലേയ്ക്ക് പമ്പ് ചെയ്യാതിരിക്കുകയും, ഓക്സിജൻ കൃത്യമായി ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയാഘാതം ഉണ്ടാകുമ്പോൾ നെഞ്ചുവേദന, ശ്വാസതടസ്സം, ഷോൾഡർ, കൈ, കഴുത്ത് എന്നീ ഭാഗങ്ങളിൽ വേദനകൾ എന്നിവ ലക്ഷണങ്ങളായി ഉണ്ടായേക്കാം. കൃത്യമായി ചികിത്സിക്കാതിരുന്നാൽ മരണത്തിലേയ്ക്ക് നയിക്കും.
ഹൃദയസ്തംഭനം
ഹൃദയം മിടിക്കുന്നത് പെട്ടെന്ന് നിലയ്ക്കുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. ഹൃദയസ്തംഭനം മൂലം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് രക്തം പമ്പ് ചെയ്യാതിരിക്കുന്നു. തന്മൂലം, ആ വ്യക്തി കുഴഞ്ഞ് വീഴുന്നു. കൃത്യസമയത്ത് സിപിആർ നൽകിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം. ഹൃദയസ്തംഭനം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഹൃദയാഘാതം തന്നെയാണ്. അതുപോലെ, ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യതിയാനങ്ങൾ, കാർഡിയോമയോപതീസ്, ജന്മനാ ഉള്ള ഹൃദ്രോഗങ്ങൾ, പാരമ്പര്യമായി അല്ലെങ്കിൽ ജന്മനാ ഉള്ള ഇസിജി വ്യതിയാനങ്ങൾ, ഹൃദയത്തിന്റെ വാൽവിലുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെല്ലാം ഹൃദയസ്തംഭനത്തിലേയ്ക്ക് നയിക്കുന്ന കാരണങ്ങളാണ്.
ഒഴിവാക്കാൻ ചെയ്യേണ്ടത്
കുടുംബത്തിൽ ആരെങ്കിലും കുഴഞ്ഞുവീണ് മരണപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്കും വരാൻ സാധ്യതയുണ്ടോ എന്ന് ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തി മനസ്സിലാക്കാവുന്നതാണ്. അതുപോലെ, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവരാണ് നിങ്ങളെങ്കിൽ കൃത്യമായ ചികിത്സ തുടരേണ്ടത് അനിവാര്യമാണ്. ഇസിജി, എക്കോ, ട്രെഡ്മിൽ പരിശോധനകളിലൂടെ നിങ്ങൾക്ക് ഹൃദ്രോഗങ്ങൾ ഉണ്ടെങ്കിൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
സിപിആർ
ഒരു വ്യക്തിയ്ക്ക് ഹൃദയാഘാതം, അല്ലെങ്കിൽ ഹൃദയസ്തംഭനം സംഭവിച്ചാൽ ഉടനെ സിപിആർ കൊടുക്കുക. ഹൃദയസ്തംഭനം സംഭവിച്ചാൽ രോഗി കുഴഞ്ഞ് വീഴും. ഈ സമയത്ത് സിപിആർ കൊടുക്കേണ്ടത് അനിവാര്യമാണ്. ഇതിനായി രോഗിയെ പരന്ന പ്രതലത്തിൽ കിടത്തുക. രോഗി നിങ്ങളോട് പ്രതികരിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണം. ഇതിനായി രോഗിയെ മൂന്ന് വട്ടം തട്ടി ആർ യു ഓക്കെ എന്ന് ചോദിക്കുക. രോഗി തിരിച്ച് പ്രതികരിച്ചാൽ, ഹൃദയസ്തംഭനം ആകാനുള്ള സാധ്യത കുറവാണ്. മറിച്ച് രോഗി പ്രതികരിക്കുന്നില്ലെങ്കിൽ ഹൃദയസ്തംഭനമാകാനുള്ള സാധ്യത കൂടുതലാണ്. ഉടനെ പൾസ് നോക്കുക. പൾസ് ഇല്ലെങ്കിൽ ചെസ്റ്റ് കംപ്രഷൻ കൊടുക്കുക. രോഗി പ്രതികരിക്കുന്നതുവരെ ഇത് തുടരുക. എത്രയും വേഗം ആമ്പുലൻസ് വിളിച്ച് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുക. രോഗി ആശുപത്രിയിൽ എത്തുന്നത് വരെ ജീവൻ നിലനിൽക്കാൻ സിപിആർ നൽകുന്നതിലൂടെ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
