Latest Updates
-
ഗോവർദ്ധൻ പൂജ 2026: കേരളത്തിൽ തീയതിയും സമയവും എങ്ങനെ കൃത്യമായി അറിയാം? ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ -
ലക്ഷ്മി പൂജയ്ക്ക് മുൻപ് വീടിന്റെ പ്രധാന വാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം തേടിയെത്തും -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങളിൽ ജാഗ്രത വേണം, അറിയേണ്ടതെല്ലാം -
ശനി പ്രദോഷം ഇന്ന് രാത്രിയോ? ആശയക്കുഴപ്പം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവംബർ 7 ധനയോഗം: സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുത്; ആപ്പിൽ കൃത്യമായി പരിശോധിക്കുന്നത് എങ്ങനെ? -
ആകാശത്ത് വിസ്മയം! നവംബർ 7-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; ഈ കാഴ്ച മിസ്സാക്കരുത് -
നവംബർ 7 ചന്ദ്രരാശി മാറ്റം: കന്നിയിൽ നിന്ന് തുലാത്തിലേക്ക്, ദീപാവലി വാരാന്ത്യത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ദീപാവലിക്ക് മുൻപ് പ്രീതി യോഗം മാറി ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
നരക ചതുർദ്ദശി: എണ്ണത്തേച്ചുകുളിയും യമദീപവും കൃത്യസമയത്ത് ചെയ്യാം; പഞ്ചാംഗം ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ -
ലക്ഷ്മീപൂജ 2026: 12 രാശിക്കാർക്കും ധനനേട്ടം ഉറപ്പാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ദിവസവും രാവിലെ കുതിര്‍ത്ത നട്സ്, ആരോഗ്യത്തിന് ഒരു ടോണിക്
നിങ്ങളുടെ പ്രഭാത ശീലങ്ങള്‍ പല തരത്തില്‍ നിങ്ങളുടെ മാനസികാവസ്ഥയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുന്നു. അതിനാലാണ് ആരോഗ്യകരമായ രീതിയല്‍ തന്നെ നിങ്ങളുടെ ദിവസം ആരംഭിക്കാന്‍ പറയുന്നത്. നിങ്ങളുടെ ശരീരത്തിന് ശരിയായ പോഷകങ്ങള്‍ നല്‍കുന്നത് നിങ്ങളുടെ പ്രഭാത ദിനചര്യയുടെ ഭാഗമായിരിക്കണം. അതിനുള്ള മികച്ച വഴിയാണ് നിങ്ങളുടെ ഭക്ഷണത്തില്‍ നട്സ് ചേര്‍ക്കുന്നത്. നിരവധി അവശ്യ പോഷകങ്ങളുടെ ഉപഭോഗം ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഇത്. എന്നാല്‍ നട്സ് കുതിര്‍ത്ത് കഴിച്ചാല്‍ ഗുണങ്ങള്‍ ഇരട്ടിയാണ്. ദിവസവും രാവിലെ കുതിര്‍ത്ത നട്സ് കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

നട്സിലെ പോഷകങ്ങള്‍
കുതിര്‍ത്ത നട്സ് കഴിച്ച് ദിവസം ആരംഭിക്കുന്നത് പല തരത്തില്‍ പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനായി ചില എളുപ്പവഴികള്‍ നിങ്ങള്‍ അന്വേഷിക്കുകയാണെങ്കില്‍ നട്സ് കുതിര്‍ത്ത് കഴിക്കാന്‍ തുടങ്ങുക. ബദാം, വാല്‍നട്ട്, നിലക്കടല, പെക്കന്‍സ്, പിസ്ത എന്നിവയില്‍ നാരുകള്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം, ഫോസ്ഫറസ്, നല്ല കൊഴുപ്പ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നട്സ് നിങ്ങളുടെ ഹൃദയത്തിന് മാത്രമല്ല, കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. നട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ക്രമരഹിതമായ ഹൃദയമിടിപ്പ് മെച്ചപ്പെടുത്തുന്നതിനും അപ്രതീക്ഷിതമായ ഹൃദയാഘാതം തടയുന്നതിനും സഹായിക്കുന്നു. രാവിലെ കുതിര്‍ത്ത നട്സ് കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുന്നു.
നട്സ് കുതിര്‍ത്ത് കഴിക്കുന്നതിന്റെ ഗുണങ്ങള്‍
നിങ്ങള്‍ നട്സ് കുതിര്‍ത്ത് കഴിക്കുമ്പോള്‍ ശരീരം ഇരുമ്പ്, പ്രോട്ടീന്‍, കാല്‍സ്യം, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യുന്നു. ദഹനത്തിന് കാരണമാകുന്ന ആസിഡുകളില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റിക് ആസിഡിനെ വെള്ളം നീക്കം ചെയ്യുന്നു. അതിനാല്‍, നട്സ് കുതിര്‍ത്തത് കഴിക്കുന്നത് അവയെ ശരിയായി ദഹിപ്പിക്കാനും ഗുണം നേടാനും സഹായിക്കുന്നു. നട്സ് വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ അതില്‍ നിന്ന് ടാനിന് നീക്കം ചെയ്യപ്പെടുകയും നട്സിന്റെ രുചിയും ഘടനയും മെച്ചപ്പെടുകയും ചെയ്യുന്നു.
നട്സ് കഴിക്കാനുള്ള ഏറ്റവും നല്ല സമയം
കുതിര്‍ത്ത നട്സ് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണ്. കുതിര്‍ത്ത നട്സിന്റെ പരമാവധി പ്രയോജനങ്ങള്‍ ലഭിക്കുന്നതിന്, ഒരു ഗ്ലാസ് വെള്ളവും തുടര്‍ന്ന് ഒരു പിടി കുതിര്‍ത്ത നട്സും കഴിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക. രാവിലെ നട്സ് കഴിക്കുമ്പോള്‍, അത് ക്ഷീണം കുറയ്ക്കാനും ദിവസം മുഴുവന്‍ നിങ്ങളുടെ മാനസികാവസ്ഥ ക്രമീകരിക്കാനും സഹായിക്കുന്നു.
ദിവസം രാവിലെ കുതിര്‍ത്ത നട്സ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍
* കുതിര്‍ത്ത നട്സ് ഊര്‍ജം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ഹോര്‍മോണ്‍ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുകയും ചെയ്യുന്നു.
* കുതിര്‍ത്ത ബദാം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും നിങ്ങളുടെ ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
* രാവിലെ കഴിക്കുന്ന നട്സ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കണമെങ്കില്‍ പിസ്തയും വാല്‍നട്ടും കഴിക്കുന്നത് നല്ലതാണ്.
* രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നട്സിന് അതിശയകരമായ കഴിവുണ്ട്. പ്രമേഹ രോഗികള്‍ക്ക് ഇത് വളരെ സഹായകരമാണ്.
ദിവസം രാവിലെ കുതിര്‍ത്ത നട്സ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍
* ദിവസവും രാവിലെ കുതിര്‍ത്ത നട്സ് കഴിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തും.
* ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുന്നതില്‍ വാള്‍നട്ട്, ബദാം എന്നിവയ്ക്ക് വലിയ പങ്കുണ്ട്. അവയുടെ പോഷക ഗുണങ്ങള്‍ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. അതിനാല്‍, നിങ്ങള്‍ക്ക് യുവത്വമുള്ള ചര്‍മ്മം വേണമെങ്കില്‍ കുതിര്‍ത്ത അണ്ടിപ്പരിപ്പ് കഴിക്കാവുന്നതാണ്.
* പിസ്തയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ മൊത്തത്തിലുള്ള ദഹനവ്യവസ്ഥയെ സഹായിക്കുകയും ശരീരത്തിലെ നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുകയും അങ്ങനെ കുടലിന്റെ ആരോഗ്യം നന്നായി പരിപാലിക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
