Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
World Cancer Day 2025: പ്രായമാകല്‍ കാന്‍സര്‍ സാധ്യത കൂട്ടുമോ ഇതാ ഉത്തരം
World Cancer Day: മറ്റൊരു ലോക കാന്‍സര്‍ ദിനം കൂടി കടന്നുപോയി. കാന്‍സറിനെ കുറിച്ചുള്ള അവബോധവും കൂടുതല്‍ അറിവുകളും സാധാരണക്കാരിലേക്ക് എത്തുക എന്നതാണ് കാന്‍സര്‍ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഈ സാഹചര്യത്തില്‍ മിക്കയാളുകള്‍ക്കും ഉള്ള ഒരു പ്രധാന ചോദ്യത്തിന് ഉത്തരം അറിയേണ്ടതുണ്ട്. പ്രായമാകല്‍ കാന്‍സര്‍ സാധ്യത കൂട്ടുമോ എന്നതാണത്. ഇതുമായി ബന്ധപ്പെട്ട് പൂനെയിലെ സഹ്യാദ്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഷോണ നാഗ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങള്‍ വിലയിരുത്താം.

പ്രായമാകലും ഒരു ഘടകമാണ്
പ്രായമാകല്‍ കൊണ്ട് ശരീരത്തിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് കോശതലത്തിലുള്ള ഘടനാപരമായ മാറ്റങ്ങളും തന്മാത്രാ തലത്തിലുള്ള പ്രവര്‍ത്തനങ്ങളിലുള്ള മാറ്റങ്ങളും വളരെ പ്രധാനമാണ്. പ്രായമായവരില്‍ ഈ മാറ്റങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും കാന്‍സര്‍ വന്നാല്‍ ചികിത്സയെയും ഫലപ്രാപ്തിയെയും ബാധിക്കുകയും ചെയ്യും.
എന്താണ് ബന്ധം
ജൈവിക പ്രക്രിയകള്‍
പ്രായമാകുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു. കോശങ്ങളുടെ പ്രവര്‍ത്തനത്തിലും പ്രായത്തിലുമുള്ള വ്യത്യാസം കാരണം കോശങ്ങള്‍ വിഘടിക്കുന്നത് നിലയ്ക്കുകയും എന്നാല്‍ നശിക്കാതിരിക്കുകയും ചെയ്യും. ഈ കോശങ്ങളില്‍ നിന്നും വീക്കത്തിന് കാരണമാകുന്ന ചില വസ്തുക്കള്‍ പുറത്തുവരുന്നു. ഇത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഒരു കാര്യമാണ്. അതേസമയം തന്നെ ഡിഎന്‍എയുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള ശരീരത്തിന്റെ ശേഷി ദുര്‍ബലപ്പെടുകയും കോശ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്ന തരത്തില്‍ ജനിതക വ്യതിയാനങ്ങള്‍ സംഭവിക്കുകയും അത് ചില ഘട്ടങ്ങളില്‍ കാന്‍സറിന് കാരണമാകുകയും ചെയ്യുന്നു.
ജനിതക ഘടകങ്ങള്‍
ചിലയാളുകളില്‍ ജന്മനാ തന്നെ കാന്‍സര്‍ സാധ്യതയുള്ള ജീനുകള്‍ ഉണ്ടായിരിക്കും. അവര്‍ക്ക് പ്രായമാകുമ്പോള്‍ പാരിസ്ഥിതിമായ മറ്റ് ഘടകങ്ങളും അവരുടെ ജനിതക ഘടനങ്ങളും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
പ്രായമാകുമ്പോള്‍ ഈസ്ട്രജന്, ടെസ്റ്റോസ്റ്റിറോണ്‍ അടക്കം ശരീരത്തിലെ ഹോര്‍മോണുകളുടെ അളവുകളിലും മാറ്റമുണ്ടാകും. ഇത് സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് അര്‍ബുദം അടക്കം ചില തരത്തിലുള്ള കാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും.
ടെലിമിയര്‍ ചുരുങ്ങുന്നത്
നമ്മുടെ ക്രോമസോമുകളുടെ അറ്റത്ത് കാണപ്പെടുന്ന സംരക്ഷിത അഗ്രമാണ് ടെലിമിയറുകള്. ശരീരത്തിലെ ഓരോ കോശത്തിലും ക്രോമസോമുകളും ടെലിമിയറുകളും ഉണ്ട്. ഓരോ തതവണയും കോശവിഭജനം നടക്കുമ്പോള്‍ ടെലിമിയറിന്റെ വലുപ്പത്തില്‍ നേരിയ വ്യത്യാസം ഉണ്ടാകുന്നു. ഇത് ക്രോമസോമുകള്‍ക്ക് സംരക്ഷണം ഒരുക്കാനുള്ള കഴിവിനെയും ബാധിക്കും. ഇതുമൂലം കോശങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ അവയ്ക്ക് ജീര്ണ്ണതയുണ്ടാകുകയോ ചെയ്യും. അതിലൂടെ ചിലപ്പോള്‍ അവയുടെ വിഘടനം നടക്കാതിരിക്കുകയും അതേ സമയം അവ നശിക്കാതിരിക്കുകയും ചെയ്യും. ഈ പഴയ കോശങ്ങള്‍ കാന്‍സറിന് കാരണമാകും.
കാര്യക്ഷമത കുറയുന്നത്
പ്രായമാകുമ്പോള്‍ ഓട്ടോഫാഗി എന്ന പ്രകിയയില്‍ കോശങ്ങളുടെ കാര്യക്ഷമത കുറയും. പ്രവര്‍ത്തനരഹിതമായ ഭാഗങ്ങളും പ്രോട്ടീനും നീക്കം ചെയ്യുന്ന പ്രക്രിയയാണിത്. ഈ പ്രക്രിയ ശരിയായി നടക്കാതിരിക്കുമ്പോള്‍ കോശങ്ങളില്‍ അവശിഷ്ടങ്ങള്‍ അടിയുകയും അതുമൂലം ഡിഎന്‍എയ്ക്ക് തകരാറ് സംഭവിക്കുകയും ചെയ്യും. കാലക്രമേണ ഇത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും.
പാരിസ്ഥിതിക ഘടകങ്ങള്‍
ജീവിതത്തിലുടനീളം ശരീരത്തിന് ദോഷം ചെയ്യുന്ന പുകയില ഉപയോഗിക്കുന്നത്, അള്‍ട്രാവലയറ്റ് റേഡിയേഷന് ഏല്‍ക്കുന്നത്, മലിനീകരണം എന്നിവയെല്ലാം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. പ്രായം കൂടുമ്പോള്‍ ഇവ കൊണ്ടുണ്ടാകുന്ന ദോഷങ്ങള്‍ ഇല്ലാതാക്കാനുള്ള ശരീരതത്തിന്റെ ശേഷി കുറയും. അതുമൂലം കോശങ്ങള്‍ക്ക് പലതരത്തിലുള്ള അപാകതകള്‍ ഉണ്ടാകും. അത് കാന്‍സറിലേക്ക് നയിക്കും.
പരിഹാരങ്ങള്‍
ജീവിതശൈലി മാറ്റം
കാന്‍സറിന് കാരണമാകുന്ന ദിനചര്യകള്‍ ഒഴിവാക്കി ജീവിതശൈലി ആരോഗ്യകരമായി പുനഃക്രമീകരിക്കുക. അനാരോഗ്യ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കുകയും പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുകയും ചെയ്യുക. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക. മതിയായ വ്യായാമം ചെയ്ത് ശരീരം ഫിറ്റ് ആക്കി വെക്കുക. അമിതഭാരം നിയന്ത്രിക്കുക. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക.
രോഗസാധ്യത തള്ളിക്കളയാതിരിക്കുക
എനിക്ക് കാന്‍സര്‍ വരില്ലെന്ന ചിന്ത മാറ്റുക. അടിക്കടി പപരിശോധനകള്‍ നടത്തുക. തുടക്കത്തിലേ രോഗം കണ്ടെത്തുന്നത് ചികിത്സ കൂടുതല്‍ ഫലപ്രദമാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
