Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
മഴക്കാലം തകര്‍ക്കുന്നു: തുടര്‍ച്ചയായ തെരുവോര ഭക്ഷണം (പാനീപുരി-ചാറ്റുകള്‍) അത്യന്തം അപകടം
മഴക്കാലം കടുക്കുന്നതോടെ രോഗാവസ്ഥകളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. മഴക്കാലം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് ഒരു വെല്ലുവിളി തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവരാണെങ്കില്‍ ഇവര്‍ക്ക് രോഗങ്ങള്‍ വിട്ടുമാറാതെ നില്‍ക്കുന്നു. പ്രത്യേകിച്ച് റോഡരികില്‍ നിന്ന് പാനീപൂരിയും ചാറ്റുകളും എല്ലാം സ്ഥിരമായി കഴിക്കുന്നവരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.
മഴക്കാലത്ത് ഇവയെല്ലാം തന്നെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും തെരുവോരത്തെ ഭക്ഷണം അപകടകരമായ അവസ്ഥകള്‍ പലരിലും ഉണ്ടാക്കുന്നു. മഴക്കാലത്ത് അപകടകരമായ അവസ്ഥയുണ്ടാക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം.

മലിനീകരണ അപകടസാധ്യതകള്‍
മഴ പലപ്പോഴും വെള്ളക്കെട്ടിനും ശുചിത്വമില്ലായ്മയ്ക്കും കാരണമാകുമെന്ന് നമുക്കറിയാം. ഇത് വഴി പലപ്പോഴും വൈറസുകളും ബാക്ടീരിയകളും വളര്‍ന്ന് വരുന്നതിന് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും കച്ചവടക്കാര്‍ ശുചിത്വം പാലിക്കണം എന്നില്ല. ഇത് നിങ്ങളില്‍ ഭക്ഷ്യജന്യ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
ബാക്ടീരിയ അണുബാധ
മഴക്കാലത്താണ് പലപ്പോഴും ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത്. അതിന്റെ ഫലമായി ഇ.കോളി, സാല്‍മൊണല്ല തുടങ്ങിയ സാധാരണ ബാക്ടീരിയകള്‍ അപകടകരമായ അവസ്ഥകളിലേക്ക് എത്തുന്നു. പാനിപൂരിയില്‍ ഉപയോഗിക്കുന്ന ജലം പലപ്പോഴും നിങ്ങള്‍ കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് വഴി ഈ ബാക്ടീരിയകള്‍ വയറിളക്കവും ഛര്‍ദ്ദിയും ഉള്‍പ്പെടെയുള്ള ഗുരുതരമായ ദഹനസംബന്ധമായ ്അസുഖങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പിന്നീട് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ ഉണ്ടാക്കും.
വൈറല്‍ അണുബാധകള്‍
ഹെപ്പറ്റൈറ്റിസ് എ, നൊറോവൈറസ് എന്നിവയും മഴക്കാലത്ത് ആശങ്കാജനകമായ ഭീതി സൃഷ്ടിക്കുന്നതാണ്. ഇവയെല്ലാം തന്നെ നിങ്ങളുടെ ഭക്ഷണത്തിലുടനീളം അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി പനി, മഞ്ഞപ്പിത്തം എന്നിവയും മഴക്കാലം സമ്മാനിക്കുന്നു. പരമാവധി മഴക്കാലത്ത് തെരുവ് ഭക്ഷണം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് അപകടം കുറക്കുന്നു.
പ്രതിരോധ നടപടികള്‍
എപ്പോഴും പ്രതിരോധ നടപടികള്‍ സ്വീകരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. നിങ്ങള്‍ക്ക് പാനിപൂരി കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ ഇത് ഉണ്ടാക്കിയെടുക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ വ്യക്തിശുചിത്വം പാലിക്കുന്നതിനും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് തന്നെ കൈകള്‍ കഴുകുന്നതിന് ശ്രദ്ധിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഇവയെല്ലാം ആരോഗ്യാവസ്ഥകളില്‍ പ്രതിരോധം തീര്‍ക്കുന്നതിന് സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ടത്
പലപ്പോഴും പാനീപൂരി പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് മഴക്കാലത്ത് കഴിക്കാതിക്കുന്നതിന് ശ്രദ്ധിക്കണം. ശുചിത്വത്തിന് പ്രാധാനയം നല്‍കുന്ന തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ.് കൂടാതെ ആരോഗ്യപരമായ മാറ്റങ്ങളും മുന്‍കരുതലുകളും വളരെ അനിവാര്യമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











