ഒരു ഗ്ലാസ്സ് ഓട്‌സ്, നല്ല തണുത്ത സ്മൂത്തി: ഇതാണോ ബ്രേക്ക്ഫാസ്റ്റ്: ആയുര്‍വ്വേദപ്രകാരം ആയുസ്സ് ഇതാണ്

പലപ്പോഴും പലരും ഡയറ്റിന്റേയും അല്ലെങ്കില്‍ തിരക്കിന്റേയും പേരില്‍ ഭക്ഷണത്തില്‍ ചെറിയ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നുണ്ട്. അതില്‍ ഒന്നാണ് അതിരാവിലെ നല്ല തണുത്ത പാലില്‍ തയ്യാറാക്കുന്ന ഓട്‌സ്, കോണ്‍ഫ്‌ളേക്‌സ്, അല്ലെങ്കില്‍ സ്മൂത്തി, അതുമല്ലെങ്കില്‍ ഒരു പ്ലേറ്റ് തണുത്ത ഫ്രഷ്ഫ്രൂട്‌സ്, ജ്യൂസ് എന്നിവയെല്ലാം. ഇതെല്ലാം ആരോഗ്യത്തിന് വളരെ മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണെങ്കിലും കഴിക്കുന്ന സമയം അല്‍പം ശ്രദ്ധിക്കണം. കാരണം ഇതൊന്നും കഴിക്കാന്‍ ഒരിക്കലും അനുയോജ്യമായ സമയം എന്ന് പറയുന്നത് രാവിലെയല്ല.

ആയുര്‍വ്വേദ പ്രകാരം ഇത്തരം ഭക്ഷണങ്ങള്‍ എപ്പോഴും അതി രാവിലെ കഴിക്കുന്നത് അത്ര നല്ല ഒരു ആരോഗ്യഗുണമല്ല നിങ്ങള്‍ക്ക് നല്‍കുന്നത്. ചിലരിലെങ്കിലും രാവിലെ ഭക്ഷണം കഴിച്ച് കഴിഞ്ഞാലും ദഹന പ്രശ്‌നങ്ങള്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് പലരും ചിന്തിക്കുന്നില്ല, കാരണം നിങ്ങള്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞല്ലോ, ഇനി ഗ്യാസിനുള്ള സാധ്യതയില്ല. എന്നാല്‍ നിങ്ങള്‍ കഴിച്ച ഭക്ഷണമാണ് ഇത്തരത്തില്‍ പണി തരുന്നത് എന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്. ആയുര്‍വ്വേദ പ്രകാരം ബ്രേക്ക്ഫാസ്റ്റ് എന്നത് തണുത്ത ഭക്ഷണമാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. എന്തുകൊണ്ടെന്ന് നോക്കാം.

breakfast

തണുത്ത പ്രഭാതഭക്ഷണം നല്ലതോ ചീത്തയോ?
രാവിലെ കഴിക്കുന്ന ഭക്ഷണം തണുപ്പുള്ളതാണെങ്കില്‍ അത് നല്ലതോ ചീത്തയോ എന്നൊരു ചോദ്യം പലരിലും ഉണ്ടാവാം. അതിന് പിന്നിലെ കാരണമായി പറയുന്നത് പലപ്പോഴും നമ്മുടെ ഉപാപചയ അഗ്നിക്ക് സൂര്യനുമായി ബന്ധമുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ആയുര്‍വ്വേദപ്രകാരവും ശാസ്ത്രപ്രകാരവും ഈ സമയം കുടലില്‍ മെറ്റബോളിക് മാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ താരതമ്യേന മറ്റ് സമയങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. അതുകൊണ്ട് തന്നെ മെറ്റബോളിസം പൊതുവേ കുറയുന്ന ഈ സമയത്ത് തണുത്ത ഭക്ഷണം കഴിക്കുമ്പോള്‍ അത് പലപ്പോഴും കൂടുതല്‍ ദുര്‍ബലമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

ദഹനാരോഗ്യത്തിന് പ്രശ്‌നം
ദഹന സംബന്ധമായ പ്രശ്‌നം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വെല്ലുവിളിയില്‍ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഈ സമയം തണുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ ദിവസവും രാവിലെ 5 മുതല്‍ 7 വരെ നിങ്ങളുടെ വന്‍കുടല്‍ സജീവമായിരിക്കും. സൂര്യാസ്തമയത്തോടെ ഇത് തളര്‍ച്ചയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ നമ്മുടെ ആരോഗ്യകരമായ ഒരു ദിവസം തുടരുന്നതിന് വേണ്ട് ആരോഗ്യകരമായ ഭക്ഷണവും കൃത്യമായയ പ്രഭാത ശീലങ്ങളും തുടരേണ്ടതുണ്ട്.

Puttu recipe

മെഡിറ്റേഷന്‍ ചെയ്യേണ്ടത് അത്യാവശ്യം
മെഡിറ്റേഷന്‍ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. പ്രഭാതത്തില്‍ വെറും വയറ്റിലെ മെഡിറ്റേഷന്‍ മാനസിക ശാരീരിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ശരീരത്തിന്റെ സ്‌ട്രെച്ചിന് വേണ്ടി ചെറിയ ചില യോഗാസനങ്ങള്‍ കൂടി ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ ആമാശയം, കുടല്‍, വന്‍കുടല്‍ എന്നിവയില്‍ നിന്ന് ടോക്‌സിന്‍ പുറന്തള്ളുന്നതിലേക്ക് എത്തിക്കുന്നു. ഇതിന് ശേഷം തണുത്ത ഭക്ഷണം കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടി വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

ഒഴിഞ്ഞ വയറ്റില്‍ ചെറുചൂടുള്ള വെള്ളം കുടിക്കുക
അതിരാവിലെ തന്നെ വെറും വയറ്റില്‍ ചെറുചൂടുള്ള വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. ചുരുങ്ങിയത് 200 മില്ലിയെങ്കിലും കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ അതിരാവിലെ ചെയ്യുന്നത് ആരോഗ്യത്തിന്റെ മികച്ച മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ഇതിലൂടെ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സാധിക്കുന്നു. മലബന്ധം, ദഹന പ്രശ്‌നങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ചൂടുവെള്ളം രാവിലെ കുടിക്കാവുന്നതാണ്.

കുതിര്‍ത്ത കശുവണ്ടിപ്പരിപ്പും ബദാമും
രാത്രിയില്‍ കുതിര്‍ത്ത കശുവണ്ടി പരിപ്പും ബദാമും കഴിക്കുന്നത് നല്ലതാണ്. കാരണം ഇവ മികച്ച സൂപ്പര്‍ഫുഡിന്റെ ഫലമാണ് നല്‍കുന്നത്. കൂടാതെ വിറ്റാമിനുകളും ധാതുക്കളും എല്ലാം ഇവയില്‍ ധാരാളം ഉണ്ട്. എന്നാല്‍ ഇവ ഒരിക്കലും ഫ്രിഡ്ജില്‍ വെച്ച് കഴിക്കാന്‍ പാടില്ല. കൂടാതെ പാല്‍ ചൂടാക്കി ഇതില്‍ അണ്ടിപ്പരിപ്പും ബദാമും അരച്ച് കഴിക്കുന്നത് നല്ലതാണ്. ഇതൊന്നും തണുപ്പിച്ച കഴിക്കരുത് എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. ഓട്‌സ് ചൂടാക്കി കഴിക്കുന്നതും നല്ലതാണ്.

oats for breakfast

ഭക്ഷണം ആയുര്‍വ്വേദപ്രകാരം
ആയുര്‍വ്വേദ പ്രകാരം ഭക്ഷണം കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ പ്രഭാത ഭക്ഷണം എപ്പോഴും ലളിതമായിരിക്കണം. ഉച്ച ഭക്ഷണം പക്ഷേ അല്‍പം കനത്തില്‍ തന്നെ ആയിരിക്കണം. എന്നാല്‍ അത്താഴത്തില്‍ ഭക്ഷണത്തിന് അത്ര പ്രാധാന്യം നല്‍കേണ്ടതില്ല. വളരെ കുറച്ചെങ്കിലും നിര്‍ബന്ധമായും കഴിക്കേണ്ടതാണ് അത്താഴം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പരമാവധി ഭക്ഷണം കുറച്ച് കഴിക്കാനാണ് അത്താഴത്തില്‍ ശ്രദ്ധിക്കേണ്ടത്.

Dosa for breakfast

ശ്രദ്ധിക്കേണ്ടത്
പലപ്പോഴും നിങ്ങളില്‍ സ്ഥിരമായി അസിഡിറ്റി, ആസിഡ് റിഫ്‌ലക്‌സ്, തലവേദന അല്ലെങ്കില്‍ എരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അവര്‍ പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ല. ഇത് ഹൈപ്പര്‍ അസിഡിറ്റി അല്ലെങ്കില്‍ ആസിഡ് റിഫ്‌ലക്‌സ് പോലുള്ള പിത്ത ലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സാധാരണ ദോശ, ഇഡ്ഡലി, പുട്ട് എന്നിവ ശീലമാക്കുന്നത് നല്ലതാണ്. എന്നാല്‍ ബ്രെഡ്, ഗോതമ്പ് പൊറോട്ടകള്‍, മില്‍ക്ക് ഷേക്ക് അല്ലെങ്കില്‍ സ്മൂത്തികള്‍ എന്നിവ കഴിക്കുന്നത് നിങ്ങള്‍ ഒഴിവാക്കണം. ഇത്രയും കാര്യങ്ങള്‍ ആയുര്‍വ്വേദ പ്രകാരം ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Wednesday, June 28, 2023, 14:00 [IST]
X
Desktop Bottom Promotion