Latest Updates
-
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ
മുഖക്കുരു, മുടികൊഴിച്ചില്‍, ക്ഷീണം; സ്ത്രീകളില്‍ ഈ മാറ്റങ്ങള്‍ കണ്ടാല്‍ നിസ്സാരമാക്കരുത്
സ്ത്രീകളില്‍ ഓരോ സമയത്തും ഓരോ തരത്തിലുള്ള ആരോഗ്യ പ്രതിസന്ധികളുണ്ടാവുന്നുണ്ട്. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. എന്നാല്‍ അനാരോഗ്യകരമായ അവസ്ഥകള്‍ക്ക് മുന്‍പ് പലപ്പോഴും എന്താണ് ഇതിന്റെ കാരണം എന്ന് പലര്‍ക്കും അറിയില്ല. മെറ്റബോളിസം, മാനസികാരോഗ്യം, എന്നിവ തൊട്ട് ആരോഗ്യത്തിന്റെ ഓരോ മാറ്റങ്ങളും നിങ്ങളില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് അറിഞ്ഞിരിക്കേണ്ടതാണ്.
ഇതിനെല്ലാം പലപ്പോഴും ഹോര്‍മോണ്‍ ഒരു കാരണമാകുന്നുണ്ട്. ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പല വിധത്തിലാണ് ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. പലപ്പോഴും ഇത് ശാരീരിക, മാനസിക, വൈകാരിക പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നവയായിരിക്കും. എന്നാല്‍ സ്ത്രീകള്‍ ഇത്തരം കാര്യങ്ങളെ തിരിച്ചറിയാന്‍ വൈകുന്നതാണ് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്. എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്ന് നോക്കാം.

ക്രമരഹിതമായ ആര്‍ത്തവം
ആര്‍ത്തവ സമയം പലപ്പോഴും ക്രമരഹിതമായ പ്രശ്നങ്ങള്‍ പല സ്ത്രീകളും നേരിടാറുണ്ട്. എന്നാല്‍ അതിനെ കൃത്യമായി മനസ്സിലാക്കുന്നതിന് പലര്‍ക്കും സാധിക്കുന്നില്ല. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് ഇതിന് പിന്നിലുള്ള പ്രധാന കാര്യങ്ങളില്‍ ഒന്ന്. ചിലരില്‍ ആര്‍ത്തവമേ ഇല്ലാത്ത അവസ്ഥയുണ്ടാവുന്നു, ചിലരിലാകട്ടെ ക്രമം തെറ്റിയതും കനത്തതുമായ ആര്‍ത്തവമായിരിക്കും ഫലം. ഇവ ഈസ്ട്രജന് പ്രൊജസ്റ്റിറോണ്‍ തുടങ്ങിയവയുടെ ഏറ്റക്കുറച്ചിലിനെയാണ് സൂചിപ്പിക്കുന്നത്.
സ്ഥിരമായ ക്ഷീണം
പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന സ്ഥിരമായ ക്ഷീണം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉള്ളതിന്റെ സൂചനയാണ്. പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ നിങ്ങളിലുണ്ടാവുന്ന ക്ഷീണത്തിന് പ്രധാന കാരണം തന്നെയായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. തൈറോയ്ഡ് ഹോര്‍മോണിന്റെ കുറഞ്ഞ അളവ് അല്ലെങ്കില്‍ കോര്ട്ടിസോളിലെ അസന്തുലിതാവസ്ഥയെല്ലാം തന്നെ പലപ്പോഴും കൂടുതല്‍ ക്ഷീണത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

ഭാരം കൂടുകയും കുറയുകയും ചെയ്യുന്നത്
പലപ്പോഴും ശരീരഭാരം കുറയുകയും കൂടുകയും ചെയ്യുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം യാതൊരു വിധത്തിലുള്ള കാര്യവും ചെയ്യാതെ നിങ്ങള്‍ക്ക് ശരീരഭാരം കൂടുകയും കുറയുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നെങ്കില് അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഹോര്‍മോണ്‍ മെറ്റബോളിസം, വിശപ്പ്, ശരീരത്തിലെ കൊഴുപ്പ് എന്നിവയെല്ലാം പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലം സംഭവിക്കുന്നു. ഇതിന് കാരണം പലപ്പോഴും തൈറോയ്ഡ് ഹോര്‍മോണ്‍ ആയ ഇന്‍സുലിന്‍ അല്ലെങ്കില്‍ കോര്‍ട്ടിസോളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
മാനസികാരോഗ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍
പലപ്പോഴും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ വരെ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് പിന്നിലെ കാരണം എന്ന് പറയുന്നത് പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളാണ്. വര്‍ദ്ധിച്ച ഉത്കണ്ഠ, ക്ഷോഭം, വിഷാദം എന്നിവയെല്ലാം ബാധിക്കുന്നത് നിങ്ങളുടെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മൂലമാണ് എന്നതാണ് സത്യം. പ്രത്യേകിച്ച് സ്ത്രീകളില്‍ ആര്‍ത്തവം, ഗര്‍ഭകാലം, ആര്‍ത്തവ വിരാമം എന്നീ സമയങ്ങളില്‍ കൂടുതല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാവുന്നു.

ഉറക്കത്തിന്റെ പ്രശ്നങ്ങള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍ പലപ്പോഴും ഉറക്കമില്ലായ്മയും പ്രതിസന്ധിയിലേക്ക് എത്തുന്നു. ഉറങ്ങാന്‍ ബുദ്ധിമുട്ടുന്നതിന് പിന്നില്‍ പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണമാകുന്നു. കൂടാതെ ഉന്മേഷമില്ലാതെ ഉണരുന്നതിന് പിന്നിലും പലപ്പോഴും ഇത്തരം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയായിരിക്കാം. മെലാറ്റോണിന്റെ അളവിലെ അസന്തുലിതാവസ്ഥയാണ് ഈ സമയം കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നത്.
മുഖക്കുരു അല്ലെങ്കില്‍ ചര്‍മ്മത്തിലെ മാറ്റങ്ങള്‍
മുഖക്കുരു ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. ഇതാകട്ടെ ഒരു സാധാരണ കാര്യമായി പലരും കണക്കാക്കുന്നു. എന്നാല്‍ താടിയെല്ലിലോ അല്ലെങ്കില്‍ താടിയിലോ ഉണ്ടാവുന്ന മുഖക്കുരു ടെസ്റ്റോസ്റ്റിറോണ്‍ പോലുള്ള പുരുഷ ഹോര്‍മോണുകള്‍ മൂലമായിരിക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തേയും പല വിധത്തിലുള്ള പ്രതിസന്ധികളുണ്ടാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ശ്രദ്ധേയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.ഈ മാറ്റങ്ങള്‍ പലപ്പോഴും ഏറ്റവും ശ്രദ്ധേയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

