Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
തണുപ്പ് കാലം യൂറിക് ആസിഡ് വഷളാക്കുന്നത് ഈ ഭക്ഷണങ്ങള്‍, എത്രയും വേഗം ഒഴിവാക്കണം
ആരോഗ്യത്തിന് ഏറെ കരുതല്‍ നല്‍കേണ്ട കാലമാണ് തണുപ്പ് കാലം. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം തന്നെയാണ്. കാരണം ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും വെല്ലുവിളിയിലേക്ക് എത്തിക്കുന്ന ഒന്നാണ് പലപ്പോഴും തണുപ്പ് കാലം. എന്നാല്‍ യൂറിക് ആസിഡ് പോലുള്ള രോഗാവസ്ഥകള്‍ ഉള്ളവരെങ്കില്‍ അവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഇത് കൂടുതല്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നതാണ്.
യൂറിക് ആസിഡ് അളവ് ഉയര്‍ത്തി സന്ധിവാതം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. അത് മാത്രമല്ല അതിനെ കൃത്യമായി നിലനിര്‍ത്തുന്നതിനും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില ശൈത്യകാല ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഇവയുടെ ഉപയോഗം നിയന്ത്രിച്ച് വേണം ലക്ഷണങ്ങളെ കൈകാര്യം ചെയ്യുന്നതിന്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ഏതൊക്കെയാണ് ഈ സമയം ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒഴിവാക്കേണ്ടത് എന്ന് നോക്കാം.

മാംസങ്ങളില്‍ ശ്രദ്ധിക്കേണ്ടത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മട്ടന്‍, പോര്‍ക്ക്, ബീഫ്, കരള്‍, വൃക്ക തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പലപ്പോഴും ശൈത്യകാലത്ത് അപകടാവസ്ഥയുണ്ടാക്കുന്നതാണ്. കാരണം ഇവയില്‍ ധാരാളം പ്യൂരിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ പിന്നീട് യൂറിക് ആസിഡ് ആയി മാറുന്നു. ഇവ അമിതമായി കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളില്‍ സന്ധിവാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് മുട്ട, സസ്യാധിഷ്ഠിത പ്രോട്ടീനുകള്‍ പോലുള്ളവ ഇവക്ക് പകരമായി വളരെ കൊഴുപ്പ് കുറഞ്ഞ അളവില്‍ ഉപയോഗിക്കാവുന്നതാണ്.
മത്സ്യങ്ങള്‍ ശ്രദ്ധിക്കണം
ആരോഗ്യ സംരക്ഷണത്തിന് മത്സ്യം വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ അതില്‍ മത്തി, അയില, ചെമ്മീന്‍, മറ്റ് ഷെല്‍ഫിഷുകള്‍ തുടങ്ങിയവയും അതോടൊപ്പം മറ്റ് ചില കടല്‍ വിഭവങ്ങളും ശൈത്യകാലത്ത് യൂറിക് ആസിഡ് ഉള്ളവര്‍ കഴിക്കരുത്. അത് ആരോഗ്യകരമെങ്കിലും പലപ്പോഴും പ്യൂരിന്‍ അടങ്ങിയവ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വലിയ ആളവില്‍ കഴിക്കുമ്പോഴാണ് യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ അപൂര്‍വ്വമായി മാത്രം കടല്‍ വിഭവങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം.

മദ്യപിക്കുന്നവര്‍
തണുപ്പ് കാലത്ത് മദ്യപിക്കുന്നവര്‍ ധാരാളമാണ്. പലപ്പോഴും ഇത് നിങ്ങളുടെ ശരീരത്തിന് ചൂട് നല്‍കുന്നതിനോ അല്ലെങ്കില്‍ മറ്റ് പല സാഹചര്യങ്ങളിലും ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഈ സമയം മദ്യം വൃക്കകളുടെ യൂറിക് ആസിഡ് പുറന്തള്ളുന്നതിനുള്ള കഴിവിനെ കുറയ്ക്കുന്നു. പ്രത്യേകിച്ച് ബിയര്‍ പോലുള്ളവയില്‍ പ്യൂരിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വളരെയധികം ദോഷകരമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തണുപ്പ് കാലത്ത് ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
മസാല ചേര്‍ത്ത മധുരപലഹാരങ്ങള്‍
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മസാല ചേര്‍ത്ത മധുരപലഹാരങ്ങള്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അതുപോലെ തന്നെ നെയ്യ് ധാരാളമായി ചേര്‍ത്ത പൊറോട്ടകള്‍, ചീസ് വിഭവങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ യൂറിക് ആസിഡ് പുറന്തള്ളുന്ന പ്രക്രിയയെ പലപ്പോഴും പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ഇത് ശരീരത്തിനെ അപകടാവസ്ഥയിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ കൊഴുപ്പ് കുറഞ്ഞവ കഴിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണംയ അതുപോലെ തന്നെ കൊഴുപ്പ് കുറഞ്ഞ പാല് ഉല്‍പ്പന്നങ്ങളായ സ്കിംഡ് മില്‍ക്ക് അല്ലെങ്കില്‍ തൈര് പോലുള്ളവ മിതമായ അളവില്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.
ബേക്കറി ഉത്പ്പന്നങ്ങള്‍
വിവിധ തരത്തിലുള്ള മധുര പലഹാരങ്ങള്‍, ബേക്കറി ഉത്പ്പന്നങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. കാരണം ഇതിലുള്ള ഫ്രക്ടോസ് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. അതാണ് പലപ്പോഴും ശരീരത്തില്‍ യൂറിക് ആസിഡിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ എപ്പോഴും കൂടുതല്‍ ശ്രദ്ധ വേണം. ശുദ്ധീകരിച്ച പഞ്ചസാര ചേര്‍ത്ത മധുരപലഹാരങ്ങള്‍ക്ക് പകരം ബെറികളോ ആപ്പിളോ പോലുള്ള മുഴുവന്‍ പഴങ്ങള്‍ കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇത് നിങ്ങളുടെ യൂറിക് ആസിഡ് അളവിനെ നിയന്ത്രിക്കുന്നതിന് സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
