Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
എന്നും അസുഖങ്ങളാണോ? രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇതാ ചില വഴികള്‍
കാലാവസ്ഥമാറി, മഞ്ഞ് കടുപ്പിച്ചതോടെ ഒട്ടുമിക്ക വീടുകളിലും അസുഖങ്ങള്‍ പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്. മൂക്കടപ്പും, തൊണ്ടവേദനയും, പനിയും വിട്ടുമാറാതെ പലരെയും വട്ടം കറക്കുന്നു. ശരീരത്തില്‍ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് പലപ്പോഴും ഇത്തരം ആസുഖങ്ങള്‍ ആളുകളില്‍ കടന്നു കയറുന്നത്. അതിനാല്‍, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ചില പഴങ്ങള്‍ പതിവാക്കിയാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നതായിരിക്കും. അത്തരത്തില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന പഴങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

പേരയ്ക്ക
ഈ ജനുവരി മാസത്തില്‍ വളരെ സുലഭമായി ലഭിക്കുന്ന പഴമാണ് പേരയ്ക്ക. പേരയ്ക്കയില്‍ ധാരാളം വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നുണ്ട്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിനെക്കാളധികം വിറ്റമിന്‍ സി അടങ്ങിയിരിക്കുന്ന ഒരു പഴം കൂടിയാണ് പേരയ്ക്ക. എന്നും പതിവായി രാവിലെ അല്ലെങ്കില്‍ ഇടവേളകളില്‍ പേരയ്ക്ക് ഒരെണ്ണം കഴിക്കുന്നത് ശീലമാക്കുക. വിറ്റമിന്‍ സി ശരീരത്തില്‍ എത്താന്‍ മാത്രമല്ല, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഇല്ലാതാക്കാനും, ഇതിലൂടെ പ്രമേഹം വര്‍ദ്ധിക്കാതിരിക്കാനും പേരയ്ക്ക സഹായിക്കുന്നതാണ്. അതുപോലെ, പേരയ്ക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പേരയ്ക്ക പതിവാക്കാവുന്നതാണ്.
കിവി
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും പ്ലേറ്റ്ലെറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കാനും ഏറ്റവുമധികം സഹായിക്കുന്ന ഒരു പഴമാണ് കിവി. അത്യാവശ്യം പുളിയോടുകൂടിയുള്ള പഴമാണ് കിവി. പലര്‍ക്കും കഴിക്കാന്‍ ഇഷ്ടപ്പെടാത്ത പഴം കൂടിയാണ് കിവി. എന്നാല്‍, പതിവായി കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നതായിരിക്കും. അതുപോലെ, ഡെങ്കിപ്പനി പോലെയുള്ള പനി ബാധിച്ചാല്‍ കിവി കഴിച്ചാല്‍, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയാതെ നിലനിര്‍ത്താന്‍ സാധിക്കുന്നതായിരിക്കും. കിവിയില്‍ മധുരം കുറവായതിനാല്‍, എല്ലാവര്ക്കും ആസ്വദിച്ച് കഴിക്കാന്‍ സാധിക്കുന്നതാണ്.
മാതളനാരങ്ങ
ഗുണങ്ങളില്‍ കേമനാണ് മാതളനാരങ്ങ. ശരിയായരീതിയില്‍ ദിവസേന പതിവാക്കിയാല്‍ അയേണ്‍ വര്‍ദ്ധിപ്പിക്കാനും, ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മാതളനാരങ്ങ സഹായിക്കുന്നുണ്ട്. മാതളനാരങ്ങയില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നു.അ തിനാല്‍, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മാതളനാരങ്ങ സഹായിക്കുന്നുണ്ട്. അതുപോലെ, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും, ശരീരത്തെ ഡീറ്റോക്സ് ചെയ്യാനും മാതളനാരങ്ങ സഹായിക്കും. അതിനാല്‍, ശരിയായ വിധത്തില്‍ മാതളനാരങ്ങ കഴിക്കാന്‍ ശ്രദ്ധിക്കുക.
ആപ്പിള്‍
ഒരു ആപ്പിള്‍ ദിവസേന പതിവാക്കിയാല്‍ ഡോക്ടര്‍ വേണ്ട എന്നാണ് പറയാറുള്ളത്. ആപ്പിളില്‍ വിറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. അതിനാല്‍, ആപ്പിള്‍ പതിവാക്കുന്നവരില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നതാണ്. കൂടാതെ, ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആപ്പിള്‍ വളരെ നല്ലതാണ്. ദിവസേന ഒരു ആപ്പിള്‍ വീതം കഴിക്കുന്നത് നല്ലതാണ്.
ഓറഞ്ച്
ആരോഗ്യം നിലനിര്‍ത്താനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഓറഞ്ച് നല്ലതാണ്. ഓറഞ്ചില്‍ വിറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഓറഞ്ച് പതിവാക്കുന്നവരിലും രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
