Latest Updates
-
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
എച്ച്.ഐ.വിയും എയ്ഡ്സും ഒന്നോ, രോഗം, കാരണം, ആയുര്‍ദൈര്‍ഘ്യം: ഡോ. ജയസൂര്യ
ഇന്ന് ലോക എയ്ഡ്സ് ദിനം, ഈ ദിനത്തില്‍ നാം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ ഒന്നുമല്ലാതാക്കി തീര്‍ക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ് എയ്ഡ്സ്. അതിന് കാരണക്കാരനാവുന്ന വൈറസാണ് എച്ച് ഐ വി വൈറസ്. എന്നാല്‍ എയ്ഡ്സും എച്ച് ഐ വിയും ഒന്നാണോ? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം, രോഗാവസ്ഥ എപ്രകാരം തിരിച്ചറിയാം, എന്തൊക്കെ പരിശോധനകള്‍ നടത്താം, രോഗബാധിതനായ ഒരു വ്യക്തിയുടെ ആയുര്‍ദൈര്‍ഘ്യം എന്ത് എന്നതിനെക്കുറിച്ചെല്ലാം ഡോ. ജയസൂര്യ MBBS,MD (General Medicine) ലോക എയ്ഡ്സ് ദിനത്തില്‍ മലയാളം ബോള്‍ഡ്സ്കൈയോട് സംസാരിക്കുന്നു.

മിഥ്യാധാരണകള്‍
ഇന്ന് നമ്മുടെ സമൂഹത്തില്‍ ധാരാളം മിഥ്യാധാരണകള്‍ രോഗത്തെക്കുറിച്ചും രോഗത്തിന്റെ പകര്‍ച്ചയെക്കുറിച്ചും നിലനില്ക്കുന്നു. അതിന്റെ സത്യവസ്ഥകള്‍ എന്താണെന്നും, അവ എന്തൊക്കെയാണെന്നും വായിക്കാം. ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്ന് വൈറസാണ് AIDS എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നത്. സത്യത്തില്‍ AIDS എന്നത് ഒരുപാട് രോഗങ്ങളുടെ ഒരു കൂട്ടമാണ്. രോഗം നമ്മളെ ബാധിച്ച് കഴിയുമ്പോള്‍ അത് നമ്മുടെ പ്രതിരോധ ശേഷി കുറക്കുന്നു. അത് മറ്റ് രോഗങ്ങള്‍ ബാധിക്കാന്‍ ഇടയാവുന്നു. ഇത് രോഗാവസ്ഥ ഗുരുതരമാക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കേണ്ടത് ഇതെല്ലാം?
രോഗം മൂര്‍ച്ഛിക്കാതിരിക്കുന്നതിനും ആരോഗ്യത്തോടെ തുടരുന്നതിനും എച്ച്ഐവി വൈറസിനെ നിയന്ത്രിച്ച് നിര്‍ത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിന് വേണ്ടിയുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കുക. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് എച്ച് ഐ വി രോഗാണുവിന്റെ വിഭജനം ശരീരത്തില്‍ നിയന്ത്രിക്കുക എന്നതാണ് ചികിത്സയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.
്
അകറ്റി നിര്‍ത്തുന്ന സാഹചര്യം
രോഗാവസ്ഥ ബാധിച്ചവരെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പോലും അകറ്റി നിര്‍ത്തുന്ന അവസ്ഥ സമൂഹത്തില്‍ കാണാന്‍ സാധിക്കും. അറിവില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണം. ഒന്ന് ചേര്‍ന്നിരുന്നാലോ ഒന്ന് കെട്ടിപ്പിടിച്ചാലോ ഒപ്പമിരുന്ന് ആഹാരം കഴിച്ചാലോ രോഗാം പകരും എന്ന മിഥ്യാധാരണയാണ് പലര്‍ക്കും ഉള്ളത്. എന്നാല്‍ അത് വളരെ തെറ്റായിട്ടുള്ള ഒരു ധാരണയാണെന്നാണ് ഡോക്ടര്‍ പങ്ക് വെക്കുന്നത്.
രോഗം പകരുന്നത്
രോഗം ബാധിച്ച ഒരു വ്യക്തിയുടെ ശരീര സ്രവങ്ങളില്‍ നിന്നാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഈ അസുഖം പകരുന്നത്. കൂടാതെ തന്നെ എച്ച്ഐവി ബാധിച്ച രോഗിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്പ്പെടുന്നതിലൂടേയും രോഗം പകരാം. അത് മാത്രമല്ല എച്ച് ഐ വി ബാധിച്ച അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് പകരുന്നതിനുള്ള സാധ്യതയും ഉണ്ട്. എലിസ, വെസ്റ്റേണ്‍ ബ്ലോട്ട് എന്നീ ടെസ്റ്റുകളാണ് രോഗം തിരിച്ചറിയുന്നതിനായി നടത്തേണ്ടത്.
ആയുര്‍ദൈര്‍ഘ്യം തിരിച്ചറിയാം?
എച്ച്ഐവി എന്ന രോഗാവസ്ഥ നമ്മളെ ബാധിച്ച് കഴിഞ്ഞാല്‍ അത് പതിയെ പതിയേ ശരീരത്തില്‍ വിഭജിക്കാന്‍ തുടങ്ങുന്നു. കൂടാതെ ഇത് രോഗപ്രതിരോധ ശേഷിയെ നശിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്യുന്നു. എന്നാല്‍ രോഗാവസ്ഥ നേരത്തെ കണ്ടെത്തുകയും അതിന് വേണ്ട ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ സാധാരണ ഒരു വ്യക്തി ജീവിക്കുന്ന കാലം വരെ എച്ച്ഐവി ബാധിതനായ ഒരു വ്യക്തിക്കും ജീവിക്കാന്‍ സാധിക്കും. കാരണം കൃത്യമായ ചികിത്സ എടുക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications