Latest Updates
-
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത്
2025 അവസാനിക്കുമ്പോള്‍ സ്ത്രീകളെ ഏറ്റവും കൂടുതല്‍ അലട്ടിയത് ഇക്കാര്യങ്ങള്‍
പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. അതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും കരുതിയിരിക്കേണ്ടതുമായ ചില കാര്യങ്ങളും ഉണ്ട്. പുതുവര്‍ഷം എപ്പോഴും സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നതാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചത് അല്ലെങ്കില്‍ പലപ്പോഴും നേരിട്ട് കൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും. അതില്‍ നിങ്ങളുടേത് ഏതാണെന്ന് കണ്ടെത്താന്‍ പലരും ആഗ്രഹിക്കുന്നുണ്ടാവും.
പലപ്പോഴും ഏത് പ്രായത്തിലുള്ള സ്ത്രീകളിലും ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളും നേരിടുന്നു. എന്നാല്‍ അവ എന്തൊക്കെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. പലപ്പോഴും ഈ വര്‍ഷത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മാനസികാരോഗ്യവും സമ്മര്‍ദ്ദവും
നിങ്ങളില്‍ മാനസികാരോഗ്യവും സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്ന സാഹചര്യങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടാവും. അത് മാത്രമല്ല തിരക്കേറിയ ജീവിതശൈലി, അല്ലെങ്കില്‍ ജോലിയിലെ സമ്മര്‍ദ്ദം, വ്യക്തിപരമായ ഉത്തരവാദിത്വങ്ങള്‍ എന്നിവയാണ് പലപ്പോഴും നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കുന്നത്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി യോഗ, മെഡിറ്റേഷന്‍ എന്നിവയെല്ലാം കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. മാനസികാരോഗ്യം മികച്ചതായിരിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം.
ഹൃദയാരോഗ്യം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്ന ഒന്നാണ് പലപ്പോഴും ഹൃദയാരോഗ്യം. ഇത് കൂടുതല്‍ ശ്രദ്ധ വേണ്ടതാണെന്ന തോന്നല്‍ ഇവരിലുണ്ടാവുന്നു. പലപ്പോഴും ഇതിന്റെ പല ലക്ഷണങ്ങളേടയും പലരും നിസ്സാരമാക്കുന്നു. സൂക്ഷ്മമായി മുന്നോട്ട് പോവണം എന്ന് തന്നെയാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതിനായി കൃത്യമായ പരിശോധനകളും വ്യായാമവും ഭക്ഷണ മാറ്റങ്ങളും ശീലിക്കേണ്ടതാണ്.
ഹോര്‍മോണ്‍ മാറ്റങ്ങള്‍
പലപ്പോഴും നിങ്ങളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങള്‍ തന്നെയാണ്. അത് മാത്രമല്ല ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തൈറോയ്ഡ് ഉള്‍പ്പടെയുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് പലപ്പോഴും മൊത്തത്തിലുള്ള ആരോഗ്യത്തേയും ബാധിക്കുന്നു. ഇക്കാര്യങ്ങള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കണമെന്ന ബോധം സ്ത്രീകള്‍ക്കുണ്ടാവുന്നു.

അസ്ഥികളുടെ ആരോഗ്യം
ആരോഗ്യ പ്രശ്നങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കുന്നു. അതില്‍ അസ്ഥികളുടെ ആരോഗ്യമില്ലായ്മ ഒരു കാരണം തന്നെയാണ്. പലപ്പോഴും ഓസ്റ്റിയോപൊറോസിസും അസ്ഥി സാന്ദ്രത കുറയലും സ്ത്രീകളില്‍ വളരെയധികം ആശങ്കയുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. അതിനായി കാല്‍സ്യം, വിറ്റാമിന്‍ ഡി, ഭാരം താങ്ങല് വ്യായാമങ്ങള്‍ എന്നിവ പലരും ആഗ്രഹിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം 2025-നെ സ്ത്രീകളില്‍ അടയാളപ്പെടുത്തുന്നു.
പ്രത്യുല്പാദന ആരോഗ്യം:
സ്ത്രീകളെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്ന ഒന്നാണ് എപ്പോഴും അവരുടെ പ്രത്യുത്പാദന ആരോഗ്യം എന്നത്. കാരണം മതിയായ ആരോഗ്യ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടായില്ലെങ്കില്‍ അത് പലപ്പോഴും പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുന്നു. അതിന്റെ ഫലമായി നിങ്ങളില്‍ ആര്‍ത്തവ വൈകല്യങ്ങള്‍, പ്രത്യുല്പാദന പ്രശ്നങ്ങള്‍ എന്നിവക്ക് സാധ്യതയുണ്ട്. ഇതിനെ കൃത്യമായി പരിശോധിച്ച് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യം 2025-ലും നിര്‍ണായകമായി തുടരുന്നതിന് പിന്നിലെ കാരണം ഇതുകൂടിയാണ് എന്നത് പല സ്ത്രീകളേയും ആശങ്കപ്പെടുത്തുന്നു.
പോഷകാഹാരവും ഫിറ്റ്നസും:
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പ്രാധാന്യം നല്കുന്ന കാര്യമാണ് പോഷകാഹാരവും ഫിറ്റ്നസും. ഇത് സ്ത്രീകളുടെ ാരേആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. എന്നാല്‍ പലപ്പോഴും ഇതിന് വേണ്ട രീതിയില്‍ പലരും പ്രാധാന്യം നല്‍കാത്തത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇന്ന് നല്ലൊരു ശതമാനം സ്ത്രീകളും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം നല്കുന്നു. അതിന്റെ ഫലമായാണ് പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതും. എന്നാല്‍ ഇതിലൊന്നും ശ്രദ്ധിക്കാത്തവരെങ്കില് അവര്‍ പലപ്പോഴും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളിലേക്ക് എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications