Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഇന്നത്തെ കാലത്ത് സ്ത്രീകളില്‍ കാന്‍സര്‍ വർദ്ധിക്കുന്നത് ഇക്കാരണങ്ങളാൽ
ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാന്‍സര്‍ രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടാണ് ഒരു വ്യക്തിയില്‍ കാന്‍സര്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകുന്ന കാന്‍സറിന്റെ മൂലകാരണങ്ങളും വ്യത്യസ്തമാകാനുള്ള സാധ്യത വളരെയധികമാണ്. ഇത്തരത്തില്‍ സ്ത്രീകളെ മാത്രം നോക്കിയാല്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മുതല്‍, ജീവിതശൈലി വരെ കാന്‍സര്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. സ്ത്രീകളില്‍ കാന്‍സര്‍ വരുന്നതിനു പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ജീവിതശൈലി
കാന്‍സര്‍ വരുന്നതിനു പിന്നിലെ പ്രധാന കാരണങ്ങൡ ഒന്ന് നമ്മുടെ ജീവിതശൈലിയിലെ പ്രശ്നങ്ങള്‍ തന്നെയാണ്. തെറ്റായ രീതിയിലുള്ള ആഹാരവും വ്യായാമക്കുറവുമെല്ലാം ഒരു വ്യക്തിയെ അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു. അമിതഭാരം സ്തനം,അണ്ഡാശയം, വന്‍കുടല്‍ എന്നീ അവയവങ്ങളില്‍ കാന്‍സര്‍ വാരനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, അമിതവണ്ണം ശരീരത്തില്‍ അമിതമായിട്ടുള്ള കൊഴുപ്പ് അടിയുന്നതിലേയ്ക്കും, വിട്ടുമാറാത്ത വീക്കം, ഇന്‍സുലിന്‍ റഎസിസ്റ്റന്സ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. ഇവയെല്ലാം തന്നെ കാന്‍സറിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
ഇവ കൂടാതെ, ദിവസേന വ്യായാമം ചെയ്യാതിരിക്കുന്നതും ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇന്ന് സ്ത്രീകളില്‍ വര്‍ദ്ധിച്ചുവരുന്ന പുകവലി ശീലം മറ്റൊരു വില്ലനാണ്. അമിതമായി പുകവലിക്കുന്നത് ശ്വാസകോശം, ഗര്‍ഭാശയം, സ്തനം എന്നിവിടങ്ങളില്‍ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, പഴം പച്ചക്കറികള്‍ ശരിയായ വിധത്തില്‍ ആഹാരത്തില്‍ ചേര്‍ക്കാത്തതും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.
ഹോര്‍മോണ്‍
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. ആര്‍ത്തവവിരാമം അടുക്കുമ്പോള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച്, സ്തനാര്ഡബുദം, അണ്ഡാശയാര്‍ബുദം എന്നിവയ്ക്കുള്ള സാധ്യതകള്‍ ഇവ വര്‍ദ്ധിപ്പിക്കുന്നു.
ഇവ കൂടാതെ, വളരെ ചെറിയ പ്രായത്തില്‍ ആര്‍ത്തവം ആരംഭിക്കുന്നതും സ്ത്രീകള്‍ക്ക് നല്ലതല്ല. ഇത് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കാരണം, ശരീരം കൂടുതല്‍ കാലം ഇസ്ട്രജനുമായി എക്സ്പോസ് ആവുന്നത് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുപോലെ, ആര്‍ത്തവ വിരാമം വൈകുന്നതും ഈസ്ട്രജന്റെ സാന്നിധ്യം ദീര്‍ഘകാലം ശരീരത്തില്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇതും കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
പാരമ്പര്യം
പാരമ്പര്യമായി ലഭിക്കുന്ന ഒരു അസുഖമാണ് കാന്‍സര്‍. BRCA1, BRCA2 എന്നീ ജീനുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പാരമ്പര്യമായി കാന്‍സര്‍ ശരീരത്തില്‍ എത്തുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍, കുടുംബത്തില്‍ ആർക്കെങ്കിലും കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ സാധ്യത സ്വന്തം ശരീരത്തില്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.
മറ്റു ഘടകങ്ങള്‍
അമിതമായി റേഡിയേഷന് അടിക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കാരണം, റേഡിയേഷന് കോശങ്ങളിലെ ഡിഎന്‍എ നശിപ്പിക്കുന്നു. ഇത് ചിലപ്പോള്‍ കോശങ്ങളുടെ നിയന്ത്രണമില്ലാത്ത വളര്‍ച്ചയ്ക്ക് കാരണമായേക്കാം. ഇവ പിന്നീട് കാന്‍സറാകാനുള്ള സാധ്യതയും കൂടുതലാണ്.
ഇവ കൂടാതെ, അമിതമായി കീടനാശിനികള്‍ ശരീരത്തില്‍ എത്തുന്നതും, വായുമലിനീകരണവുമെല്ലാം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇവ കൂടാതെ, ഹ്യൂമന്‍ പാപ്പിലോമ വൈറസ് ശരീരത്തില്‍ എത്തുന്നത് ഗര്‍ഭാശയ കാന്‍സറിന് കാരണമാകും. കൂടാതെ, ഹൈപ്പറ്റൈറ്റിസ് ബി ഉള്ളവരിലും കാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
