Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ലോക പ്രമേഹ ദിനം 2024: മധുരം കഴിച്ചാല്‍ പ്രമേഹം വരുമോ? അറിയാം സത്യാവസ്ഥ
ഇന്ന് ലോക പ്രമേഹ ദിനം. ഇന്ന് ലോക ജനതയെ മൊത്തത്തിലെടുത്താല്‍, അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കാണപ്പെടുന്ന ഒരു ക്രോണിക് ഡിസീസാണ് പ്രമേഹം. പണ്ട് കാലത്ത് പ്രായമായവരില്‍ മാത്രമായിരുന്നു ഇത് കണ്ടുവന്നിരുന്നെങ്കില്, ഇന്ന് 30 വയസ്സിനുള്ളില്‍ പ്രമേഹമുള്ള ചെറുപ്പക്കാര്‍ വര്‍ദ്ധിക്കുകയാണ്.

ഓരോ വര്‍ഷം കഴിയുംതോറും പ്രമേഹ രോഗികള്‍ വര്‍ദ്ധിക്കുന്നു. അതിനൊത്ത് പ്രമേഹത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും വര്‍ദ്ധിക്കുകയാണ്. ആ മിഥ്യാധാരണകള്‍ എന്തെല്ലാമെന്നും, അതിന്റെ സത്യാവസ്ഥകള്‍ എന്തെന്നും നോക്കാം.
മധുരം കഴിച്ചാല്‍ പ്രമേഹം
അയ്യോ! അമിതമായി മധുരം കഴിക്കല്ലേ! പ്രമേഹം വരും എന്ന ഭയം പലരിലും ഉണ്ട്. എന്നാല്‍, മധുരം കഴിക്കുന്നത് മാത്രമാണോ പ്രമേഹത്തിന് കാണം? അമേരിക്കന്‍ ഡയബറ്റ്സ് അസ്സോസിയേഷന് പറയുന്നത് പ്രകാരം, മധുരം കഴിക്കുന്നത് മാത്രമല്ല പ്രമേഹത്തിന് കാരണമാകുന്നത്. ജനിതകപുരമായിട്ടുള്ള വ്യതിയാനങ്ങള്‍, പാരമ്പര്യം, അമിതവണ്ണം, അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം, പ്രായം, തെറ്റായ ജീവിതരീതികള്‍ എന്നിവയെല്ലം തന്നെ പ്രമേഹത്തിലേയ്ക്ക് നയിക്കുന്ന വസ്തുതകളാണ്.
കാര്‍ബോഹൈഡ്രേറ്റ് പ്രശ്നക്കാരന്‍
അമിതമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കഴിക്കുന്നത് പ്രമേഹത്തിലേയ്ക്ക് നയിക്കുന്ന പ്രധാനഘടകമായി പലരും കരുതുന്നുണ്ട്. എന്നാല്‍, പ്രമേഹരോഗികള്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരം കഴിക്കാന്‍ പാടില്ല എന്നത് തെറ്റാണ്. കഴിക്കാം. പക്ഷേ, എത്രത്തോളം കഴിക്കുന്നു എങ്ങനെ കഴിക്കുന്നു എന്നതിനനുസരിച്ചാണ് നിങ്ങള്‍ക്ക് പ്രമേഹം കൂടുന്നതും കുറയുന്നതും.
പഴങ്ങള്‍ കഴിക്കാന്‍ പാടില്ല
പ്രമേഹമുള്ള പലരും പഴങ്ങള്‍ കഴിക്കാന്‍ മടിക്കുന്നത് കാണാം. എന്നാല്‍, മിതമായ അളവില്‍ പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ചില പഠനങ്ങള്‍ പ്രകാരം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പഴങ്ങള്‍ സഹായിക്കുന്നതായി പറയപ്പെടുന്നു. കാരണം, പഴങ്ങളില്‍ മധുരം മാത്രമല്ല, നാരുകളും, പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്.
മരുന്ന് കഴിച്ചാല്‍ എന്തും കഴിക്കാം
പലരും പ്രമേഹത്തിന് മധുരം കഴിക്കുന്നതിനാല്‍ എല്ലാ ആഹാരവും ഇഷ്ടം പോലെ കഴിക്കാം എന്ന ചിന്തയുണ്ട്. ഇത് തെറ്റാണ്. മരുന്നിന്റെ കൂടെ, കൃത്യമായ ഡയറ്റും, ജീവിതരീതികളും പിന്തുടരേണ്ടത് അിവാര്യമാണ്. എന്നാല്‍ മാത്രമേ, പ്രമേഹത്തെ നിയന്ത്രിച്ച് നിലനിര്‍ത്താന്‍ സാധിക്കൂ.
അമിതവണ്ണം
അമിതവണ്ണം ഉള്ളവര്‍ക്കാണ് പ്രമേഹം വരിക. മെലിഞ്ഞിരുന്നാല്‍ പ്രമേഹം വരാനുള്ള സാധ്യത വളരെ കുറവാണ് എന്ന് ചിന്തിക്കുന്നവരും ഉണ്ട്. ഇത് തെറ്റാണ്. അമിതവണ്ണം ഉള്ളവര്‍ക്ക് സാധ്യത ഉണ്ടെങ്കിലും എല്ലാവര്ക്കും വരണമെന്നില്ല. പാരമ്പര്യം, തെറ്റായ ജീവിതശൈലി എന്നിവ മൂലം മെലിഞ്ഞിരിക്കുന്നവരിലും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
