Latest Updates
-
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന്
തണുപ്പ് വർദ്ധിച്ചാൽ രക്തസമ്മർദ്ദവും വർദ്ധിക്കാം; നിയന്ത്രിക്കാൻ പാലിക്കാം ഇവ
തണുപ്പ് വർദ്ധിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിക്കുന്നതിന് കാരണമാണ്. പലർക്കും തണുപ്പുകാലത്ത് രക്തസമ്മർദ്ദം വർദ്ധിക്കുന്നത് മൂലം, ഹൃദയാഘാതം പോലെയുള്ള ഹൃദ്രോഗങ്ങളും വർദ്ധിക്കാം. മഞ്ഞുകാലത്ത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണത്തിലെ മാറ്റങ്ങൾ, മരുന്നുകൾ എന്നിവയുടെ സംയോജനം അനിവാര്യമാണ്. ശൈത്യകാലത്ത് നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ ഇതാ.

ജീവിതശൈലിയിലെ മാറ്റങ്ങൾ
ജീവിതശൈലിയിലെ അപാകതകൾ തന്നെയാണ് പലപ്പോഴും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നത്. അതിനാൽ, രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിതശൈലിയിൽ മാറ്റം വരുത്തുക എന്നതാണ് ഏതൊരു വ്യക്തകിയും ആദ്യം ചെയ്യേണ്ട കാര്യം. ഇതിനായി പതിവായി വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ശൈത്യകാലത്ത് യോഗ, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ ഇൻഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വളരെ നല്ലതായിരിക്കും.
വ്യായാമം ചെയ്യുന്നതിനോടൊപ്പം തന്നെ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തണ്ടതും അവശ്യമാണ്. അമിത ശരീര ഭാരം രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ഭക്ഷണക്രമവും വ്യായാമവും സംയോജിപ്പിച്ച് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ശ്രദ്ധിക്കുക. സ്ട്രെസ്സ്മോ വർദ്ധിപ്പിക്കുന്നതിനു പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്ന്ശം ഉറക്കം ഇല്ലായാമതന്നെയാണ്. കൃത്യ സമയത്ത് ഉറങ്ങാത്തതും, കുറഞ്ഞത് 8 മണിക്കൂർ പോലും ഉറങ്ങാത്തത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അതിനാൽ ഒരു ദിവസം രാത്രിയിൽ 7-8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കുക. ഇവ കൂടാതെ, മാനസിക സമ്മർദ്ദം രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ധ്യാനം, ആഴത്തിലുള്ള ശ്വസനം അല്ലെങ്കിൽ യോഗ പോലുള്ള വ്യായാമരീതികൾ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതാണ്.
ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി കഴിക്കാൻ ശ്രമിക്കുക. കാരണം, രക്തസമ്മർദ്ദം കുറയ്ക്കാൻ പൊട്ടാസ്യം സഹായിക്കും. അതിനാൽ, പൊട്ടാസ്യം അടങ്ങിയിരിക്കുന്ന വാഴപ്പഴം, ഇലക്കറികൾ, മധുരക്കിഴങ്ങ് തുടങ്ങിയ ആഹാരത്തിന്റെ ഭഗമാക്കുന്നത് നല്ലതാണ്. അതുപോലെ, ചൂടുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ കഴിക്കുക. ഇതിനായി സൂപ്പ്, ഓട്സ്, ധാന്യം നിറഞ്ഞ ബ്രെഡ് തുടങ്ങിയ ചൂടുള്ള ഭക്ഷണങ്ങൾ ശൈത്യകാലത്ത് കഴിക്കുന്നത് ശരീരം ചൂടാക്കി നിലനിർത്താൻ സഹായിക്കുന്നതാണ്. മഞ്ഞുകാലത്ത് അമിതമായി ചൂട് അനുഭവപ്പെടാത്തതിനാൽ, പലരും വെള്ളം കുടിക്കുന്നത് കുറവായിരിക്കും. എന്നാൽ ശരീരത്തിന്റെ ജലാംശം നിലനിർത്തേണ്ടത് അനിവാര്യമാണ്. ജലാംശം നിലനിർത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. സോഡിയം അഥാവാ ഉപ്പിന്റെ ഉഫയോഗം കുറയ്ക്കുന്നത് നല്ലതായിരിക്കും. അമിതമായി സോഡിയം ശരീരത്തിൽ എത്തുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. പ്രതിദിനം 2,300 മില്ലിഗ്രാമിൽ താഴെ അളവിൽ മാത്രം സോഡിയം കഴിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ
ഡോക്ടർ നിർദ്ദേശിച്ച പ്രകാരം രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ കഴിക്കുക. നിങ്ങളുടെ രക്തസമ്മർദ്ദം ആരോഗ്യകരമായ പരിധിയിലാണെന്ന് ഉറപ്പാക്കാൻ പതിവായി രക്തസമ്മർദ്ദം പരിശോധിക്കുന്നതും നല്ലതാണ്. ശൈത്യകാലത്ത് ശരീരത്തിന് ചൂട് നൽകുന്ന വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നതും രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അതിനാൽ, ശൈത്യകാലത്ത് വിറ്റാമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നത് നല്ലതാണ്. മേൽപറഞ്ഞ ഈ രീതികൾ പിന്തുടരുന്നതിലൂടെ, ശൈത്യകാലത്ത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











