Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Women's Day 2025: സ്ത്രീകള്‍ നിര്‍ബന്ധമാക്കണം ഇക്കാര്യങ്ങള്‍, അല്ലെങ്കില്‍ ജീവന് ആപത്ത്
Women's Day 2025: സ്തനാര്‍ബുദം ഇന്നത്തെ കാലത്ത് ഒരു നിത്യ വാക്കായി മാറിയിരിക്കുന്നു. പലപ്പോഴും രോഗാവസ്ഥ ഗുരുതരമാവുമ്പോഴാണ് പലരും ചികിത്സയെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നത് തന്നെ. അത്യന്തം ഗൗരവത്തോടെയും അപകടത്തോടേയും കാണേണ്ട ഒന്ന് തന്നെയാണ് അര്‍ബുദം. എന്നാല്‍ ചില അവസരങ്ങളില്‍ രോഗനിര്‍ണയം ശരിയായ രീതിയില്‍ നടക്കാത്തത് അപകടകരമായ അവസ്ഥകളിലേക്കും ചിലപ്പോള്‍ ജീവന് വരെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കും എത്തുന്നു.
ഈ വനിതാ ദിനത്തില്‍ സ്ത്രീകള്‍ ചിന്തിക്കേണ്ടത് സ്വന്തം ആരോഗ്യത്തെപ്പറ്റിയാണ്. പലപ്പോഴും മറ്റുള്ളവരുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ച് ആകുലപ്പെടുന്നവര്‍ സ്വന്തം ആരോഗ്യത്തേയും സ്ഥിതിയേയും കുറിച്ച് ആലോചിക്കേണ്ടതാണ്. അത്രയധികം ഗൗരവതരമായ ഒരു ഘട്ടത്തിലൂടെയാണ് നമ്മളില്‍ പലരും കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. സ്തനാര്‍ബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ അറിഞ്ഞിരിക്കണം എന്തൊക്കെ കരുതലുകള്‍ വേണം എന്നതിനെക്കുറിച്ച് ഡോ. ജയസൂര്യ MBBS,MD (General Medicine) വനിതാ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ബോള്‍ഡ്സ്കൈ മലയാളത്തോട് സംസാരിക്കുന്നു.

കേരളത്തില്‍ സ്തനാര്‍ബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് എന്തുകൊണ്ട്?
കേരളത്തില്‍ സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ് എന്ന് നമുക്കറിയാം. അതിന് പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ്. അസ്വാഭാവികമായിട്ടുള്ള ഭക്ഷണക്രമങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നത് പുകവലി മദ്യപാനം ഇവയൊക്കെ സ്തനാര്‍ബുദത്തിന് കാരണമാകുന്നു. കൂടാതെ തന്നെ പാരിസ്ഥിതിക മലിനീകരണം രാസവസ്തുക്കളുടെ ഉപയോഗം ഒക്കെ സ്ഥാനാര്‍ബുദത്തിന് കാരണമാകുന്നുണ്ട്. ഗര്‍ഭനിരോധന മരുന്നുകള്‍ ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി ഇവയൊക്കെ സ്ഥാനാര്‍ബുദം ഉണ്ടാക്കുന്നവ തന്നെയാണ്. കൂടാതെ പൊണ്ണത്തടി ഉള്ളവരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിക്കുന്നുണ്ട് ഈ ഘടകങ്ങളും കേരളത്തില്‍ സ്തനാര്‍ബുദം കൂടി വരുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു.
ആദ്യത്തെ ലക്ഷണങ്ങള്‍ എന്തൊക്കെ?
സ്തനാര്‍ബുദത്തിന്റെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നത് പോലെ തന്നെ ഇതിന്റെ ആദ്യ ലക്ഷണങ്ങളെക്കുറിച്ചും നാം അറിഞ്ഞിരിക്കണം. ഇതില്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത് മാറിടങ്ങളില്‍ ചെറിയ മുഴകള്‍ ഉണ്ടാവുന്നതിനെയാണ്. ഇത് ചില അവസരങ്ങളില്‍ വേദന ഉള്ളതും ആകാനുള്ള സാധ്യതയുണ്ട്. കൂടാതെ തന്നെ മാറിടങ്ങളുടെ ആകൃതിയിലോ വലിപ്പത്തിലോ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. അത് കൂടാതെ ചില ആള്‍ക്കാരില്‍ മാറിടങ്ങളിലെ പുറംഭാഗത്ത് നിറവ്യത്യാസവും ഉണ്ടാവാം. അതില്‍ തന്നെ ഓറഞ്ച് നിറത്തില്‍ കാണുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ചിലരില്‍ പ്രകടമായ ലക്ഷണമായി മുലക്കണ്ണില്‍ നിന്ന് സ്രവങ്ങള്‍ വരുന്നതിനും സാധ്യതയുണ്ട്.
രണ്ടും മൂന്നും സ്റ്റേജിലെത്തിയതിന് ശേഷമാണ് പലരും രോഗം നിര്‍ണയിക്കപ്പെടുന്നത്, ഇത് ചികിത്സയെ എത്രത്തോളം ബാധിക്കും?
30 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ എല്ലാവരും മാസത്തില്‍ ഒരു തവണയെങ്കിലും നിര്‍ബന്ധമായും സെല്‍ഫ് ബ്രസ്റ്റ് എക്സാമിനേഷന് ചെയ്തിരിക്കണം. കുളിക്കുമ്പോഴോ അല്ലാത്തപ്പോഴും ഒരു കണ്ണാടിയുടെ മുന്നില്‍ നിന്ന് യഥാക്രമം സ്വയം പരിശോധന നടത്തി കഴിഞ്ഞാല്‍ പലപ്പോഴും ചെറിയ മുഴകള്‍ പോലും നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും. അങ്ങനെ സംശയകരമായ എന്തെങ്കിലും കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയും കൃത്യമായി പരിശോധനകള്‍ നടത്തുന്നതിനും ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ കുടുംബത്തില്‍ കാന്‍സര്‍ ഉള്ള ആള്ക്കാര് ആണെങ്കില്‍ നമ്മള് മാമോഗ്രാം ടെസ്റ്റ് ചെയ്തു സ്ഥാനാര്‍ബുദം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്.
രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്?
എത്രയും വേഗം രോഗ നിര്‍ണയം എന്നതാണ് ആദ്യത്തെ ഘട്ടം. സ്ഥാനാര്‍ബുദത്തിന്റെ ചികിത്സ നടത്തുമ്പോള്‍ ഏത് ഘട്ടത്തില്‍ ആണ് നമ്മള് അസുഖം കണ്ടുപിടിക്കുന്നത് എന്നതിനനുസരിച്ച് വ്യത്യാസപ്പെടും. പ്രധാനമായും ഉള്ള ചികിത്സാ രീതികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. അസുഖം തുടക്കത്തില്‍ തന്നെ കണ്ടെത്തുകയാണെങ്കില്‍ മുഴുവന്‍ മാത്രമായി എടുത്തുമാറ്റുന്ന Lumpectomy എന്ന ചികിത്സ ചെയ്യുവാന്‍ സാധിക്കും. എന്നാല്‍ അസുഖം മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞാല്‍ സ്തനം പൂര്‍ണമായും മാറ്റേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും. ഇതിനോടൊപ്പം തന്നെ കഴലകള്‍ നീക്കം ചെയ്യേണ്ടതായും വന്നേക്കാം. ഇത് കൂടാതെ കീമോതെറാപ്പി ചെയ്യേണ്ടതായും വരും. റേഡിയേഷന് തെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി തുടങ്ങിയ ചികിത്സ രീതികളും ഇപ്പോള്‍ ലഭ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
