Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
വെറും വയറ്റില്‍ തേങ്ങാവെള്ളം കുടിക്കണം: കാരണങ്ങള്‍ ഇതെല്ലാം
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ചില ശീലങ്ങളുണ്ട്. അതില്‍ പലപ്പോഴും നിങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് തേങ്ങാവെള്ളം. ദിനവും വെറും വയറ്റില്‍ തേങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കാരണം ഇതില്‍ ധാരാളം വിറ്റാമിനുകള്‍, ഇലക്ട്രോലൈറ്റുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നു എന്ന് നോക്കാം.
രാവിലെ തന്നെ വെറും വയറ്റില്‍ ഒരു ഗ്ലാസ്സ് തേങ്ങാവെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ദഹനാരോഗ്യത്തിനും മറ്റ് ചില ഗുണങ്ങള്‍ക്കും നല്ലതാണ്. പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പലരും ചിന്തിക്കാന്‍ തന്നെ കാരണമാകുന്ന തരത്തില്‍ ഗുണങ്ങള്‍ തേങ്ങാവെള്ളത്തിലുണ്ട്. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള പുതിയ ആഹാര ശീലങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് അനുകൂലമാണോ അല്ലയോ എന്ന കാര്യം ആദ്യം മനസ്സിലാക്കേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

തേങ്ങാവെള്ളത്തിന്റെ ഗുണങ്ങള്‍
തേങ്ങാവെള്ളത്തില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നതാണ് ആദ്യത്തെ കാര്യം. അത് മാത്രമല്ല ഇതില്‍ ധാരാളം മഗ്നീഷ്യം, കാല്‍സ്യം, സോഡിയം എന്നിവയും ഉണ്ട്. ഈ പോഷകങ്ങള്‍ ജലാംശം, പേശികളുടെ പ്രവര്‍ത്തനം എന്നിവയെ പിന്തുണയ്ക്കുന്നു. എത്ര വലിയ ദഹന പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് തേങ്ങാവെള്ളം. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു രാവിലെ കുടിക്കുന്ന ഒരു ഗ്ലാസ്സ് തേങ്ങാവെള്ളം.
ശരീരഭാരം നിയന്ത്രിക്കാന്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് തേങ്ങാവെള്ളം. എന്നാല്‍ അതുപോലെ തന്നെ ശരീരഭാരവും പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നതാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ശരീരത്തിലെ കലോറിയെ കുറക്കുന്നതിനും സഹായിക്കുന്നു തേങ്ങാവെള്ളം. ഇതില്‍ കലോറി കുറവും കൊഴുപ്പ് കുറവും ആയതിനാല്‍ അത് ആരോഗ്യത്തെ മികച്ചതാക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
പലപ്പോഴും ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. തേങ്ങാവെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കും. ഇതിലെ പോഷകങ്ങള്‍ ഭക്ഷണം കൂടുതല്‍ കാര്യക്ഷമമായി ദഹിപ്പിക്കാന്‍ സഹായിക്കുന്നു. ഈ പ്രക്രിയ ഭക്ഷണത്തെ വേഗത്തില്‍ ഊര്‍ജ്ജമാക്കി മാറ്റാന്‍ സഹായിക്കും. ഇത് വഴി ശരീരഭാരം വളരെ പെട്ടെന്ന് തന്നെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു വെറും വയറ്റിലെ തേങ്ങാവെള്ളം.
മെച്ചപ്പെട്ട ദഹനം
തേങ്ങാവെള്ളത്തിലെ നാരുകള്‍ ദഹനത്തെ സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും അത് വഴി മലബന്ധത്തിന് പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്യുന്നു. പലപ്പോഴും വയറ് വീര്‍ക്കുന്നത് പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് തേങ്ങാവെള്ളം. വെറും വയറ്റില്‍ കുടിക്കുന്നത് വഴി അത് നിങ്ങളുടെ ദഹന ഗുണങ്ങള്‍ ഇരട്ടിയാക്കുന്നു.
നിര്‍ജ്ജലീകരണത്തിന് പരിഹാരം
ഉയര്‍ന്ന ഇലക്ട്രോലൈറ്റ് അടങ്ങിയിട്ടുള്ളത് കാരണം ഈ പാനീയം ഒരു മികച്ച ജലാംശം നല്കുന്ന ഘടകമാണ്. നഷ്ടപ്പെട്ട ദ്രാവകങ്ങള്‍ വേഗത്തില്‍ ശരീരത്തില്‍ എത്തുന്നതിന് സഹായിക്കുന്നു, ഇത് വ്യായാമത്തിന് ശേഷമോ ചൂടുള്ള കാലാവസ്ഥയിലോ ഉത്തമമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പല വിധത്തിലുള്ള പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് എല്ലാ ദിവസവും വെറും വയറ്റില്‍ അല്പം തേങ്ങാവെള്ളം സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications