Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഭാവിയില്‍ പുരുഷന്മാര് ഇല്ലാതാവും; വരാനിരിക്കുന്നത് സ്ത്രീകള്‍ മാത്രമുള്ള ഭൂമി- പഠനം
ഭാവിയില്‍ ഭൂലോകത്ത് നിന്ന് പുരുഷന്മാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവുമെന്ന് വെളിപ്പെടുത്തി ഞെട്ടിക്കുന്ന പഠനം പുറത്ത്. പ്രത്യുത്പാദന സമയം പുരുഷനാണെന്ന് നിര്‍ണയിക്കുന്ന Y ക്രോമസോമുകളുടെ എണ്ണം ക്രമേണ ചുരുങ്ങി അവ അപ്രത്യക്ഷമാവുന്നതിന് സാധ്യതയുണ്ടെന്ന് പറയുന്ന പഠനങ്ങള്‍ പുറത്ത്.മ മനുഷ്യന്റെ പ്രത്യുത്പാദനത്തിന്റെ ഭാവിയെ പോലും ആശങ്കയിലാക്കിയിരിക്കുകയാണ് ഇപ്പോള്‍ പുറത്ത് വരുന്ന പഠനങ്ങള്‍.
ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുരുഷ ലിംഗം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന Y ക്രോമസോമുകള്‍ ക്രമേണ ചുരുങ്ങി അപ്രത്യക്ഷമാവാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തല്‍ നടന്നത്. അതിനര്‍ത്ഥം ഭാവിയില്‍ ഭൂമിയില്‍ പെണ്‍കുട്ടികള്‍ മാത്രമാവും എന്നതാണ് അര്‍ത്ഥമാക്കുന്നത്. മനുഷ്യ പ്രത്യുത്പാദനത്തിന്റെ ഭാവിയെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പഠനവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്.

പരിഹാരം എന്തെല്ലാം?
ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ ആശങ്കക്ക് പുറകിലായി എന്തൊക്കെയാണ് പരിഹാരം എന്നതും പുറത്ത് വരുന്നു. അതില്‍ മറ്റ് പ്രത്യുത്പാദന സംവിധാനങ്ങളെക്കുറിച്ചും അത് വികസിപ്പിച്ചെടുക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട് എന്നതാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പുതിയ തരത്തില്‍ ലിംഗഭേദം നിര്‍ണയിക്കാന്‍ സാധിക്കുന്ന ജീനിനെ വികസിപ്പിച്ചെടുക്കുകയാണ് ചെയ്യേണ്ടത് എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
എക്സ് ക്രോമസോം
പുരുഷലിഗം നിര്‍ണയിക്കുന്ന ക്രോമസോം ആണ് വൈ ക്രോമസോം, സ്ത്രീകളുടെത് എക്സ് ക്രോമസോം ആണ്. ഇവയില്‍ വൈ ക്രോമസോം ചുരുങ്ങുന്നത് വഴി ഭൂമിയില്‍ എക്സ് ക്രോമസോം മാത്രമാണ് ബാക്കിയുണ്ടാവുന്നത്. അതുകൊണ്ട് തന്നെ പെണ്‍കുട്ടികള്‍ മാത്രമാണ് ഭൂമിയില്‍ ഉണ്ടാവുന്നത് എന്നാണ് പഠനങ്ങളില്‍ പറയുന്നത്. വൈ ക്രോമസോം ചുരുങ്ങുന്നത് വഴി പലപ്പോഴും ജനിക്കുന്ന ആണ്‍കുട്ടികളുടെ എണ്ണവും കുറയുന്നു.
ആശങ്കയുയര്‍ത്തിയ പഠനം
ഇത്തരത്തില്‍ ഒരു പഠനം വിവിധ തരത്തിലുള്ള ആശങ്കയിലേക്കാണ് വഴി വെച്ചിരിക്കുന്നത്. ഗവേഷകരില്‍ വലിയ തോതിലുള്ള ആശങ്കയാണ് ഇത് വഴി ഉണ്ടായിരിക്കുന്നത്. പ്ലാറ്റിപ്പസിനെ ഉദാഹരണമാക്കി പഠനത്തിന് നേതൃത്വം കൊടുത്തത് പ്രൊ. ജെന്നി ഗ്രേവ്സ് ആണ്. ഇത് വഴി നമ്മുടെ പുനരുത്പാദനത്തിന്റെ അവസ്ഥയില്‍ തന്നെ മാറ്റം വരുകയും അത് നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റുകയും ചെയ്യുന്നു എന്നതാണ് ആശങ്കയുയര്‍ത്തുന്ന മറ്റൊരു കാര്യം.
പഠനം നടത്തിയത്
പ്രോസീഡിംഗ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ എപ്രകാരമാണ് സ്പൈനല്‍ റാറ്റില്‍ Y ക്രോമസോം വികസിപ്പിച്ചത് എന്നതിനെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട്. മനുഷ്യരില്‍ ഇത്തരത്തില്‍ ലിംഗഭേദം നിര്‍ണയിക്കുന്ന തരത്തിലുള്ള പുതിയ ജീന്‍ വികസിപ്പിക്കാന്‍ സാധിക്കുമെങ്കിലും അത് അത്രത്തോളം എളുപ്പമുള്ള ഒരു കാര്യമല്ല എന്നതും വെല്ലുവിളി തന്നെയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
